Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

അമിതാഭ് കാന്ത്byഅമിതാഭ് കാന്ത്
Sep 18, 2026, 09:16 am IST
inArticle

ഭാരതത്തിന്റെ പ്രഥമ ‘ഗ്രീന്‍ഫീല്‍ഡ്’ വ്യാവസായിക നഗരം വികസിപ്പിക്കുകയെന്ന സ്വപ്‌നം ഉപേക്ഷിക്കേണ്ടിവരുമോ എന്ന് ഭയന്ന നിമിഷമായിരുന്നു അത്. ദല്‍ഹി – മുംബൈ വ്യാവസായിക ഇടനാഴി വികസന കോര്‍പ്പറേഷന്റെ (ഡിഎംഐഡിസി) സിഇഒ എന്ന നിലയില്‍, രാജ്യത്തിന്റെ അടുത്ത ഘട്ട വ്യാവസായിക നഗരവല്‍ക്കരണത്തിന് നേതൃത്വം നല്‍കേണ്ട ചുമതല എനിക്കായിരുന്നു. എന്നാല്‍ 150 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ഇതിനായി മാറ്റിവെക്കുന്നത് സങ്കീര്‍ണ്ണവും വന്‍ സാമ്പത്തിക നഷ്ടസാധ്യതയുള്ളതുമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന മുഖ്യമന്ത്രിമാര്‍ ആ നിര്‍ദ്ദേശം നിരസിച്ചു.

അങ്ങനെയിരിക്കെയാണ് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ ഞാന്‍ കാണുന്നത്. എന്നെ ക്ഷമയോടെ കേട്ട അദ്ദേഹം പറഞ്ഞു: ‘150 ചതുരശ്ര കിലോമീറ്റര്‍ തീരെ ചെറുതാണ്. സ്വപ്‌നം കാണുകയാണെങ്കില്‍, അത് വലുതായിത്തന്നെ കാണുക.’

തുടര്‍ന്ന് 750 ചതുരശ്ര കിലോമീറ്റര്‍ സ്ഥലമാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. 2009-ല്‍ ഗുജറാത്ത് സര്‍ക്കാര്‍ പ്രത്യേക നിക്ഷേപ മേഖല(എസ്‌ഐആര്‍) നിയമം പാസാക്കുകയും ‘ധോലേര എസ്.ഐ.ആര്‍’ പ്രഖ്യാപിക്കുകയും ചെയ്തു. ഭൂമിയെ തടസ്സമായല്ല, ഗുജറാത്തിനും ഭാരതത്തിനും പുതിയൊരു ‘വളര്‍ച്ചാ യന്ത്രം’ നിര്‍മ്മിക്കാനുള്ള സാധ്യതയായാണ് അദ്ദേഹം കണ്ടത്.

ഭരണനേതൃത്വത്തിലേക്ക്; നിര്‍ണായക മാറ്റങ്ങളിലേക്ക്

2014-ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി. വ്യാവസായിക നയ-പ്രോത്സാഹന വകുപ്പിന്റെ (ഡിഐപിപി) സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹത്തിന് മുന്നില്‍ വിഷയാവതരണം നടത്തിയ ആദ്യ ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു ഞാന്‍. ലോകബാങ്കിന്റെ ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ റാങ്കിങ്ങില്‍ ഭാരതം 142-ാം സ്ഥാനത്താണെന്നറിഞ്ഞ അദ്ദേഹം ഒരു കാര്യം ഊന്നിപ്പറഞ്ഞു പൗരന്മാര്‍ക്കും സംരംഭകര്‍ക്കും ഭാരതത്തിലെ ജീവിതവും വ്യവസായവും സുഗമമാക്കുക.

പാപ്പരത്ത നിയമം, ജിഎസ്ടി, കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കല്‍ എന്നിവ വേഗത്തിലാക്കി. ഇതിന്റെ ഫലമായി, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിങ്ങില്‍ ഭാരതം 79 സ്ഥാനങ്ങള്‍ മുന്നിലെത്തി.

