ഒരു പതിറ്റാണ്ട് മുമ്പ് മേക്ക് ഇന്‍ ഇന്ത്യ പദ്ധതി ആരംഭിച്ചപ്പോള്‍, അത് ഭാരത വ്യവസായത്തിന് ഒരു മുദ്രാവാക്യം മാത്രമല്ല, പുതിയ ദിശാബോധം കൂടിയാണ് നല്‍കിയത്. ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് പകരം ഉല്‍പ്പാദിപ്പിക്കാന്‍ തദ്ദേശീയ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും അത്തരമൊരു അടിത്തറ കെട്ടിപ്പൊക്കുന്നതിലൂടെയും ആത്മനിര്‍ഭര്‍ ഭാരതമെന്നത് യാഥാര്‍ത്ഥ്യമാക്കി.
50 വര്‍ഷത്തിലേറെയായി, ലൈറ്റിംഗ് സംവിധാനങ്ങള്‍, വയറുകള്‍, കേബിളുകള്‍, ഫാനുകള്‍, ഗൃഹോപകരണങ്ങള്‍, പിവിസി പൈപ്പുകള്‍, വാട്ടര്‍ പമ്പുകള്‍, വാട്ടര്‍ ടാങ്കുകള്‍, സ്റ്റീല്‍ പൈപ്പുകള്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ മികച്ച ശേഷി തെളിയിച്ചുകൊണ്ട് ഭാരതത്തിലെ ഏറ്റവും വിശ്വസ്തമായ നിര്‍മ്മാണ കമ്പനികളിലൊന്നായാണ് സൂര്യ റോഷ്‌നി നിലകൊള്ളുന്നത്. എന്നാല്‍, ദീര്‍ഘകാല പാരമ്പര്യമുള്ള ഏതൊരു നിര്‍മ്മാണ കമ്പനിയുടെയും കഥ കേവലം ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ളതല്ല. ഭാരതം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍, സ്വയംപര്യാപ്തമായ ഭാരതം എന്ന ആശയത്തിന് പുതിയൊരു പ്രാധാന്യം കൈവരുന്നു.
സൂര്യയെ സംബന്ധിച്ചിടത്തോളം, സ്വയംപര്യാപ്തത എന്നത് സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റമായിരുന്നില്ല. എന്നും അതു തങ്ങളുടെ പ്രവര്‍ത്തന തത്വമായിരുന്നു. മലന്‍പൂര്‍, കാശിപൂര്‍, ബഹാദൂര്‍ഗഡ്, ഹിന്ദുപൂര്‍, അഞ്ജാര്‍ എന്നീ അഞ്ച് കേന്ദ്രങ്ങളിലായി സ്ഥിതി ചെയ്യുന്ന തങ്ങളുടെ ബാക്ക്വേര്‍ഡ്-ഇന്റഗ്രേറ്റഡ് നിര്‍മ്മാണ മാതൃക, ബാഹ്യ വിതരണ ശൃംഖലകളെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും അസംസ്‌കൃത വസ്തുക്കള്‍ മുതല്‍ ഉല്‍പ്പന്നം വരെ കരുത്തുറ്റ സംവിധാനം കെട്ടിപ്പടുക്കാനും ലക്ഷ്യമിട്ടുള്ളതാണ്. വിപണിയിലെ അസ്ഥിരതകള്‍ക്കിടയിലും ഗുണനിലവാരവും സ്ഥിരതയും നിലനിര്‍ത്താന്‍ സൂര്യ ടെക്‌നോളജി ആന്‍ഡ് ഇന്നോവേഷന്‍ സെന്റര്‍’ സഹായിച്ചിട്ടുണ്ട്.
