Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സേവനത്തിന്റെ മോദി മാതൃക

പുതിയ രാഷ്‌ട്രീയ ഉത്തരവാദിത്വം ഏറ്റെടുത്ത യുവ രാഷ്‌ട്രീയ സംഘാടകനെയും, പത്രപ്രവര്‍ത്തനരംഗത്തേക്കു ചുവടുവച്ചുകൊണ്ടിരുന്ന യുവ പത്രപ്രവര്‍ത്തകനെയും കുറിച്ചുള്ള അനുഭവവിവരണമാണിത്...

ഉദയ് മഹൂര്‍ക്കര്‍byഉദയ് മഹൂര്‍ക്കര്‍
Oct 9, 2026, 12:55 pm IST
inVicharam, Main Article
2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

1987-ലായിരുന്നു അത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലം. ദേശീയ രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസിനായിരുന്നു ആധിപത്യം. ലോക്സഭയില്‍ കേവലം രണ്ട് സീറ്റുണ്ടായിരുന്ന ബിജെപി, ഭാവി എന്താകുമെന്നുറപ്പില്ലാത്ത, വളര്‍ന്നുവരുന്ന രാഷ്‌ട്രീയ ശക്തി മാത്രമായിരുന്നു. അങ്ങനെയൊരു കാലത്ത്, 1987-ന്റെ തുടക്കത്തില്‍, അഹമ്മദാബാദിലെ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലെ എന്റെ ചീഫ് റിപ്പോര്‍ട്ടറും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ കിരിത്ഭായ് ഭട്ടിന്, ഗുജറാത്തില്‍ ബിജെപിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി നിയമിതനായ നരേന്ദ്ര മോദിയെ കാണണമെന്ന് ആഗ്രഹം. തുടര്‍ന്ന്, അദ്ദേഹത്തെ കാണുന്നതിനായി ഞങ്ങള്‍ അഹമ്മദാബാദിലെ ബിജെപിയുടെ ഓഫീസിലെത്തി. രാഷ്‌ട്രീയവും സാമൂഹികവുമായ വിഷയങ്ങളില്‍ മോദിയുമായി നടത്തിയ 30 മിനിറ്റ് സംഭാഷണം ഏറെ ആകര്‍ഷിച്ചു.

ഇടതുപക്ഷ ചായ്വുണ്ടായിട്ടും മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ എന്റെ മാതൃകയായിരുന്നു കിരിത്ഭായ്. മോദിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കുശേഷം പുറത്തിറങ്ങുമ്പോള്‍, കിരിത്ഭായ് എന്നോട് പറഞ്ഞതിങ്ങനെയാണ്: ”മോദി ഏറെ മുന്നോട്ടുപോകും. വ്യക്തമായ ലക്ഷ്യബോധവും ബുദ്ധിശക്തിയും സഹാനുഭൂതിയുമുള്ള വ്യക്തിയാണ് അദ്ദേഹം. സാമൂഹികവും രാഷ്‌ട്രീയവുമായ വിഷയങ്ങളെക്കുറിച്ച് മികച്ച ധാരണയുമുണ്ട്.”

1987 അവസാനത്തോടെ രാഷ്‌ട്രീയാന്തരീക്ഷം മാറിത്തുടങ്ങി. ബൊഫോഴ്സ് അഴിമതിവിവാദം രാജീവിന്റെ പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍പ്പിച്ചു. അതേസമയം, ഗുജറാത്തിലെ അമര്‍സിങ് ചൗധരി സര്‍ക്കാര്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത, ജാതിരാഷ്‌ട്രീയം, ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന അതൃപ്തി എന്നിവയെ നേരിടുകയായിരുന്നു. ഇതിനിടയിലാണ് ഏറ്റവും രൂക്ഷമായ വരള്‍ച്ച ഗുജറാത്തിനെ പിടിച്ചുലച്ചത്. ഇത് ജനങ്ങളെ കൂട്ടത്തോടെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കി. കുടിവെള്ളം ട്രെയിനുകളില്‍ എത്തിക്കേണ്ടിവന്നു. കാലിത്തീറ്റ ക്ഷാമം രൂക്ഷമായതോടെ കന്നുകാലികള്‍ ചത്തൊടുങ്ങി.

