Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൗരോര്‍ജം തരും കുറഞ്ഞ വൈദ്യുതി ബില്‍

വീടുകള്‍ക്ക് സൗജന്യ വൈദ്യുതി, സര്‍ക്കാരിന് വൈദ്യുതോത്പാദന ചെലവ് കുറയ്‌ക്കല്‍, പുനരുപയോഗക്ഷമമായ ഊര്‍ജ്ജോല്‍പാദനം വര്‍ധിപ്പിക്കല്‍, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്‌ക്കല്‍ തുടങ്ങി നിരവധി നേട്ടങ്ങളാണ് പദ്ധതിയിലൂടെ വ്യക്തികള്‍ക്കും സമൂഹത്തിനും സര്‍ക്കാരുകള്‍ക്കും ലഭിക്കുക. മോദി ഗ്യാരന്റിയില്‍ കേരളവും 'സൂര്യശോഭ'യില്‍ തിളങ്ങുന്ന സുവര്‍ണ കാലമാണ്

രൂപേഷ് അടൂര്‍ by രൂപേഷ് അടൂര്‍
Apr 2, 2024, 02:13 pm IST
in Kerala

പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കാന്‍ ലക്ഷ്യമിട്ട് ഫെബ്രുവരി 13ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട ‘സൂര്യഘര്‍ മുഫ്ത് ബിജിലി യോജന’യില്‍ മാര്‍ച്ച് 16 വരെ രജിസ്റ്റര്‍ ചെയ്തത് ഒരു കോടി കുടുംബങ്ങള്‍. ‘മോദി ഗ്യാരന്റി’ യില്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള ഉറച്ച വിശ്വാസത്തിനു തെളിവാണിത്. 2024-25ലെ ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ 75,000 കോടി രൂപയാണ് പദ്ധതിക്കായി നീക്കി വച്ചത്.

പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചത് ഒരു കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യം എന്നായിരുന്നു. രാജ്യത്തെ യുവാക്കള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക താല്‍പര്യം എടുക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഒരു മാസവും മൂന്നു ദിവസവും കൊണ്ട് ഒരു കോടി രജിസ്‌ട്രേഷന്‍ തികഞ്ഞു.

പൊതു, സ്വകാര്യ മേഖലകളിലായി 18 ബാങ്കുകളാണ് വീട്ടുമേല്‍ക്കൂരയില്‍ സൗരോര്‍ജ്ജ പാനല്‍ പാകുന്നതിന് വായ്‌പ നല്കുന്നത്. എസ്ബിഐ, കാനറ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂക്കോ ബാങ്ക്, ഐസിഐസിഐ, ഐഡിബിഐ, എച്ച്ഡിഎഫ്‌സി എന്നിവയെല്ലാം വായ്‌പ നല്‍കുന്നുണ്ട്.

പദ്ധതിക്കായി പരമാവധി 10 ലക്ഷം രൂപ എസ്ബിഐ നല്കും. തിരിച്ചടവു കാലാവധി അഞ്ചു വര്‍ഷം. സിബില്‍ സ്‌കോറിനെ അടിസ്ഥാനമാക്കി പലിശ 9.65% മുതല്‍ 10.65% വരെ വ്യത്യാസപ്പെടാം. തിരിച്ചടവു തുക കൂടുന്നതനുസരിച്ച് പലിശ കുറയും. ഇതര ബാങ്കുകളിലും പരമാവധി വായ്‌പാത്തുക 10 ലക്ഷം ആണെങ്കിലും പലിശ, തിരിച്ചടവു പരിധിയില്‍ വ്യത്യാസമുണ്ട്. പുതിയ വീടു വയ്‌ക്കുന്നവര്‍ക്ക് ഭവന വായ്‌പയോടൊപ്പം സൗരോര്‍ജ്ജ പാനലിനുള്ള വായ്‌പയും ഒരുമിച്ചു ലഭിക്കും. ഇതില്‍ തിരിച്ചടവു കാലാവധി പരമാവധി 30 വര്‍ഷം വരെ കിട്ടും.

ഉയര്‍ന്ന വൈദ്യുതി നിരക്കുള്ള കേരളത്തിനാണ് പദ്ധതി ഏറ്റവും ഗുണകരമാവുക. മൂന്നു കിലോവോട്ട് ശേഷിയുള്ള സൗരോര്‍ജ്ജ കണക്ഷനുകള്‍ക്ക് ചെലവിന്റെ 40% വരെ സബ്‌സിഡിയുണ്ട്. ശേഷി രണ്ട് കിലോവാട്ട് ആണെങ്കില്‍ ഇളവ് 60% ആവും. ചുരുങ്ങിയത് 30,000 മുതല്‍ പരമാവധി 78,000 രൂപ വരെ സബ്സിഡി നേടാമെന്നു ചുരുക്കം. മൂന്നു കിലോവാട്ട് ശേഷിയുള്ള സോളാര്‍ സംവിധാനം സ്ഥാപിക്കുന്ന കുടുംബങ്ങള്‍ക്ക് പദ്ധതി പ്രകാരം ശരാശരി 15,000 രൂപ പ്രതിവര്‍ഷം ലാഭിക്കാം. സോളാര്‍ വൈദ്യുതിയില്‍ സ്വന്തം ഉപയോഗം കഴിഞ്ഞ് മിച്ചമുള്ളത് വൈദ്യുതി ബോര്‍ഡിനു വില്‍ക്കാനുമാവും.

ഭാരതീയപൗരന്‍ ആവണം വീട്ടുടമ. മേല്‍ക്കൂര സോളാര്‍ പാനല്‍ സ്ഥാപിക്കാവുന്നത് ആവണം. വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടാവണം. നേരത്തേ സൗരവൈദ്യുതിക്കായി സബ്‌സിഡി ലഭിച്ചിരിക്കരുത് എന്നിവയാണ് ‘സൂര്യഘര്‍ മുഫ്ത് ബിജിലി യോജന’യുടെ പ്രധാന വ്യവസ്ഥകള്‍.

വീടുകള്‍ക്ക് സൗജന്യ വൈദ്യുതി, സര്‍ക്കാരിന് വൈദ്യുതോത്പാദന ചെലവ് കുറയ്‌ക്കല്‍, പുനരുപയോഗക്ഷമമായ ഊര്‍ജ്ജോല്‍പാദനം വര്‍ധിപ്പിക്കല്‍, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്‌ക്കല്‍ തുടങ്ങി നിരവധി നേട്ടങ്ങളാണ് പദ്ധതിയിലൂടെ വ്യക്തികള്‍ക്കും സമൂഹത്തിനും സര്‍ക്കാരുകള്‍ക്കും ലഭിക്കുക. മോദി ഗ്യാരന്റിയില്‍ കേരളവും ‘സൂര്യശോഭ’യില്‍ തിളങ്ങുന്ന സുവര്‍ണ കാലമാണ്.

Tags: Narendra Modirooftop solar plantLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

Main Article

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

India

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

പുതിയ വാര്‍ത്തകള്‍

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.