Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഹൈന്ദവാചാരങ്ങളിലെ ആശൗചകാര്യങ്ങള്‍

അശുദ്ധി ആചാരങ്ങളുടെ പിന്നില്‍ ശുചിത്വപാലനം തുടങ്ങിയുള്ള ആരോഗ്യപരമായ കാരണങ്ങളാണുള്ളതെന്ന് കാണാവുന്നതാണ്. വാസ്തവത്തില്‍ ശുചിത്വപാലനം ഒരു വലിയ ജീവിതമൂല്യമാണ്. അതില്‍ തന്നെ ഏറ്റവും പ്രധാനമാണ് മാനസിക ശുചിത്വമായ അര്‍ത്ഥ ശൗചം. അപരിഗ്രഹം എന്നുള്ളത് ഇതിന്റെ മറ്റൊരു പേരാണ്. മറ്റൊരാളിന്റെ ധനം ആഗ്രഹിക്കാതിരിക്കുക. 'മാഗൃധഃ കസ്യസ്വിദ് ധനം' (ഈശോപനിഷദ്) ഇതാണ് അപരിഗ്രഹം. അര്‍ത്ഥശൗചമാണ് ഏറ്റവും വലിയ ശുചിത്വമെന്ന് മനുവും പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 04:00 am IST
inSamskriti

പ്രൊഫ. കെ. കെ. കൃഷ്ണന്‍ നമ്പൂതിരി

ശുദ്ധാശുദ്ധങ്ങള്‍ അഥവാ ആശൗചകാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ നിലവിലുണ്ട്. പെറ്റപുല (വാലായ്‌മ), മരിച്ച പുല ഇവ വ്യക്തികളേയും അവരുടെ മാതാപിതാക്കള്‍ വഴിയുള്ള ബന്ധുക്കളെയും ബാധിക്കുന്ന അശുദ്ധികളാണ്. അവ ഏതേതെല്ലാം ബന്ധുക്കള്‍ക്കാണ് ബാധകമാവുക, എത്ര ദിവസം ഓരോ പ്രകാരത്തിലുള്ളവര്‍ക്കും ബാധകമാകും എന്നിവ വിശദീകരിക്കുന്ന ആശൗചഗ്രന്ഥങ്ങളുണ്ട്. മൃതശരീരത്തെ സ്പര്‍ശിച്ചാല്‍ മാത്രമുണ്ടാകുന്ന അശുദ്ധി, സ്ത്രീ രജസ്വലയായാലുണ്ടാകുന്ന അശുദ്ധി എന്നിവ ഗ്രന്ഥങ്ങളില്‍ വിശദീകരിക്കുന്നുണ്ട്.  

ഉറക്കം കഴിഞ്ഞ് പ്രഭാതത്തില്‍ എഴുന്നേല്‍ക്കുമ്പോള്‍, ഹൈന്ദവാചാര പ്രകാരം ഒരുതരം അശുദ്ധിയുണ്ട്. ആശൗചകാലത്ത് അങ്ങനെയുള്ളവരെ തൊടുന്നവര്‍ക്കു പോലും താത്ക്കാലികമായ അശുദ്ധിയുണ്ടാകും എന്നാണ് വയ്‌പ്. മിക്കവാറും, ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനും വൈദിക കര്‍മ്മാനുഷ്ഠാനങ്ങള്‍ക്കും മാത്രമാണ് ഇത് ബാധകമായി കാണാറുള്ളത്. അശുദ്ധികള്‍ ഏറെയും ഒരു സ്‌നാനം കഴിയുമ്പോള്‍ തീരുന്നവയാണ്.  