എന്നാല്‍ നയങ്ങള്‍ കൊണ്ട് മാത്രം സ്വയംപര്യാപ്തത എന്ന പ്രക്രിയ പൂര്‍ണ്ണമാകുന്നില്ല. സര്‍ക്കാര്‍ അതിനുള്ള സാഹചര്യം ഒരുക്കുന്നു എന്നതാണ് ശ്രദ്ധേയം. വ്യവസായങ്ങള്‍ അതിനുള്ള ശേഷി വളര്‍ത്തുന്നു. ഒടുവില്‍, തദ്ദേശീയമായി നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഉപഭോക്താക്കള്‍ ആ യാത്ര പൂര്‍ത്തിയാക്കുന്നു. പൂര്‍ണ്ണശേഷിയില്‍ പ്രവര്‍ത്തിക്കുകയും പ്രാദേശികമായി ഘടകങ്ങള്‍ സംഭരിക്കുകയും 50ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഇന്ത്യന്‍ ഫാക്ടറിക്ക് ലക്ഷ്യം പൂര്‍ണ്ണമായി കൈവരിക്കാനാകുന്നത്, ഉല്‍പ്പന്നങ്ങളെ ഭാരതത്തിലെ ഉപഭോക്താക്കള്‍ തന്നെ വിശ്വസിക്കുകയും സ്വീകരിക്കുകയും ചെയ്യുമ്പോഴാണ്. ഇവിടെയാണ് നയങ്ങള്‍ വ്യക്തിഗത പ്രവൃത്തിയായി മാറുന്നത്. അതൊരു ദൈനംദിന തെരഞ്ഞെടുപ്പായി മാറുകയും രാജ്യത്തിന്റെ നിര്‍മ്മാണ മേഖലയെ നിശബ്ദമായി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
കപ്പല്‍പാതകള്‍, ഇന്ധനവില, ആഗോള ഘടകങ്ങളുടെ വിതരണം എന്നിവയിലുണ്ടായ സമീപകാല ഭൗമരാഷ്‌ട്രീയ പ്രതിസന്ധികള്‍ വ്യവസായ രംഗത്തുള്ളവര്‍ക്ക് പണ്ടേ അറിയാവുന്ന ഒരു കാര്യം വെളിപ്പെടുത്തി. ഇറക്കുമതിയെ ആശ്രയിക്കുന്ന വിതരണ ശൃംഖലകള്‍ ദുര്‍ബലമാണ്, മാത്രമല്ല പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷി പുറത്തുനിന്നുള്ള സ്രോതസ്സുകളെ ആശ്രയിച്ച് നേടാനാവില്ല. ആഗോള അനിശ്ചിതത്വം പെട്ടെന്നുതന്നെ ചെലവുകളിലും ലഭ്യതയിലും മാറ്റങ്ങള്‍ വരുത്തുമ്പോള്‍, ഭാരതത്തിലെ കുടുംബങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ആവശ്യമായ അവശ്യവസ്തുക്കളുടെ വിതരണം തടസ്സമില്ലാതെ തുടരുന്നത് ആഭ്യന്തര ഉല്‍പ്പാദന ശേഷി, ഊര്‍ജ്ജ-കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍, ഉത്തരവാദിത്തത്തോടെയുള്ള വിഭവങ്ങളുടെ കൈകാര്യം ചെയ്യല്‍ എന്നിവയിലൂടെയാണ്. പ്രാദേശിക ശേഷി വികസിപ്പിക്കല്‍, സുസ്ഥിരമായ പ്രവര്‍ത്തനരീതികള്‍, സ്ഥിരതയാര്‍ന്ന ഗുണനിലവാരം എന്നിവയിലുള്ള നിക്ഷേപത്തിലൂടെ, പതിറ്റാണ്ടുകള്‍ നീണ്ട നിശബ്ദമായ പ്രയത്‌നത്താലാണ് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കരുത്ത് കെട്ടിപ്പടുക്കുന്നതെന്ന് തിരിച്ചറിയേണ്ട സമയമാണിത്. നയരൂപീകരണത്തിലൂടെ മാത്രമല്ല, നാം കെട്ടിപ്പടുക്കുന്ന ശേഷികളിലൂടെയും സ്വീകരിക്കുന്ന തീരുമാനങ്ങളിലൂടെയുമാണ് രാഷ്‌ട്രത്തിന്റെ കരുത്ത് രൂപപ്പെടുന്നത് എന്ന വലിയ ആശയത്തെ ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം അരക്കിട്ടുറപ്പിക്കുന്നു. വ്യവസായമെന്ന നിലയിലും രാജ്യമെന്ന നിലയിലും നമുക്ക് മുന്നിലുള്ള തെരഞ്ഞെടുപ്പ് ഇന്നോളം ഉണ്ടായിരുന്നതിനേക്കാള്‍ വ്യക്തമാണ്. ഓരോ ഉല്‍പ്പന്നത്തിലൂടെയും നാം ഒത്തൊരുമയോടെയാണ് ആ തെരഞ്ഞെടുപ്പ് നടത്തേണ്ടത്.
















