Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വാമി വിവേകാനന്ദൻ ആധുനിക ഭാരതത്തിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ പ്രവാചകൻ – സുശീൽ പണ്ഡിറ്റ്

ഭാരതത്തിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് സ്വാമി വിവേകാനന്ദൻ നൽകിയ സംഭാവന നിസ്തുലമാണ്. ചെറുപ്പക്കാരിൽ പ്രബോധനവും രാഷ്‌ട്രീയ ബോധവും ലാളിത്യവും സേവന മനോഭാവവും വളർത്തി. ഭാരതത്തിന്റെ അഭിമാനം നെഞ്ചിലേറ്റാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2022, 11:01 am IST
inKerala

തിരുവനന്തപുരം: ഭാരതത്തെ അടിമത്ത മനസ്ഥിതിയിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിച്ച ആധ്യാത്മിക നവോത്ഥാനനായകൻ ആണ് സ്വാമിവിവേകാനന്ദനെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ സുശീൽ പണ്ഡിറ്റ് അഭിപ്രായപ്പെട്ടു. ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശ്രമത്തിൽ നടന്ന വിവേകാനന്ദജയന്തി ദേശീയ യുവജന ദിനം ദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിന്റെ നഷ്ടപ്പെട്ട ആധ്യാത്മിക സാംസ്കാരിക പാരമ്പര്യത്തെ പുനരുജ്ജീവിപ്പിച്ചു നവോത്ഥാനത്തിന് ഗതിവേഗം നൽകുകയായിരുന്നു സ്വാമി വിവേകാനന്ദൻ ചെയ്തത്. ആധുനിക ഭാരതത്തിൻറെ നവോത്ഥാന സാരഥിയാണ് സ്വാമി വിവേകാനന്ദൻ. യുവാക്കൾ നാടിന്റെ ഹൃദയസ്പന്ദം ഏറ്റുവാങ്ങണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മതത്തെയും മാനവികതയെയും അദ്ദേഹം സമന്വയിപ്പിച്ചു. ദാരിദ്ര്യത്തെക്കാൾ വലിയ പാപം ഇല്ലെന്ന ഉദ്ബോധനം എക്കാലത്തും പ്രസക്തമാണ്. ഭാരതത്തിൻറെ ആത്മീയ പൈതൃകം, സംസ്കാരം, സാഹിത്യം ചരിത്രം ഇവയിൽ അവബോധം വളർത്തി യഥാർത്ഥ ഭാരതത്തിൻറെ സത്ത കണ്ടെത്തുവാൻ അദ്ദേഹം യുവാക്കളെ  പ്രാപ്തമാക്കി.  

ഭാരതത്തിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് സ്വാമി വിവേകാനന്ദൻ നൽകിയ സംഭാവന നിസ്തുലമാണ്. ചെറുപ്പക്കാരിൽ പ്രബോധനവും രാഷ്‌ട്രീയ ബോധവും ലാളിത്യവും സേവന മനോഭാവവും വളർത്തി. ഭാരതത്തിന്റെ  അഭിമാനം നെഞ്ചിലേറ്റാൻ അദ്ദേഹം ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യം എന്നത്  കേവലം വൈദേശികരെ ഇന്ത്യയിൽനിന്ന്  ഓടിക്കുക മാത്രമല്ല,  ഭാരതത്തിൻറെ പാരമ്പര്യത്തിൽ അഭിമാനമുള്ള  ജനതയാണ് സ്വാതന്ത്ര്യത്തിന്റെ ആണിക്കല്ല് എന്നു പഠിപ്പിച്ചു. സ്വാതന്ത്ര്യത്തിലേക്കുള്ള  പ്രയാണം സ്വാഭിമാനം ആവണം എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.  കൊള്ളക്കാരെ വെള്ളപൂശിയ ചരിത്രമാണ് ബ്രിട്ടീഷുകാർ നമ്മെ പഠിപ്പിച്ചത്. അതുകൊണ്ട് വിദ്യാഭ്യാസത്തിലൂടെ ഭാരതത്തിന്റെ യഥാർത്ഥ പാരമ്പര്യം എന്തെന്ന്  നമുക്ക് പഠിക്കാനായില്ല. യുവാക്കളോട് ഭാരതത്തിന്റെ യഥാർത്ഥ പാരമ്പര്യമാണ് സ്വാമി വിവേകാനന്ദൻ മുന്നോട്ടുവച്ചത്. വിവേകാനന്ദനിലൂടെ ഭാരതം ഒരു പുതിയ രാഷ്‌ട്രമായി പിറവിയെടുത്തു.  ചിക്കാഗോ പ്രസംഗത്തിലൂടെ ലോകത്തിന് മുന്നിൽ ഭാരതത്തിന്റെ ആധ്യാത്മികവും സാംസ്കാരികവുമായ ആത്മാഭിമാനം ഉയർത്തിക്കാട്ടി.  ലോകരാജ്യങ്ങൾ ഭാരതത്തിൻറെ യഥാർത്ഥ ചരിത്രവും സംസ്കാരവും പഠിക്കാൻ മുന്നോട്ടുവന്നു. ഭാരതത്തിന്റെ യഥാർത്ഥ നവോത്ഥാനനായകൻ ആണ് സ്വാമി വിവേകാനന്ദൻ എന്ന് അദ്ദേഹം പറഞ്ഞു.  

ദരിദ്രനെ വേദാന്തം അല്ല ജീവിത ഉന്നമനം ആണ് വേണ്ടത് എന്ന് അദ്ദേഹം പഠിപ്പിച്ചു.  ഭാരതത്തെ കണ്ടെത്താൻ വേണ്ടി ആസേതുഹിമാചലം യാത്ര ചെയ്തു. ആധുനിക ഭാരതത്തിന്റെ  യശസ്സുയർത്തിയ സാംസ്കാരിക  നവോത്ഥാന നായകനാണ് സ്വാമി വിവേകാനന്ദൻ എന്നു സുശീൽ പണ്ഡിറ്റ് അഭിപ്രായപ്പെട്ടു.  സ്വാമി മോക്ഷ വ്രധാനന്ദജി അധ്യക്ഷനായ യോഗത്തിൽ  ശ്രീരാമകൃഷ്ണാശ്രമം ബേലൂർമഠം അസിസ്റ്റൻറ് സെക്രട്ടറി സ്വാമി  സർവ്വേശാനന്ദജി  മുഖ്യപ്രഭാഷണം നടത്തി. ആധുനിക ക്ലിനിക്കൽ ലബോറട്ടറി ഉപകരണങ്ങളുടെ സ്വിച്ചോൺ കർമ്മം വി കെ പ്രശാന്ത് നിർവഹിച്ചു.

Tags: indiaസ്വാമി വിവേകാനന്ദന്‍പ്രവാചകന്‍Susheel Pandit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.