വരള്‍ച്ചയുടെ വ്യാപ്തി അമ്പരപ്പിക്കുന്നതായിരുന്നു:
സംസ്ഥാനത്തെ 19 ജില്ലകളില്‍ 17 എണ്ണത്തെയും വരള്‍ച്ച ബാധിച്ചു. കച്ഛ്, ബനാസ്‌കാണ്ഠ, മെഹ്സാന, ജാംനഗര്‍ ജില്ലകളിലായിരുന്നു ഏറ്റവും രൂക്ഷമായ പ്രതിസന്ധി. ഏകദേശം രണ്ട് കോടി കന്നുകാലികള്‍ വരള്‍ച്ചയുടെ പ്രത്യാഘാതം നേരിട്ടു. മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് കാലിത്തീറ്റ എത്തിക്കേണ്ടിവന്നു. ഏഴ് ലക്ഷത്തോളം മൃഗങ്ങളെ കന്നുകാലി ക്യാമ്പുകളില്‍ പാര്‍പ്പിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഏകദേശം 12 ലക്ഷം തൊഴിലാളികളെ നിയമിക്കാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍, അവരുടെ കൂലി കൃത്യസമയത്ത് നല്‍കിയിരുന്നില്ല. പല തൊഴിലാളികള്‍ക്കും അവകാശങ്ങളെക്കുറിച്ച് അറിവുപോലുമുണ്ടായിരുന്നില്ല!

പ്രതിസന്ധിയിലകപ്പെട്ട രാജീവ് ഗാന്ധി സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഏകദേശം 65 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍, ഈ സഹായം വിദൂര ഗ്രാമങ്ങളില്‍ എത്തുന്നുണ്ടോ എന്ന കാര്യത്തില്‍ ചോദ്യങ്ങളുയര്‍ന്നു. അക്ഷരാര്‍ഥത്തല്‍ കടലാസില്‍ മാത്രം ഒതുങ്ങിനിന്ന ഭരണസംവിധാനമായിരുന്നു അത്.

ഈ സാഹചര്യത്തിലാണ് നരേന്ദ്ര മോദി ‘ന്യായ് യാത്ര’ എന്ന ആശയം മുന്നോട്ടുവച്ചത്. സേവനത്തോടുള്ള പ്രതിജ്ഞാബദ്ധത പ്രവൃത്തിയിലൂടെ എങ്ങനെ പ്രകടിപ്പിക്കാമെന്ന് ഈ യാത്ര തെളിയിച്ചു.

മനുഷ്യത്വത്തിനും സേവനത്തിനും പ്രഥമ പരിഗണന നല്‍കി, അടിസ്ഥാനപരമായ ചില പ്രശ്‌നങ്ങള്‍ക്കാണ് ‘ന്യായ് യാത്ര’ പരിഹാരം തേടിയത്.

പരിശോധന
ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ വാഗ്ദാനം ചെയ്തിരുന്ന കൂലിയും സൗകര്യങ്ങളും ലഭിക്കുന്നുണ്ടോയെന്ന് നേരിട്ടെത്തി പരിശോധിക്കുക. അവ ലഭിക്കാത്ത സ്ഥലങ്ങള്‍ കണ്ടെത്തി രേഖപ്പെടുത്തുക.

അവബോധം
തൊഴിലാളികള്‍, കര്‍ഷകര്‍, ഗോത്രസമൂഹങ്ങള്‍ എന്നിവരെ അവരുടെ അവകാശങ്ങളെക്കുറിച്ചും സര്‍ക്കാര്‍ അവരോട് നിറവേറ്റേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ചും ബോധവാന്മാരാക്കുക. അതുവഴി, അവര്‍ക്ക് സ്വന്തം അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താനും അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും കഴിയും.

