റിയാദ്: ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിരുന്നു. ഒരു വിമാനവും തകര്‍ന്നു.
വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങളെല്ലാം പുനരാരംഭിച്ചു, വിമാന ഗതാഗതം സാധാരണ നിലയിലായി.
തങ്ങളുടെ ഒരു പൈലറ്റ് കൊല്ലപ്പെട്ടതായും ഒരു വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചതായും സൗദി എയര്‍ലൈന്‍സ് അറിയിച്ചു.
