അശുദ്ധി ആചാരങ്ങളുടെ പിന്നില്‍ ശുചിത്വപാലനം തുടങ്ങിയുള്ള ആരോഗ്യപരമായ കാരണങ്ങളാണുള്ളതെന്ന് കാണാവുന്നതാണ്. വാസ്തവത്തില്‍ ശുചിത്വപാലനം ഒരു വലിയ ജീവിതമൂല്യമാണ്. അതില്‍ തന്നെ ഏറ്റവും പ്രധാനമാണ് മാനസിക ശുചിത്വമായ അര്‍ത്ഥ ശൗചം. അപരിഗ്രഹം എന്നുള്ളത് ഇതിന്റെ മറ്റൊരു പേരാണ്. മറ്റൊരാളിന്റെ ധനം ആഗ്രഹിക്കാതിരിക്കുക. ‘മാഗൃധഃ കസ്യസ്വിദ് ധനം’ (ഈശോപനിഷദ്)  ഇതാണ് അപരിഗ്രഹം. അര്‍ത്ഥശൗചമാണ് ഏറ്റവും വലിയ ശുചിത്വമെന്ന് മനുവും പറയുന്നു.  

മേല്‍പ്പറഞ്ഞവയ്‌ക്ക് പുറമേ, ക്ഷേത്രാചാരങ്ങള്‍, ഗൃഹാചാരങ്ങള്‍, നാട്ടാചാരങ്ങള്‍ ഇങ്ങനെ അനേകം വിഭാഗങ്ങളില്‍പ്പെടുത്തി വിരിക്കാവുന്ന ഒട്ടേറെ ആചാരങ്ങളും ഹിന്ദുക്കളുടെ ഇടയില്‍ നടപ്പുണ്ട്. ഇവയില്‍ പലതും ശാസ്ത്രീയമായ അടിസ്ഥാനത്തില്‍ ആചരിക്കപ്പെടുന്നവ തന്നെയാണ്. അവയെപ്പറ്റിയാണ് ഭഗവാന്‍ ഉദ്ധവനോട്, വര്‍ണാശ്രമകുലാചാരങ്ങള്‍ വിശേഷിച്ച് കാമനകള്‍ കൂടാതെ ആചരിക്കണമെന്ന് അരുളിച്ചെയ്യുന്നത്:

‘വര്‍ണാശ്രമകുലാചാരമകാമാത്മാ സമാചരേത്’ (ഭാഗവതം)  ഷോഡശ സംസ്‌കാരങ്ങള്‍വര്‍ണാശ്രമ കുലാചാരങ്ങളെപ്പറ്റി പറയുമ്പോള്‍ ചില വര്‍ണങ്ങള്‍ക്കുള്ള വിശിഷ്ടാചാരങ്ങളെപ്പറ്റിയും വളരെ സാമാന്യമായെങ്കിലും ഇവിടെ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ഇവിടെ പറഞ്ഞുവരുന്നത് ഷോഡശസംസ്‌കാരങ്ങള്‍ അഥവാ പൂര്‍വഷോഡശസംസ്‌കാരങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന ഒരു പറ്റം ആചാരങ്ങളെപറ്റിയാണ് . ഇവ ബ്രാഹ്മണര്‍ക്കു മാത്രം വിഹിതങ്ങളായിട്ടുള്ളവയും പ്രാചീന ഗൃഹ്യസൂത്രങ്ങളില്‍ വിധിക്കപ്പെിട്ടുള്ളവയുമാണ്. മറ്റു വര്‍ണങ്ങള്‍ക്കും ഇവയില്‍ ചിലതെല്ലാം ഭാഗികമായി അനുഷ്‌ഠേയങ്ങളാണെങ്കിലും അവയെ പരമ്പരയാ ആചരിക്കുന്നവര്‍ കേരളത്തില്‍ വളരെ വിരളമായി മാത്രമേ കാണപ്പെടുന്നുള്ളൂ എന്നും പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. അതെങ്ങനെയിരുന്നാലും ഈ അടുത്ത കാലം വരെ ബ്രാഹ്മണര്‍ ഷോഡശക്രിയകള്‍ എല്ലാം നടത്തുന്നതില്‍ പൊതുവേ ജാഗരൂകരായിരുന്നു.

(തുടരും)     

Tags: hinduspiritual
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

Samskriti

കൃഷ്ണസ്പര്‍ശം: മാറേണ്ടിടത്ത് മാറാനുള്ള വിവേകം

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.