നീതി
അഴിമതിയുടെയും പോരായ്‌മകളുടെയും തെളിവുകള്‍ ശേഖരിച്ച് ക്രോഡീകരിക്കുകയും പരിഹാരനടപടികള്‍ക്കായി ഔദ്യോഗികമായി അധികൃതര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യുക.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും മോദി സൂക്ഷ്മമായി രേഖപ്പെടുത്തി. ഓരോ ഗ്രാമത്തിലും അവ യഥാര്‍ഥത്തില്‍ ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും വസ്തുതകള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കാനും പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി.

പഴയ രീതിയിലുള്ള മേല്‍ക്കൂരയുള്ള ജീപ്പുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നാല് രഥങ്ങളാണ് യാത്രയ്‌ക്കുണ്ടായിരുന്നത്. തിരശ്ശീലകള്‍ ഉപയോഗിച്ച് അവയെ സഞ്ചരിക്കുന്ന വേദികളാക്കി മാറ്റി. ഇതും മോദിയുടെ നൂതനാശയമായിരുന്നു.

40 ദിവസം നീണ്ടുനിന്ന യാത്രയ്‌ക്ക് ഗോധ്ര, പാലന്‍പുര്‍, ജാംനഗര്‍, ഭുജ് എന്നിങ്ങനെ ഗുജറാത്തിന്റെ നാല് കോണുകളില്‍നിന്നാണ് തുടക്കമിട്ടത്. കേശുഭായ് പട്ടേല്‍, ശങ്കര്‍സിങ് വഘേല, സുരേഷ്ഭായ് മേഹ്ത്ത, കാശിറാം റാണ, മകരന്ദ് ദേശായി എന്നീ പ്രമുഖ നേതാക്കള്‍ യാത്രകള്‍ക്ക് നേതൃത്വം നല്‍കി. ഡോ. ബി.ആര്‍. അംബേദ്കറുടെ ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് യാത്ര ആരംഭിച്ചു. സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12-ന് യാത്ര സമാപിച്ചു.

‘യാത്ര’ എന്ന പദം ആദ്യമായി ദേശീയ രാഷ്‌ട്രീയത്തിന്റെ പ്രയോഗഭാഷയിലേക്ക് കടന്നുവന്നു. പിന്നീട് രാഷ്‌ട്രീയവും സാമൂഹികവുമായ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്ന പ്രധാന ഉപാധിയായി ഈ ആശയം മാറി. 1990-ല്‍ എല്‍.കെ. അദ്വാനി നടത്തിയ സോമനാഥ്-അയോധ്യ യാത്ര ഇതിന് ഉദാഹരണമാണ്. ഈ പ്രയോഗത്തിന് സങ്കല്‍പ്പസമ്പന്നമായ രൂപം നല്‍കിയതും മോദിയായിരുന്നു.

‘ന്യായ് യാത്ര’ നേരിട്ട് ദുരിതാശ്വാസ സഹായവും എത്തിച്ചു. കഠിനമായ ചൂടില്‍ ശാരീരികാധ്വാനം ചെയ്യുന്ന തൊഴിലാളികള്‍ പട്ടിണി കിടക്കാതിരിക്കാനായി പ്രവര്‍ത്തകര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ‘സുഖ്ഡി’ (ശര്‍ക്കര, ഗോതമ്പുപൊടി, നെയ്യ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന, ഏറെക്കാലം കേടുകൂടാതെ സൂക്ഷിക്കാവുന്ന മധുരപലഹാരം), നിലക്കടല, കടല, ശര്‍ക്കര എന്നിവ വിതരണം ചെയ്തു. സേവനത്തിന്റെ ഈ ചെറിയ പ്രവൃത്തി ദുരിതമനുഭവിക്കുന്നവരില്‍ ആത്മവിശ്വാസവും വളര്‍ത്തി.

