Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2026, 03:12 pm IST
inKerala

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 25 വർഷത്തെ പൊതുപ്രവർത്തനവും സേവന രാഷ്‌ട്രീയവും ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 7ന് രാജ്യത്തെ ബി.ജെ.പിയുടെ എല്ലാ സംഘടനാ ജില്ലകളിലും സേവാജ്യോതി യാത്ര സംഘടിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരളത്തിൽ 30 കേന്ദ്രങ്ങളിലാണ് സേവാജ്യോതി യാത്ര നടക്കുന്നത്. രാവിലെ 10 മുതൽ പൊതുസമ്മേളനങ്ങളും തുടർന്ന് ആയിരക്കണക്കിന് പ്രവർത്തകരും യുവാക്കളും പങ്കെടുക്കുന്ന ഇരുചക്രവാഹന റാലിയും നടക്കും.

ഇത് നരേന്ദ്രമോദിയെ വ്യക്തിപരമായി ആരാധിക്കുന്നതിനും ആഘോഷിക്കുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന പരിപാടിയല്ല . കഴിഞ്ഞ 25 വർഷംകൊണ്ട് അദ്ദേഹം രാഷ്‌ട്രീയത്തിൽ കൊണ്ടുവന്ന സേവനത്തിന്റെയും വികസനത്തിന്റെയും പ്രകടനത്തിന്റെയും സംസ്കാരമാണ് ആഘോഷിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കടുത്ത പ്രതിസന്ധികൾക്കിടയിലും വികസനത്തിനൊപ്പം സാമൂഹിക മാറ്റത്തിനും അദ്ദേഹം നേതൃത്വം നൽകി. വിദ്യാഭ്യാസം, സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണം, ആദിവാസി-പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം, അടിസ്ഥാനസൗകര്യ വികസനം എന്നിവയിൽ ഗുജറാത്തിൽ വലിയ മാറ്റങ്ങളുണ്ടായി.

2014ൽ പ്രധാനമന്ത്രിയായപ്പോൾ ദുർബലമായ സമ്പദ്‌വ്യവസ്ഥയും തകർന്ന ബാങ്കിങ് സംവിധാനവും തൊഴിലില്ലായ്‌മയും സുരക്ഷാ വെല്ലുവിളികളും നേരിട്ട ഇന്ത്യയെയാണ് നരേന്ദ്രമോദി ഏറ്റെടുത്തത്. കഴിഞ്ഞ 12 വർഷം കൊണ്ട് സമ്പദ്‌വ്യവസ്ഥയിലും അടിസ്ഥാനസൗകര്യങ്ങളിലും ദേശീയ സുരക്ഷയിലും ഇന്ത്യ കൈവരിച്ച മുന്നേറ്റം ലോകം അംഗീകരിക്കുന്നതാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ 25 വർഷത്തെ രാഷ്‌ട്രീയത്തെ ‘Politics of Service’ എന്നും ‘Politics of Performance’ എന്നും വിശേഷിപ്പിക്കാം.

നാളെ സേവാജ്യോതി യാത്രയിലൂടെ ഈ സേവന രാഷ്‌ട്രീയമാണ് ബി.ജെ.പി മുന്നോട്ടുവയ്‌ക്കുന്നത്. അതോടൊപ്പം കഴിഞ്ഞ 25 വർഷത്തെ നരേന്ദ്രമോദിയുടെ പ്രവർത്തനവും കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിന്റെ പത്ത് വർഷത്തെ ഭരണവും കേരളത്തിലെ കഴിഞ്ഞ പത്ത് വർഷത്തെ സി.പി.എം ഭരണവും ജനങ്ങൾ താരതമ്യം ചെയ്യണം. ഏത് രാഷ്‌ട്രീയമാണ് വികസനവും അവസരങ്ങളും ജനങ്ങളുടെ ജീവിതത്തിൽ മാറ്റവും കൊണ്ടുവന്നതെന്ന് ജനങ്ങൾ തന്നെ വിലയിരുത്തട്ടെ.

കേരളത്തിലെ ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിന്റെ 150 ദിവസവും ഇതേ മാനദണ്ഡത്തിൽ വിലയിരുത്തണം. പുതിയ കേരളവും അഞ്ച് ഗ്യാരന്റികളും വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ സർക്കാരിൽ നിന്ന് ജനങ്ങൾക്ക് ലഭിച്ചത് എന്താണ് എന്ന ചോദ്യമാണ് ഇന്ന് ഉയരുന്നത്. മന്ത്രിമാർക്ക് ആഡംബര വാഹനങ്ങളും മുഖ്യമന്ത്രിക്ക് സ്വകാര്യ ജെറ്റ് യാത്രകളും, വൈദ്യുതി നിയന്ത്രണവും ആശുപത്രികളിലെ മരുന്നുക്ഷാമവും മാത്രമാണ് ജനങ്ങൾ കാണുന്നത്. പ്രഖ്യാപിച്ച ഗ്യാരന്റികൾ നടപ്പാക്കിയിട്ടില്ല.

കേന്ദ്രസർക്കാർ നടപ്പാക്കുന്ന പി.എം. ആവാസ് യോജന, പി.എം. ശ്രീ, ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികളുടെ പ്രയോജനം കേരളത്തിലെ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിലും സംസ്ഥാന സർക്കാർ പരാജയപ്പെടുകയാണ്. അതേസമയം മുസ്ലിംലീഗിന് ആറാമത്തെ ക്യാബിനറ്റ് പദവി നൽകുന്നതിലാണ് സർക്കാരിന്റെ മുൻഗണന.

നരേന്ദ്രമോദി ജി ഇനിയും രാജ്യത്തെ സേവിക്കട്ടെയെന്നും അദ്ദേഹത്തിന് ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെയെന്നും ബി.ജെ.പി ആഗ്രഹിക്കുന്നു. എന്നാൽ അതോടൊപ്പം കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും രാഷ്‌ട്രീയത്തിൽ നിന്ന് രാജ്യത്തിനും കേരളത്തിനും എന്താണ് ലഭിച്ചതെന്ന് പൊതുസമൂഹം ചർച്ച ചെയ്യണം. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന, വികസനവും അവസരങ്ങളും സൃഷ്ടിക്കുന്ന രാഷ്‌ട്രീയമാണോ, അതോ വിവാദങ്ങളും അരാജകത്വവും സൃഷ്ടിക്കുന്ന രാഷ്‌ട്രീയമാണോ കേരളത്തിന് ആവശ്യമെന്ന് ജനങ്ങൾ തീരുമാനിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Tags: indiaPrime MinisterPM ModiRajeev Chandraasekhar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.