Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി എച്ച് എഎല്ലിനെ തകര്‍ക്കുന്നുവെന്ന് 2019ലെ കോണ്‍ഗ്രസ് പ്രചാരണം; എച്ച് എഎല്‍ പുതിയ ഉയരങ്ങള്‍ തേടി കുതിക്കുമ്പോള്‍ രാഹുലിന് മൗനം

ഓര്‍മ്മയുണ്ടോ 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണം? അന്ന് റഫാല്‍ യുദ്ധവിമാനം വാങ്ങുന്നതിന്റെ പേരില്‍ മോദി ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിനെ തകര്‍ക്കുന്നു എന്നായിരുന്നു ആരോപണം. 59,000 കോടി രൂപയ്‌ക്ക് റഫാല്‍ യുദ്ധവിമാനം വാങ്ങുന്നതിന് ഇടനിലക്കാരനായി അനില്‍ അംബാനിയെ നിര്‍ത്തിയെന്നും എച്ച് എഎല്ലിനെ തഴഞ്ഞുവെന്നുമായിരുന്നു ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2023, 07:01 pm IST
in India
2018 ഒക്ടോബര്‍ 11ന് എച്ച് എഎല്‍ സന്ദര്‍ശിച്ച് രാഹുല്‍ഗാന്ധി നടത്തുന്ന നുണപ്രസംഗം (ഇടത്ത്) മോദി, ബസവരാജ് ബൊമ്മൈ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ ബെംഗളൂരു എയ്റോ ഷോയില്‍ (വലത്ത്)

2018 ഒക്ടോബര്‍ 11ന് എച്ച് എഎല്‍ സന്ദര്‍ശിച്ച് രാഹുല്‍ഗാന്ധി നടത്തുന്ന നുണപ്രസംഗം (ഇടത്ത്) മോദി, ബസവരാജ് ബൊമ്മൈ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ ബെംഗളൂരു എയ്റോ ഷോയില്‍ (വലത്ത്)

ന്യൂദല്‍ഹി: ഓര്‍മ്മയുണ്ടോ 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണം? അന്ന് റഫാല്‍ യുദ്ധവിമാനം വാങ്ങുന്നതിന്റെ പേരില്‍ മോദി ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിനെ തകര്‍ക്കുന്നു എന്നായിരുന്നു ആരോപണം. 59,000 കോടി രൂപയ്‌ക്ക് റഫാല്‍ യുദ്ധവിമാനം വാങ്ങുന്നതിന് ഇടനിലക്കാരനായി അനില്‍ അംബാനിയെ നിര്‍ത്തിയെന്നും എച്ച് എഎല്ലിനെ തഴഞ്ഞുവെന്നുമായിരുന്നു ആരോപണം. അന്ന് എച്ച് എഎല്‍ ഫാക്ടറിയിലേക്ക് രാഹുല്‍ കുതിച്ചെത്തുകയും ചെയ്തു. 2018 ഒക്ടോബര്‍ 11നായിരുന്നു രാഹുല്‍ ഗാന്ധി എച്ച് എഎല്‍ സന്ദര്‍ശിച്ചത്. റഫാല്‍ ഇടപാടിലൂടെ പൊതുമേഖലാസ്ഥാപനമായ എച്ച് എഎല്ലിന് കോടികള്‍ നഷ്ടമുണ്ടാക്കി എന്നായിരുന്നു അന്ന് എച്ച് എഎല്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. എച്ച് എഎല്ലില്‍ ജീവനക്കാരായ കോണ്‍ഗ്രസ് സംഘടനയില്‍പ്പെട്ട ചിലരെ പിടിച്ച് വലിയ കോലാഹലങ്ങള്‍ ഉണ്ടാക്കി. അതിന് പ്രചാരം കൊടുക്കാന്‍ കുറെ കോണ്‍ഗ്രസ് അനുകൂല മാധ്യമങ്ങളും അന്ന് എച്ച് എഎല്ലില്‍ എത്തിയിരുന്നു.  