യാത്രയ്‌ക്കിടെ കന്നുകാലികളുടെ അവസ്ഥയെക്കുറിച്ചും മോദിക്ക് ആശങ്കയുണ്ടായി. കന്നുകാലികളെ പാര്‍പ്പിക്കുന്നതിനായി ‘ബൈല്‍ബാരകള്‍’ എന്ന പേരില്‍ താല്‍ക്കാലിക ഷെഡുകള്‍ ഒരുക്കാന്‍ അദ്ദേഹം ബിജെപി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വരള്‍ച്ചക്കാലത്ത് കര്‍ഷകര്‍ കാളകളെ ഇത്തരം കേന്ദ്രങ്ങളില്‍ ഏല്‍പ്പിച്ചു. പ്രതിസന്ധി അവസാനിച്ചശേഷം അവയെ തിരിച്ചുകൊണ്ടുപോയി വീണ്ടും കൃഷിയിറക്കുകയും ചെയ്തു. ഇതും സേവനം പ്രവൃത്തിയിലൂടെ നടപ്പാക്കിയതിന്റെ മറ്റൊരു ഉദാഹരണമായിരുന്നു. മൃഗങ്ങളോടുള്ള ഈ കരുതല്‍ മോദിയുടെ ജീവിതത്തില്‍ എന്നും നിലനിന്നിട്ടുള്ള ഒന്നാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം പതിവായി കന്നുകാലികള്‍ക്കായി ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. ഇത്തരം ക്യാമ്പുകളില്‍ പശുക്കള്‍ക്കും എരുമകള്‍ക്കും തിമിരരോഗത്തിനുപോലും ചികിത്സ നല്‍കിയിരുന്നു.

ഈ യാത്രയ്‌ക്ക് ഗ്രാമീണ ജനതയുമായി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു. ഇത്തരം നിരവധി യോഗങ്ങള്‍ ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ യോഗങ്ങളില്‍ ആവര്‍ത്തിച്ച് പുറത്തുവന്നത് ഒരേ ചിത്രം തന്നെയാണ്: തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട കൂലി തടഞ്ഞുവയ്‌ക്കുകയോ അവരുടെ കൈകളിലെത്തുന്നതിനുമുമ്പ് കുറയ്‌ക്കുകയോ ചെയ്തിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ ഈ പരാതികള്‍ വ്യവസ്ഥാപിതമായി രേഖപ്പെടുത്തി. തൊഴിലാളികള്‍ക്ക് ലഭിക്കുന്ന കൂലിയുടെ കൃത്യമായ കണക്ക് സൂക്ഷിക്കാനും അതില്‍ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്താനും പ്രോത്സാഹനം നല്‍കി. തൊഴിലാളികള്‍ക്ക് കുറഞ്ഞ കൂലി നല്‍കുന്ന സാഹചര്യങ്ങളില്‍ ഗ്രാമത്തലവന്മാരായ സര്‍പഞ്ചുമാര്‍ രേഖാമൂലമുള്ള പ്രസ്താവനകള്‍ നല്‍കി. സര്‍ക്കാരിന്റെ വീഴ്ചകള്‍ സംബന്ധിച്ച കണ്ടെത്തലുകള്‍ പത്രസമ്മേളനങ്ങളിലൂടെയും നിവേദനങ്ങളിലൂടെയും വ്യാപകമായി ജനശ്രദ്ധയിലെത്തിച്ചു. ഇതുവഴി ഭരണസംവിധാനത്തിനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ സാധിച്ചു.

