Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ജൂതപ്പള്ളി ആക്രമണം രാജ്യാന്തര തീവ്രവാദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2026, 09:58 am IST
inEditorial

എറണാകുളം മഹാനഗരത്തിലെ ജൂതപ്പള്ളിക്കു നേരെ നടന്ന ആക്രമണം, ഇസ്ലാമിക ഭീകരവാദത്തിന്റെ കൈനിലമായി കേരളം തുടരുന്നു എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മനോനില തെറ്റിയ ഒരാളുടെ പ്രവൃത്തിയായി സംഭവത്തെ ചിത്രീകരിക്കാന്‍ ഒരു വിഭാഗവും ചില മാധ്യമങ്ങളും ശ്രമങ്ങള്‍ നടത്തുന്നതിനിടയില്‍ ഇതുസംബന്ധിച്ച നടുക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. പിടിയിലായ പുത്തന്‍കുരിശ് സ്വദേശി എബിന്‍ പോളിന്റെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ പാകിസ്ഥാനില്‍ ഉള്ളവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചതായാണ് അറിയുന്നത്. പിടിയിലായ വ്യക്തി വലിയൊരു സംഘത്തില്‍ ഉള്‍പ്പെടുന്ന ആളാണെന്നും, ഉത്തര്‍പ്രദേശിലും അമൃത്സറിലും ന്യൂദല്‍ഹിയിലും മുംബൈയിലുമൊക്കെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ബോസ് എന്നു വിളിക്കുന്നയാളാണ് ഇതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത്. ഇയാള്‍ ആരാണെന്നും എവിടെയാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

പുലര്‍ച്ചെ ഒരു കാറില്‍ എറണാകുളം മാര്‍ക്കറ്റ് റോഡിലെത്തിയാണ് ജൂതപ്പള്ളിയുടെ ഗെയ്റ്റില്‍ പെട്രോള്‍ ഒഴിച്ച് പ്രതി തീയിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷമാണ് ഇയാള്‍ സ്ഥലം വിട്ടത്. ഈ ദൃശ്യങ്ങള്‍ മറ്റാര്‍ക്കോ അയച്ചുകൊടുത്തതായും കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഹരി വസ്തുക്കള്‍ ഉള്‍പ്പെടെ പലതും കണ്ടെത്തിയതായാണ് വിവരം. കേന്ദ്ര അന്വേഷണ ഏജന്‍സികളും സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ ചോദ്യം ചെയ്തു. ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട പല കേസുകളും കേരളത്തില്‍ തേച്ചുമായ്ച്ചു കളഞ്ഞിട്ടുള്ള പശ്ചാത്തലത്തിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്.

ഇതിനു മുന്‍പും എബിന്‍ പോള്‍ ഇത്തരം കൃത്യങ്ങള്‍ ചെയ്തിട്ടുള്ളതായി പറയുന്നുണ്ട്. എന്നാല്‍ ഇത് ജൂതപ്പള്ളിക്ക് തീയിട്ട സംഭവത്തെ ലളിത വല്‍ക്കരിക്കാനുള്ള ശ്രമമാണെന്ന സംശയവും ഉയര്‍ന്നിരിക്കുന്നു. ജൂതപ്പള്ളിക്ക് തീയിട്ടത് ചെറിയൊരു സംഭവമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ ഇസ്ലാമിക മതമൗലികവാദികളുടെ മാധ്യമങ്ങള്‍ നടത്തുന്നുണ്ട്. തീയിട്ടത് ജൂതപ്പള്ളിക്ക് സമീപമാണെന്ന് വരുത്തി തീര്‍ക്കാനും ശ്രമം നടക്കുന്നു. സംഭവത്തോട് പ്രതികരിക്കാന്‍ ഇടത്-വലത് മുന്നണികളുടെ നേതാക്കളോ സംസ്ഥാന സര്‍ക്കാരോ തയ്യാറാവാത്തതും ശ്രദ്ധേയമാണ്. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന മട്ടിലാണ് പല രാഷ്‌ട്രീയ നേതാക്കളും പെരുമാറുന്നത്.

