Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മൂന്ന് പതിറ്റാണ്ട് പ്രതിപക്ഷം വനിതാ സംവരണ ബില്‍ തടഞ്ഞുവച്ചു: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2023, 03:09 am IST
inNews, India

ഗാന്ധിനഗര്‍: ഇന്ന് പ്രതിപക്ഷത്തുള്ളവര്‍ മൂന്ന് പതിറ്റാണ്ടായി വനിതാ സംവരണ ബില്‍ തടഞ്ഞുവയ്‌ക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണ ബില്‍ ‘നാരിശക്തി വന്ദന്‍ അധിനിയം’ പാസാക്കിയിരിക്കാം. എന്നാല്‍, പ്രതിപക്ഷം മെച്ചപ്പെട്ടുവെന്നല്ല അതിന്റെ സൂചന. മുപ്പത് വര്‍ഷം അവരിത് ചെയ്തില്ല. അവര്‍ നാടകം കളിക്കുകയായിരുന്നു. മറ്റുള്ളവര്‍ അവര്‍ക്കൊപ്പവും. ഇന്നവര്‍ ‘മോദി ഇതെങ്ങനെ ചെയ്തുവെന്ന’ ആശയക്കുഴപ്പത്തിലാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി ബിജെപി സംഘടിപ്പിച്ച നാരിശക്തി വന്ദന്‍ അഭിനന്ദന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

മാതൃശക്തിയുടെ കടം വീട്ടാനുള്ള ശ്രമമാണ് ഈ നിയമം. ലോക്‌സഭയില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണമെന്നത് ഇപ്പോള്‍ സാധ്യമായിരിക്കുന്നു. സ്ത്രീ ശാക്തീകരണത്തില്‍ വഡോദര ഒരു നാഴികക്കല്ലാണ്. വഡോദരയില്‍ ഗെയ്‌ക്‌വാദ് ഭരണകാലത്ത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിര്‍ബന്ധമാക്കി. ഇത് സൗജന്യമായിരുന്നു. പെണ്‍കുട്ടികളെ സ്‌കൂളുകളിലയയ്‌ക്കാത്തവര്‍ക്ക് ശിക്ഷയും നല്കിയിരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തിന്റെ വികസന മാതൃകയുടെ ഏറ്റവും വലിയ ശക്തി നമ്മുടെ അമ്മമാരും സഹോദരിമാരുമാണ്. 20 വര്‍ഷം മുമ്പ് ഗുജറാത്തില്‍ സ്ത്രീ സാക്ഷരത കുറവായിരുന്നു. നിരവധി പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ പലരും പഠനം ഉപേക്ഷിക്കുകയായിരുന്നു. പ്രസവസമയങ്ങളില്‍ നിരവധി സ്ത്രീകള്‍ മരിച്ചിരുന്നു. സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ബിജെപി വികസന പദ്ധതികള്‍ക്ക് രൂപം നല്കിയത്. അതിന്റെ ഫലമാണ് ഇന്നിവിടെ കാണുന്നത്. അദ്ദേഹം പറഞ്ഞു.

ഛോട്ടാ ഉദയ്‌പൂരില്‍ 5000 കോടിയിലധികം രൂപയുടെ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം തറക്കല്ലിട്ടു. ഉടന്‍തന്നെ ഭാരതം ആഗോള സാമ്പത്തിക ശക്തിയായി മാറും. കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം മാറുമെന്നതിന് ഞാന്‍ ഗ്യാരന്റിയാണ്. ഛോട്ടാ ഉദയ്‌പൂരില്‍ 50,000 വീടുകളില്‍ കുടിവെള്ള പൈപ്പ് സ്ഥാപിച്ചു. എന്റെ പേരില്‍ എനിക്കൊരു വീടില്ല. പക്ഷേ രാജ്യത്തെ വനിതകളുടെ പേരുകളില്‍ അവര്‍ക്ക് വീടുകള്‍ നല്കുകയാണ്. ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഛോട്ടാ ഉദയ്‌പൂരിലെ ബോഡേലിയില്‍ ‘മികവിന്റെ വിദ്യാലയ ദൗത്യം’ പരിപാടിക്ക് കീഴില്‍ 4500 കോടി രൂപയിലധികം വരുന്ന ഒന്നിലധികം പദ്ധതികളുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. മുന്‍കാലത്തെ അപേക്ഷിച്ച് നിലവിലെ സര്‍ക്കാര്‍ വനവാസി വിഭാഗങ്ങള്‍ക്കുള്ള ബജറ്റ് അഞ്ചു മടങ്ങ് വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ ബോഡേലിയില്‍ വികസനപദ്ധതികള്‍ക്ക് തറക്കല്ലിടാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വനവാസി നേതാക്കള്‍ സമ്മാനിച്ച വില്ലുയര്‍ത്തി വിദ്യാര്‍ത്ഥികളടക്കമുള്ള സദസിനെ അഭിവാദ്യം ചെയ്യുന്നു

 

Tags: Prime Ministeropposition coalitionWomen's Reservation Bill
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇനി റെയില്‍വേ പരിസരത്ത് പോലും മദ്യപിച്ചുള്ള ഷോ വേണ്ട; നടപടിയെടുക്കാൻ റെയിൽവേയ്‌ക്ക് അധികാരമുണ്ട്: ഹൈക്കോടതി

അനാശാസ്യ കേന്ദ്രങ്ങളിൽ ലൈംഗികാവശ്യത്തിനെത്തുന്ന ഇടപാടുകാരെയും ഇനി പ്രതികളാക്കും: നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി

അനധികൃതമായി താമസിച്ച 31 ബംഗ്ലാദേശ് പൗരന്മാരെ ബെംഗ്ലൂരുവില്‍ നിന്ന്‌ നാടുകടത്തി

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

ഡോ. കണ്ണന്‍ വാരിയര്‍ കുമിഴ് മര ദൗത്യസംഘ തലവന്‍

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

സർവ്വകാര്യ വിജയവും സാമ്പത്തിക ലാഭവും: സമ്പൂർണ്ണ രാശിഫലം (02 സെപ്റ്റംബർ 2026) – AI ജ്യോതിഷം

കോൺഗ്രസ് നേതാവും പ്രഥമ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനുമായ അഡ്വ. എം. വീരാൻകുട്ടിഅന്തരിച്ചു

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

കാന്തപുരം കേരളത്തെ ശിലായുഗത്തിലേക്ക് നയിക്കുന്നു: കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.