‘ന്യായ് യാത്ര’യുടെ ഫലമായി തൊഴിലാളികള്‍ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തി. എന്തെല്ലാം ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് മനസ്സിലാക്കിയതോടെ, കൂലിയുടെ കാര്യത്തില്‍ കരാറുകാരെയും ഉദ്യോഗസ്ഥരെയും അവര്‍ ചോദ്യംചെയ്യാന്‍ തുടങ്ങി. ഇത് തൊഴിലാളികള്‍ക്ക് അര്‍ഹമായ കൂലി നല്‍കാന്‍ കരാറുകാരുടെയും ഭരണസംവിധാനത്തിന്റെയും മേല്‍ സമ്മര്‍ദമുണ്ടാക്കി. ഇതോടെ അമര്‍സിങ് ചൗധരി സര്‍ക്കാര്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതമായി.

യാത്രയിലൂടെ ബിജെപിക്ക് ഗ്രാമീണ മേഖലകളില്‍ അടിത്തറ കെട്ടിപ്പടുക്കാന്‍ സാധിച്ചു. നഗരങ്ങളിലെ മധ്യവര്‍ഗത്തിന്റെ പാര്‍ട്ടി എന്ന നിലയിലാണ് അതുവരെ ബിജെപി അറിയപ്പെട്ടിരുന്നത്. എന്നാല്‍ ക്രമേണ തൊഴിലാളികള്‍, കര്‍ഷകര്‍, ഗോത്രസമൂഹങ്ങള്‍ എന്നിവര്‍ക്കിടയിലും പാര്‍ട്ടി പിന്തുണ നേടിത്തുടങ്ങി. നിരവധി പുതിയ പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനും കഴിഞ്ഞു. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം, സേവനത്തെ അടിസ്ഥാനമാക്കിയുള്ള മോദിയുടെ പ്രവര്‍ത്തനരീതി ബിജെപിയും ജനങ്ങളും തമ്മില്‍ വൈകാരികമായ ബന്ധം സൃഷ്ടിച്ചു എന്നതാണ്. 1989-നുശേഷം ഗുജറാത്തില്‍ ലോക്സഭയിലോ നിയമസഭയിലോ നടന്ന ഒരു തെരഞ്ഞെടുപ്പിലും ബിജെപി പരാജയപ്പെട്ടിട്ടില്ലെന്നതില്‍ അതിശയിക്കാനില്ല. 1989-ല്‍ മോദി സംഘടനാ ചുമതലയും സംസ്ഥാനത്തെ ഭരണപരമായ ഉത്തരവാദിത്വങ്ങളും പിന്നീട് പ്രധാനമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്വവും ഏറ്റെടുത്ത കാലം മുതല്‍ ഇതാണ് സ്ഥിതി.

അതിനാല്‍, ‘ന്യായ യാത്ര’ യഥാര്‍ത്ഥത്തില്‍ മോദിയുടെ രാഷ്‌ട്രീയ-സാമൂഹിക ചിന്തയുടെ രൂപരേഖയായിരുന്നു. രാഷ്‌ട്രീയ മാധ്യമത്തിലൂടെയും പൊതുജീവിതത്തിലൂടെയും ജനങ്ങളോടുള്ള സേവനം എന്ന ആശയത്തെ അടിസ്ഥാനമാക്കിയായിരുന്നു അത്. മോദി ഭരണത്തിന്റെ 25 വര്‍ഷക്കാലയളവിലും ഈ ആശയം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അവിഭാജ്യമായി നിലനില്‍ക്കുന്നു. മോദി വിജയിച്ചതെന്തുകൊണ്ടെന്നും ഇത് കാണിച്ചുതരുന്നു. കാരണം സേവനത്തേക്കാള്‍ കൂടുതല്‍ ജനങ്ങളെ തമ്മില്‍ കൂട്ടിയിണക്കുന്ന മറ്റൊന്നില്ല!

(മുതിര്‍ന്ന പത്രപ്രവര്‍ത്തകനും പ്രശസ്ത എഴുത്തുകാരനുമാണ് ലേഖകന്‍)

Tags: BJP Rise to PowerPolitical JournalismGujarat BJP Organizationrajiv gandhiNarendra ModiIndian expressBJP Political HistoryGujarat PoliticsNarendra Modi Early CareerIndian Political History
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.