Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

പോലീസ് പെരുമാറ്റം മാന്യമാകണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2024, 02:56 am IST
inEditorial

ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരികളെന്നും ‘എടാ, പോടാ, നീ..’ വിളികളെല്ലാം ഇനിയെങ്കിലും മതിയാക്കൂവെന്നും പോലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചത് ഏറെ പ്രധാനപ്പെട്ട വിഷയമാണ്. പോലീസ് ജനങ്ങളോട് മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പിക്കാന്‍ വീണ്ടും സര്‍ക്കുലര്‍ ഇറക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഓണ്‍ലൈനായി കോടതിയില്‍ ഹാജരായ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇക്കാര്യം ഉറപ്പുനല്‍കുകയും ചെയ്തിരിക്കുന്നു. പാലക്കാട് ആലത്തൂര്‍ സ്റ്റേഷനിലെ എസ്‌ഐ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഇടപെട്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നടപടി. ആരോപണ വിധേയനായ എസ്.ഐ വി.ആര്‍. റിനീഷിനെതിരെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിയുണ്ടാകുമെന്നും ഡിജിപി വിശദീകരിച്ചു. തുടര്‍നടപടികളിലെ പുരോഗതി വിലയിരുത്താന്‍ അടുത്തമാസം ഒന്നിന് കേസ് വീണ്ടും പരിഗണിക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്.

അപകടത്തില്‍പ്പെട്ട വാഹനം വിട്ടുകിട്ടാനുള്ള കോടതി ഉത്തരവുമായി സ്‌റ്റേഷനിലെത്തിയ അഡ്വ. ആക്വബി സുഹൈലിനോട് പോലീസ് മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ദേഷ്യമൊക്കെ കാട്ടുന്നത് സിനിമയിലെ രംഗങ്ങള്‍ അനുകരിക്കുന്നതാണോയെന്നും കോടതി ചോദിച്ചു. ഏതുസാഹചര്യത്തിലും സമചിത്തതയോടെ പെരുമാറാനാണ് പോലീസിന് പരിശീലനം നല്‍കുന്നത്. ഇത്തരം പെരുമാറ്റം സാധാരണക്കാരനു നേരെ ഉണ്ടാകുമ്പോള്‍ അവര്‍ക്ക് ഹൈക്കാടതിയില്‍ വരാന്‍ കഴിയുമോ. ഇതൊക്കെ കണക്കിലെടുത്ത് ശരിയായരീതിയില്‍ പെരുമാറാന്‍ പോലീസിന് കര്‍ശനമായ നിര്‍ദ്ദേശം നല്‍കണം. നിയമത്തോടുള്ള ഭയമല്ല, ആദരവാണ് ക്രമസമാധാനം നിലനിര്‍ത്തുന്നതെന്നും കോടതി ഓര്‍മിപ്പിച്ചു.

