ഇടുക്കി: കട്ടപ്പനയില്‍ മുഖ്യമന്ത്രി വി ഡി സതീശനെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാര്‍ അറസ്റ്റില്‍. ജില്ലാ പ്രസിഡന്റ് ജോമോന്‍ പൊടിപ്പാറ, ജില്ലാ ജനറല്‍ സെക്രട്ടറി വിബിന്‍ സി അഗസ്റ്റിന്‍, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് പ്രിന്റോ ചെറിയാന്‍, പ്രിന്‍സ് ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാലുപേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
കട്ടപ്പന വാഴവരയില്‍ വെച്ചാണ് മുഖ്യമന്ത്രിയെ ഏതാനും യൂത്ത് ഫ്രണ്ട് എം നേതാക്കള്‍ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിച്ച ശേഷം പ്രവര്‍ത്തകര്‍ വീട്ടിലേക്ക് മടങ്ങിപ്പോയി. അപ്രതീക്ഷിതമായ പ്രതിഷേധത്തില്‍ പൊലീസിന് ഉടന്‍ നടപടിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് വീട്ടില്‍ ചെന്നാണ് പ്രതിഷേധത്തിനു നേതൃത്വം നല്‍കിയവരെ അറസ്റ്റ് ചെയ്തത്.
















