Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

യുഎന്നില്‍ കശ്മീര്‍ ഉന്നയിച്ച പാകിസ്ഥാന് ചുട്ടമറുപടി നല്‍കി ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2023, 04:06 am IST
inNews, India

ന്യൂദല്‍ഹി: ഐക്യരാഷ്‌ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ വീണ്ടും കശ്മീര്‍ വിഷയം ഉന്നയിച്ച പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ടമറുപടി. കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്നും പാകിസ്ഥാന്‍ ആദ്യം സ്വന്തം പ്രശ്നങ്ങള്‍ പരിഹരിക്കൂ എന്നും യുഎന്നിലെ ഭാരതത്തിന്റെ ഫസ്റ്റ് സെക്രട്ടറി പെറ്റല്‍ ഗെഹ്ലോട്ട് പറഞ്ഞു. ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെ പാകിസ്ഥാന്‍ കാവല്‍ പ്രധാനമന്ത്രി അന്‍വര്‍ ഉള്‍ ഹഖ് കാക്കര്‍ കശ്മീര്‍ പ്രശനം ഉയര്‍ത്തിയിരുന്നു.

ഭാരതത്തിനെതിരെ അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമായ പ്രചാരണങ്ങള്‍ നടത്താന്‍ പാ
കിസ്ഥാന്‍ ഈ വേദി സ്ഥിരമായി ഉപയോഗിക്കുകയാണെന്ന് പെറ്റല്‍ ഗെഹ്ലോട്ട് പറഞ്ഞു. സ്വന്തം രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങളില്‍ നിന്ന് അന്താരാഷ്‌ട്ര ശ്രദ്ധ തിരിക്കാനാണ് പാകിസ്ഥാന്‍ ഇതെല്ലാം ചെയ്യുന്നതെന്ന് ഐക്യരാഷ്‌ട്രസഭയിലെ അംഗരാജ്യങ്ങള്‍ക്ക് അറിയാം. ജമ്മുകശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ആവര്‍ത്തിക്കുകയാണ്. ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പാകിസ്ഥാന് അവകാശമില്ലെന്നും അവര്‍ പറഞ്ഞു.

ദക്ഷിണേഷ്യന്‍ മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ പാകിസ്ഥാന്‍ മൂന്നു കാര്യങ്ങള്‍ ചെയ്യണം. ആദ്യം അതിര്‍ത്തി കടന്നുള്ള ഭീകരവാദവും തീവ്രവാദികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതും അവസാനിപ്പിക്കണം. പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകണം. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായി നടക്കുന്ന ഗുരുതര മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്നും പെറ്റല്‍ ഗെഹ്ലോട്ട് ആവശ്യപ്പെട്ടു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍. അത്തരക്കാരാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തിലേക്ക് വിരല്‍ചൂണ്ടാന്‍ ശ്രമിക്കുന്നത്. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടും മുമ്പ് പാകിസ്ഥാന്‍ സ്വന്തം രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കണം. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമത്തിന്റെ വ്യക്തമായ ഉദാഹരണം നിരത്തിക്കൊണ്ടാണ് പാകിസ്ഥാനെ പെറ്റല്‍ ഗെഹ്ലോട്ട് നേരിട്ടത്. ആഗസ്തില്‍ ഫൈസലാബാദ് ജില്ലയില്‍ നിരവധി പള്ളികളും ക്രിസ്ത്യന്‍ വീടുകളും നശിപ്പിച്ച സംഭവം ന്യൂനപക്ഷത്തിനെതിരായ അക്രമത്തിന്റെ വ്യക്തമായ ഉദാഹരണമാണെന്നും പെറ്റല്‍ ഗെഹ്ലോട്ട് പറഞ്ഞു.

ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള ആയിരം സ്ത്രീകളെ ഓരോ വര്‍ഷവും തട്ടിക്കൊണ്ടുപോകുകയും നിര്‍ബന്ധിത മതപരിവര്‍ത്തനം
നടത്തുകയും വിവാഹം കഴിക്കുകയും ചെയ്യുന്നുവെന്ന് പാക് മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് അവര്‍ വ്യക്തമാക്കി.

അന്താരാഷ്‌ട്രതലത്തില്‍ നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനകളുടെയും വ്യക്തികളുടെയും വിഹാരകേന്ദ്രമാണ് പാകിസ്ഥാന്‍. വിദ്വേഷ പരാമര്‍ശങ്ങള്‍ക്കു പകരം 15 വര്‍ഷത്തിനു ശേഷമെങ്കിലും മുംബൈ ഭീകരാക്രമണത്തിലെ കുറ്റവാളികള്‍ക്കെതിരെ വിശ്വസനീയവും സ്ഥിരീകരിക്കാവുന്നതുമായ നടപടിയെടുക്കാന്‍ പാകിസ്ഥാന്‍ തയ്യാറാവണമെന്നും പെറ്റല്‍ ഗെഹ്ലോട്ട് പറഞ്ഞു.

 

Tags: pakistanBharatunPetal GahlotKashmir issue
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഈ വേഷത്തിൽ തിരിച്ചുപോയാൽ കഴുത്തിന് മുകളിൽ തല കാണില്ല; അഫ്ഗാൻ വനിതാ മാധ്യമപ്രവർത്തകയോട് പാക് മന്ത്രിയുടെ ഭീഷണി

World

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.