പോലീസിന്റെ പെരുമാറ്റം മെച്ചപ്പെട്ടതാകാന്‍ പോലീസ് മേധാവികള്‍ മുമ്പും പലകുറി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പോലീസ് മേധാവികളായ ടി.പി.സെന്‍കുമാര്‍, ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ ഇതിനായി പല നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. അതിനേക്കാള്‍ മുമ്പ് പോലീസ് മേധാവിയായിരുന്ന ശിങ്കാരവേലു ശ്രദ്ധേയമായ പലപരിഷ്‌ക്കാരങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുള്ളത് ഇത്തരുണത്തില്‍ സ്മരണീയമാണ്. പോലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ ചെയ്യുന്നവരോട് മര്യാദയോടെ സംസാരിക്കണം. ഗുഡ് മോണിംഗും ഗുഡ്ആഫ്റ്റര്‍ നൂണും ഗുഡ് ഈവനിംഗും പറയണമെന്നും നിര്‍ദ്ദേശിച്ചതാണ്. പോലീസ് സ്‌റ്റേഷനിലെത്തുന്നവര്‍ക്ക് ഇരിക്കാന്‍ സൗകര്യം നല്‍കണം. സ്‌റ്റേഷനിലെത്തുന്നവരെല്ലാം ക്രിമിനലുകളാണെന്ന ധാരണ തെറ്റാണെന്ന് പലകുറി പറഞ്ഞിട്ടുണ്ട്. അതെല്ലാം ജലരേഖയായി മാറിയതാണ് ചരിത്രം. പോലീസിനെ പുനരുജ്ജീവിപ്പിക്കാന്‍ അദ്ദേഹം കൊണ്ടുവന്ന 72 വ്യത്യസ്ത പരിഷ്‌കാരങ്ങളില്‍ രണ്ടെണ്ണം വേറിട്ടുനില്‍ക്കുന്നു. ലോകത്തിലെ തന്നെ ആദ്യത്തെ വനിതാ പോലീസ് സ്‌റ്റേഷന്‍ കോഴിക്കോട്ട് ആരംഭിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്തു. അന്നത്തെ രാഷ്‌ട്രപതിയായിരുന്ന വി.വി.ഗിരി തിരുവനന്തപുരത്ത് ആദ്യത്തെ പോലീസ് ആശുപത്രി ഉദ്ഘാടനം ചെയ്തു. ഗവണ്‍മെന്റില്‍ നിന്നും പോലീസില്‍ നിന്നും ഒരുപാട് ബഹുമതികള്‍ ഇവയ്‌ക്ക് ലഭിച്ചു.

37 വര്‍ഷത്തെ പോലീസ് സേവനവും ആറ് വര്‍ഷത്തെ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗമായും പ്രവര്‍ത്തിച്ച അദ്ദേഹം 65-ാം വയസ്സില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. വിരമിച്ചതിന് ശേഷം പോലീസ് ഡൈജസ്റ്റിന്റെ സ്ഥാപകഎഡിറ്റര്‍ എന്ന നിലയില്‍ അദ്ദേഹം തിരക്കിലായി. പോലീസിനും പൊതുജനങ്ങള്‍ക്കും ഇടയിലുള്ള പാലം. ഇംഗ്ലീഷിലും തമിഴിലും കഴിവുള്ള എഴുത്തുകാരനായ അദ്ദേഹത്തിന്റെ തൂലികയും ബാറ്റണ്‍പോലെ ശക്തമായിരുന്നു. ഒരു വ്യക്തി എന്ന നിലയിലും ഒരു എഴുത്തുകാരന്‍ എന്ന നിലയിലും അദ്ദേഹം നര്‍മ്മബോധത്തിന് പേരുകേട്ടതാണ്.

ഇതൊക്കെയാണെങ്കിലും പോലീസിന്റെ പെരുമാറ്റത്തില്‍ കാതലായ മാറ്റങ്ങളൊന്നും ഉണ്ടായില്ല എന്നതാണ് സങ്കടകരം. ഏറ്റവും ഒടുവില്‍ ഹൈക്കോടതിക്ക് തന്നെ വിഷയത്തില്‍ ഇടപെടാനും കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കാനും മുതിരേണ്ടവന്നു. ഏതായാലും കുറ്റാന്വേഷണത്തില്‍ കേരള പോലീസിന്റെ പെരുമാറ്റവും പ്രവര്‍ത്തനവും മാതൃകാപരമെന്നുതന്നെയാണ് പൊതുവെയുള്ള അഭിപ്രായം. അതിന് കളങ്കമുണ്ടാക്കുന്നതാണ് പോലീസില്‍ ചിലരുടെ അതിരുവിട്ടകളികള്‍. അതിന് കാതലായ മാറ്റം വരികതന്നെ വേണം. പോലീസിന്റെ പരിശീലന കാലത്ത് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അപാകതയുണ്ടെങ്കില്‍ അത് തിരുത്തുക തന്നെ വേണം. പോലീസിന്റെ പെരുമാറ്റം മാന്യവും മാതൃകാപരമാവുകയും വേണം. ഇതില്‍ ഒരു കോടതിക്കും ഇടപെടാന്‍ ഇടമില്ലാത്ത നിലയില്‍ കുറ്റമറ്റതാവുകയും വേണം.

Tags: Kerala PoliceKerala High court
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

Kerala

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

Kerala

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

Vicharam

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.