തുടര്‍ന്ന് ആരംഭിച്ച ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’ ദൗത്യത്തിലൂടെ മൊബൈല്‍ ഉല്‍പ്പാദനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്തെത്താനും ഇലക്ട്രിക് വാഹനങ്ങള്‍, ഔഷധങ്ങള്‍, പ്രതിരോധ ഉപകരണങ്ങള്‍, സൗരോര്‍ജ്ജം എന്നിവയില്‍ വന്‍ മുന്നേറ്റമുണ്ടാക്കാനും രാജ്യത്തിനായി. കേവലം 356 സ്റ്റാര്‍ട്ടപ്പുകളുമായി തുടങ്ങിയ ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ’ പ്രസ്ഥാനത്തിലൂടെ ഇന്ന് രാജ്യത്തെ അംഗീകൃത സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.

സാങ്കേതികവിദ്യയും ഭാവികാഴ്ചപ്പാടും

പ്രധാനമന്ത്രി മോദിയെ സംബന്ധിച്ചിടത്തോളം സാധ്യമെന്ന് കരുതുന്നതിന് ആകാശം പോലും പരിധിയല്ല. അത്യാധുനിക സാങ്കേതികവിദ്യകളെ വേഗത്തില്‍ ഉള്‍ക്കൊള്ളാനും അവയുമായി ക്രിയാത്മകമായി ഇടപെടാനും ശ്രദ്ധേയമായ കഴിവുള്ള, സാങ്കേതികവിദ്യയില്‍ ഏറെ അവഗാഹമുള്ള നേതാക്കളിലൊരാളാണ് അദ്ദേഹം. വളര്‍ച്ചയുടെ പുതുമേഖലകളില്‍ സംരംഭകര്‍ക്ക് മുന്നേറാന്‍ നയപരവും സ്ഥാപനപരവുമായ അനുയോജ്യ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പുത്തന്‍ സാങ്കേതികവിദ്യകളിലെ അദ്ദേഹത്തിന്റെ വിശ്വാസം എന്നും നിലകൊണ്ടു. നിര്‍മിതബുദ്ധി, ക്വാണ്ടം കംപ്യൂട്ടിങ്, ജിയോസ്‌പേഷ്യല്‍ സാങ്കേതികവിദ്യ, ഡ്രോണുകള്‍, പ്രതിരോധം, ബഹിരാകാശ പര്യവേക്ഷണം എന്നിവയില്‍ അദ്ദേഹത്തിന് കീഴില്‍ ഭാരതം വന്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. ചന്ദ്രയാന്‍-3, ആദിത്യ-എല്‍1 എന്നിവയുള്‍പ്പെടെ ഭാരതത്തിന്റെ ബഹിരാകാശ ദൗത്യങ്ങളുടെ വിജയത്തിനൊപ്പം സജീവ സ്വകാര്യ ബഹിരാകാശ ആവാസവ്യവസ്ഥയുടെ ആവിര്‍ഭാവവുമുണ്ടായി. ഇതിന് സമാന്തരമായി ഭാരതത്തിന്റെ ‘ഇന്ത്യ എ.ഐ മിഷനും’ ‘ദേശീയ ക്വാണ്ടം മിഷനും’ നിര്‍മിത ബുദ്ധിയിലും ക്വാണ്ടം സാങ്കേതികവിദ്യകളിലും തദ്ദേശീയ ശേഷികള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. സാങ്കേതികവിദ്യയുടെ മുന്‍നിരയില്‍ മത്സരിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഗവേഷണ ആവാസവ്യവസ്ഥയും പ്രതിഭകളും ഇതിലൂടെ ഭാരതം കൈവരിക്കുന്നു. എങ്കിലും സാങ്കേതികമായി മുന്നേറുന്ന ഭാവിയില്‍ വിശ്വസിക്കുമ്പോഴും പകര്‍ന്നു കിട്ടിയ പാരമ്പര്യത്തെയും പ്രധാനമന്ത്രി ആദരിക്കുന്നു. ‘ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്‍’ പോലുള്ള സംരംഭങ്ങളിലൂടെ സുസ്ഥിരതയിലെ ഭാരതത്തിന്റെ നേതൃത്വം രാജ്യത്തിന്റെ വികസനവും വ്യാവസായിക വളര്‍ച്ചയും ഭൂമിയുടെ നിലനില്‍പ്പിന് കോട്ടം വരുത്തുന്നില്ലെന്ന് ഉറപ്പാക്കുന്നു.