അന്ന് കോണ്‍ഗ്രസ് വക്താവായ എസ്. ജയ് പാല്‍ റെഡ്ഡി നടത്തിയ പ്രസംഗമാണ് രസകരം. “30,000 പേരാണ് എച്ച്എഎല്ലില്‍ ഉള്ളത്. റഫാല്‍ കരാര്‍ നല്‍കാത്തതിനാല്‍ 10,000  ജോലിക്കാരെ ഉടന്‍ പുറത്താക്കും. പുതിയ ജോലിക്കാര്‍ക്ക് 10,000 തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്യും.” അതെ. എച്ച് എഎല്ലിലെ തൊഴിലാളികളെ ഭയചകിതരാക്കാന്‍ എല്ലാ യൂണിയന്‍ നേതാക്കളും എടുത്തു പയറ്റുന്ന അതേ തന്ത്രമാണ് കോണ്‍ഗ്രസും ജയപാല്‍ റെഡ്ഡിയും രാഹുല്‍ ഗാന്ധിയും പയറ്റിയത്. അവര‍്ക്ക് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. 2019ലെ തെരഞ്ഞെടുപ്പില്‍ മോദിയെ പരാജയപ്പെടുത്തുക.  വാസ്തവത്തില്‍ എച്ച് എഎല്ലിനെ ഒഴിവാക്കാന്‍ കരാര്‍ നടപടികല്‍ നീട്ടിയത് അതിന് മുന്‍പുള്ള കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരായിരുന്നു എന്നാണ് പ്രതിരോധമന്ത്രിയായ നിര്‍മ്മല സീതാരാമന്‍ ആരോപിച്ചത്. 

വര്‍ഷങ്ങള്‍ കഴിഞ്ഞു. മോദി 2019ല്‍ ജയിച്ച് വീണ്ടും പ്രധാനമന്ത്രിയായി. അനില്‍ അംബാനി ബിസിനസ് രംഗത്ത് കൂടുതല്‍ താഴേയ്‌ക്ക് പോയി. റഫാല്‍ യുദ്ധവിമാനങ്ങള്‍ നിശ്ചയിച്ച പ്രകാരം ഇന്ത്യയിലെത്തി. എച്ച് എഎല്‍ ആകട്ടെ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. പ്രതിരോധമേഖലയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സ്വയംപര്യാപ്തതയിലേക്ക് ഇന്ത്യയെ കുതിക്കാന്‍ സഹായിക്കുകയാണ് എച്ച് എഎല്‍. ആത്മനിര്‍ഭര്‍ ഭാരത്, മെയ്‌ക്ക് ഇന്‍ ഇന്ത്യ എന്നീ മോദിയുടെ പദ്ധതികള്‍ മൂലം കേന്ദ്ര പ്രതിരോധ വകുപ്പ് യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണത്തിനും മറ്റും ആശ്രയിക്കുന്നത് എച്ച് എഎല്ലിനെ മാത്രമാണ്. പ്രതിപക്ഷപാര്‍ട്ടികള്‍ അന്ന് എച്ച് എഎല്ലിനെവെച്ച് കെട്ടിപ്പൊക്കിയ നുണകള്‍ ഇന്ന് പൊളിഞ്ഞിരിക്കുന്നു.  

ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് എക്കാലത്തെയും മികച്ച വരുമാനമാണ് 2022-23 സാമ്പത്തിക വർഷത്തിൽ മോദി സര്‍ക്കാരിന്റെ കാലത്ത് രേഖപ്പെടുത്തിയത്. എട്ട് ശതമാനം വളർച്ച രേഖപ്പെടുത്തിയ പ്രവർത്തനങ്ങളിൽ നിന്നായി 26,500 കോടി രൂപയുടെ വരുമാനമാണ് എച്ച് എല്ലിന് ഉണ്ടായത്.  

ഇക്കഴിഞ്ഞ ഫിബ്രവരി 3ന് മോദി ഇക്കാര്യം കര്‍ണ്ണാടകത്തിലെ തെരഞ്ഞെടുപ്പ് വേദിയില്‍ പ്രസംഗിക്കുമ്പോള്‍ എച്ച് എഎല്ലിനെ വെച്ച് കോണ്‍ഗ്രസ് നടത്തിയ കള്ളപ്രചാരണം ഒരിയ്‌ക്കല് കൂടി ഓര്‍മ്മിച്ചു:”ഞങ്ങള്‍ പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നില മെച്ചപ്പെടുത്തി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെറ്റായ ആരോപണങ്ങളായിരുന്നു ഞങ്ങള്‍ക്ക് നേരെ തൊടുത്തത്. എച്ച് എഎല്ലിനെ നോക്കുകുത്തിയാക്കുന്നു എന്ന കോണ്‍ഗ്രസ് പ്രചാരണം കേട്ട് ജനങ്ങളും പ്രക്ഷുബ്ദരായി.  ഇക്കാര്യം ചര്‍ച്ച ചെയ്ത് പാര്‍ലമെന്‍റിന്റെ എത്രയോ വില കൂടിയ സമയം കോണ്‍ഗ്രസ് പാഴാക്കി. നുണ എത്രയോ വലുതായിക്കൊള്ളട്ടെ, അത് തോല്‍പിക്കപ്പെടും”.  

അതെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും എച്ച് എഎല്ലിനെ ചുറ്റിപ്പറ്റി കെട്ടിപ്പൊക്കിയ വലിയ നുണയാണ് ഇപ്പോള്‍ പൊളിഞ്ഞുവീണത്. 2023 മാർച്ച് അവസാനത്തോടെ കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള  കരാറുകളിൽ നിന്നും ഏകദേശം 82,000 കോടി രൂപ എച്ച് എഎല്ലിന് ലഭിച്ചു. 26,000 കോടി രൂപയുടെ പുതിയ കരാറുകളാണ് 2022-23 കാലഘട്ടത്തിൽഎച്ച് എഎല്ലിന് കേന്ദ്രപ്രതിരോധ വകുപ്പില്‍ നിന്നും ലഭിച്ചത്. 70 എച്ച്ടിടി-40, 6 ഡിഒ-228 എയർക്രാഫ്റ്റുകൾ,പിഎസ്എൽവി വിക്ഷേപണ വാഹനങ്ങൾ എന്നിവയുടെ നിർമ്മാണ കരാറും എച്ച്എഎല്ലിന് ലഭിച്ചിരുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ എച്ച്എഎല്‍ ഓഹരിവില 2541ല്‍ നിന്നും 2733 രൂപയായി കുതിച്ചു.

‘അസാധാരണം! ശ്രദ്ധേയമായ തീക്ഷ്ണതയ്‌ക്കും അഭിനിവേശത്തിനും എച്ച്എഎല്ലിന്റെ മുഴുവൻ ടീമിനെയും ഞാൻ അഭിനന്ദിക്കുന്നു’ എന്നാണ്  പ്രധാനമന്ത്രി മോദി ട്വിറ്ററിൽ കുറിച്ചത്.  

Tags: ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ആത്മനിര്‍ഭര്‍ ഭാരത്make in indiaപ്രതിരോധ ഉപകരണങ്ങള്‍നരേന്ദ്രമോദിഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്റെക്കോഡ്‌പ്രതിരോധ നയംകമ്പനിപ്രതിരോധ മന്ത്രാലയംഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിന് (എച്ച് എഎല്‍)റഫാല്‍rafale fighter jets
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

നരേന്ദ്ര ഭാരതം മുന്നോട്ടു തന്നെ

Kerala

മോദി ഇഫക്ട്: പ്രതിരോധ ഉത്പന്ന കയറ്റുമതി: ഭാരതം വന്‍ കുതിപ്പിലേക്ക്

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ
India

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

India

2047ല്‍ സമ്പൂര്‍ണ്ണ ആത്മനിര്‍ഭര്‍ ശക്തിയായി നാവികസേന മാറും, 2035 ആകുമ്പോഴേക്കും 200ഓളം കപ്പലുകളുള്ള സേനയായി മാറും

അഡ്മീറല്‍ ദിനേഷ് കെ ത്രിപാഠി (വലത്ത്)
India

ഇന്ത്യന്‍ നാവികസേനയുടെ കരുത്തായി ഐഎന്‍എസ് അഞ്ജിദിപ് യുദ്ധക്കപ്പല്‍ എത്തുന്നു

പുതിയ വാര്‍ത്തകള്‍

കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ ; എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോഗ്രാമോളം കഞ്ചാവ്

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

സ്ത്രീയെയും രണ്ട് കുട്ടികളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

കോംഗോയിൽ ഇബോള കേസുകൾ 689 ആയി ഉയർന്നു : കിഴക്കൻ മേഖലയിൽ 139 പേർ മരിച്ചു

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ആയത്തുള്ള ഖമേനിയുടെ ശവസംസ്കാരം ജൂലൈയിൽ നടക്കും

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പരിക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു ; മരണസംഖ്യ 10 ആയി

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.