ഇസ്ലാമിക ഭീകരവാദവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ഭീകര സംഘടനകളുമായി ഈ സംഭവങ്ങള്‍ക്ക് ബന്ധമുള്ളതായി കണ്ടെത്തിയിട്ടുള്ളതാണ്. പക്ഷേ അന്വേഷണം അട്ടിമറിച്ച് യഥാര്‍ത്ഥ പ്രതികളായ പലരെയും രക്ഷപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഇസ്ലാമിക ഭീകരവാദം നടത്തിയതായി തെളിഞ്ഞതിനെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുകയുണ്ടായി. എന്നിട്ടും മതതീവ്രവാദം കേരളത്തില്‍ ശക്തമാണെന്ന് ജൂതപ്പള്ളിക്ക് തീയിട്ട സംഭവം തെളിയിക്കുന്നു. ഇതര മതസ്ഥരെ ഉപയോഗിച്ച് തീവ്രവാദം നടത്തുകയും, തങ്ങള്‍ക്ക് അതില്‍ ഉത്തരവാദിത്വമില്ലെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതി ഇസ്ലാമിക സംഘടനകള്‍ക്കുണ്ട്.

എബിന്റെ കാര്യത്തിലും ഇങ്ങനെയാണോ സംഭവിച്ചിട്ടുള്ളതെന്ന് അന്വേഷിക്കേണ്ടതുണ്ട്. ചില ആഗോള ഇസ്ലാമിക സംഘടനകള്‍ പുലര്‍ത്തുന്ന അന്ധമായ ജൂത വിരോധമാണ് എറണാകുളത്തെ ജൂതപ്പള്ളി ആക്രമണത്തിനു പിന്നിലും ഉള്ളതെന്ന് സംശയിക്കാന്‍ കാരണങ്ങളുണ്ട്. പ്രതിയുടെ വിദേശ ബന്ധവും വിവര കൈമാറ്റങ്ങളും ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളും ഇതാണ് കാണിക്കുന്നത്. അതിനാല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചാല്‍ മാത്രമേ ഇത് സംബന്ധിച്ച വിവരങ്ങള്‍ പൂര്‍ണമായും പുറത്തു വരികയുള്ളൂ. സംഭവത്തിന് രാജ്യാന്തര ബന്ധമുള്ളതിനാല്‍ പോലീസിന്റെ അന്വേഷണത്തിന് പരിമിതിയുമുണ്ട്. ഐബിയും എന്‍ഐഎയും പ്രതിയെ ചോദ്യം ചെയ്തുകഴിഞ്ഞു. ഈ ഏജന്‍സികള്‍ കേസ് ഏറ്റെടുത്ത് അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടു പോകണം.

Tags: ജൂതപ്പള്ളി ആക്രമണംKadavanthra Kadavumbhagam SynagogueInternational Terrorism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നവരാത്രി: ബ്രഹ്‌മവിദ്യയായ ഛിന്നമസ്താദേവി

വീട്ടിൽ തനിച്ചായിരുന്ന വയോധികയെ കൊലപ്പെടുത്തി 16 പവൻ സ്വർണം കവർന്ന കേസിൽ അയൽവാസി മുഹമ്മദ് റാഫി അറസ്റ്റിൽ: മകനെ പോലെ കണ്ടതാണെന്ന് ബന്ധുക്കൾ

നവദുർഗ്ഗ ആറാം ദിവസം: വിവേകപൂർണ്ണമായ ധർമ്മശക്തി

പുതിയതായി ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും പാകിസ്ഥന് കനത്ത വില നൽകേണ്ടിവരും : തിരിച്ചടി ഇസ്ലാമാബാദ് താങ്ങില്ല : മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

ജൂതപ്പള്ളി ആക്രമണം രാജ്യാന്തര തീവ്രവാദം

നേപ്പാള്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഭരണകൂട അട്ടിമറി ലക്ഷ്യമിട്ട കലാപകാരികള്‍ ഉപയോഗിച്ച വണ്‍ പീസ് പതാകയെ അനുസ്മരിപ്പിക്കുന്ന ടീ ഷര്‍ട്ട് ധരിച്ച് നേഹ ബോറ

നേഹ ബോറയെ അറിയാത്ത മാതാപിതാക്കളോട്

സുഖചികിത്സയുടെ മറവിലെ ഇരുണ്ട വഴികള്‍: സ്പാകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും കനത്ത ചൂഷണവും

സ്ഥാനക്കയറ്റം, കാര്യവിജയം, അംഗീകാരം, മത്സര വിജയം ;സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.