ഭാരതത്തിന്റെ ഡിജിറ്റല്‍ പണമിടപാടിലെ കുതിപ്പ് ലോകത്തെ അത്ഭുതപ്പെടുത്തുന്നതാണ്. 2016-17-ല്‍ വെറും 1.78 കോടിയായിരുന്ന യുപിഐ ഇടപാടുകള്‍, ഇന്നിത് പ്രതിവര്‍ഷം 24,000 കോടിയിലധികമായി ഉയര്‍ന്നു. മറ്റു രാജ്യങ്ങളില്‍ 50 വര്‍ഷം കൊണ്ട് സംഭവിക്കുമായിരുന്ന നേട്ടമാണ് നമ്മള്‍ ഏഴ് വര്‍ഷം കൊണ്ട് കൈവരിച്ചത്.

വികസനം അവസാനത്തെ വ്യക്തിയിലേക്കും

2016-ല്‍ ഞാന്‍ നിതി ആയോഗ് സിഇഒ ആയിരിക്കെ, വികസനം സമൂഹത്തിലെ അവസാനത്തെ വ്യക്തിയിലേക്കും എത്താനായി ‘അഭിലഷണീയ ജില്ലകള്‍’ പദ്ധതിക്ക് അദ്ദേഹം രൂപം നല്‍കി. കുറവുകളുടെ പേരിലല്ല, നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പിന്നാക്ക ജില്ലകള്‍ അറിയപ്പെടേണ്ടതെന്ന് അദ്ദേഹം ആഗ്രഹിച്ചു. പി.എം ഗതിശക്തി, പ്രഗതി പ്ലാറ്റ്ഫോമുകള്‍ വഴി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് വേഗത കൂട്ടി.

മറ്റുള്ളവരെ കേള്‍ക്കാനുള്ള അസാധാരണമായ ക്ഷമയാണ് പ്രധാനമന്ത്രി മോദിയുടെ ഏറ്റവും വലിയ സവിശേഷത. ഭാരതത്തിന്റെ ജി 20 ഷെര്‍പ്പയായി പ്രവര്‍ത്തിച്ചപ്പോള്‍ കടുത്ത ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലും ‘ന്യൂദല്‍ഹി ലീഡേഴ്സ് ഡിക്ലറേഷന്‍’ ഐകകണ്‌ഠ്യേന പാസാക്കാന്‍ സാധിച്ചത് പ്രധാനമന്ത്രി പകര്‍ന്നുനല്‍കിയ ആത്മവിശ്വാസവും മാര്‍ഗ്ഗനിര്‍ദ്ദേശവും കൊണ്ടായിരുന്നു.

150 ചതുരശ്ര കിലോമീറ്ററിനെക്കുറിച്ചുള്ള സംഭാഷണത്തില്‍ തുടങ്ങിയ ആ ബന്ധം നേതൃത്വത്തെക്കുറിച്ചുള്ള എന്റെ ധാരണകളെത്തന്നെ മാറ്റിമറിച്ചു. ഭാരതത്തെ വികസിത സമ്പദ് വ്യവസ്ഥയാക്കാനും ഓരോ പൗരന്റെയും ജീവിതം മെച്ചപ്പെടുത്താനും അഹോരാത്രം പ്രയത്‌നിക്കുന്ന ഒരു നേതാവിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ അനുഭവസമ്പത്താണ്.

(മുന്‍ ഇന്ത്യന്‍ ജി 20 ഷെര്‍പ്പയും നിതി ആയോഗ് മുന്‍ സിഇഒയുമാണ് ലേഖകന്‍)

Tags: make in indiaNarendra ModiAtma Nirbhar Bharat Project#VikasitBharat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

Main Article

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

India

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

India

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഇറാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

ചിന്താ ജെറോമിന്റെ പ്രബന്ധം ഗവേഷണത്തോട് ചെയ്യുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

വിശ്വകര്‍മ്മ ദിനത്തിലെ മഹത്തായ നേട്ടം

വീട്ടില്‍ നിന്ന് മദ്യശേഖരം പിടികൂടിയ കേസ് : റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ ആഗസ്റ്റിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും 

മലപ്പുറത്ത് വിദ്യാർത്ഥികൾക്ക് എംഡിഎംഎ നൽകുന്ന അധ്യാപകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

മാസപ്പടി കേസില്‍ നിയമോപദേശം ഇന്ന് ലഭിക്കും : വിജിലന്‍സ് അന്വേഷണത്തിന് സാധ്യത 

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.