Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

ഇന്ന്, രാജ്യത്ത് 90,000ത്തിലധികം ശാഖകളും അഞ്ച് ദശലക്ഷത്തിലധികം സ്വയംസേവകരും ഒരു പൊതു ലക്ഷ്യത്തോടെ ദേശീയ താല്‍പ്പര്യത്തിനായി തങ്ങളുടെ സമയം ചെലവഴിക്കുന്നു. സാമൂഹ്യപരിവര്‍ത്തനത്തിനായി സ്വയംസേവകര്‍ നിരവധി സംഘടനകള്‍ നടത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2026, 04:21 pm IST
inIndia, Parivar

കാശി: ആര്‍എസ്എസ് പ്രവര്‍ത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്വചിന്തയാണെന്ന് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. സ്വയംസേവകര്‍ക്ക് രാഷ്‌ട്രചിന്തയാണ് പരമപ്രധാനം. കാലമെങ്ങനെ മാറിയാലും ആ ചിന്തയില്‍ മാറ്റമുണ്ടാകില്ല. എല്ലാ രംഗത്തും വേഗതയേറുന്ന സാങ്കേതികവിദ്യയുടെ കാലത്തും ഭാരതത്തിന്റെ സാംസ്‌കാരിക അടിത്തറ സംരക്ഷിച്ചുകൊണ്ട് സമൂഹത്തെ സംഘടിപ്പിക്കാന്‍ സംഘം പ്രതിജ്ഞാബദ്ധമാണ്. ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹമാണ്. അതുകൊണ്ടുതന്നെ ആദ്യം ബലപ്പെടേണ്ടത് ഹിന്ദുസമാജമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘശതാബ്ദിയുടെ ഭാഗമായി ചൗക്കഘട്ടിലെ ഗിര്‍ജ സാംസ്‌കാരിക സമുച്ചയത്തില്‍ സംഘടിപ്പിച്ച വൈചാരിക സഭയില്‍ സംസാരിക്കുകയായിരുന്നു സഹസര്‍കാര്യവാഹ്.

ആര്‍എസ്എസിന്റെ 100 വര്‍ഷത്തെ യാത്ര ആകര്‍ഷകവും ആവേശകരവുമായിരുന്നു. നിരവധി വെല്ലുവിളികള്‍ക്കിടയിലും കാലത്തിനനുസരിച്ച് സമൂഹത്തെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനം സംഘം തുടര്‍ന്നു. ഭാരതം എല്ലാ മേഖലയിലും മുന്നിലായിരുന്നു. ഗണിതശാസ്ത്രം, ഗ്രഹചലനം, വസ്ത്ര രൂപകല്‍പ്പന, കൃഷി, രസതന്ത്രം, മനുഷ്യ ശരീരഘടനയുടെ ശാസ്ത്രം എന്നിവയില്‍ പുരാതനഭാരതം ലോകത്തിന് വഴികാട്ടിയായിരുന്നു. നളന്ദ, വിക്രമശില, തക്ഷശില തുടങ്ങിയ ലോകപ്രശസ്ത സര്‍വകലാശാലകള്‍ ഇവിടെയാണ് ഉണ്ടായിരുന്നത്.

ആഗോള സമ്പദ്വ്യവസ്ഥയില്‍ 30 ശതമാനം സംഭാവന ചെയ്തത് നമ്മളാണ്. എങ്കിലും തുടര്‍ച്ചയായ അധിനിവേശത്തിനെതിരെ നടന്ന ആയിരക്കണക്കിന് വര്‍ഷത്തെ പോരാട്ടം കാരണം സമൃദ്ധഭാരതം ക്ഷാമത്തിലേക്ക് കൂപ്പുകുത്തി. ആര്‍എസ്എസ് സ്ഥാപകനായ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാര്‍ ഈ പ്രശ്നങ്ങള്‍ക്ക് മൂന്ന് പരിഹാരങ്ങളാണ് മുന്നോട്ടുവച്ചത്. ഒന്നാമതായി, ഭാരതീയഹൃദയങ്ങളില്‍ ദേശസ്നേഹം ഉണര്‍ത്തുക; രണ്ടാമതായി, സമാജ ജീവിതത്തില്‍ ആത്മവിശ്വാസം വളര്‍ത്തുക; മൂന്നാമതായി, നമ്മുടെ പൂര്‍വ്വികരുടെ മഹത്വത്തെ ബഹുമാനിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക. ഭാരതീയര്‍ നിഷ്‌ക്രിയരാണെന്നും ഭരിക്കാനറിയില്ലെന്നുമൊക്കെയുള്ള ബ്രിട്ടീഷുകാരന്റെ അവകാശവാദങ്ങളെ തിരുത്താനും അവര്‍ സമൂഹത്തിലുണ്ടാക്കിയ തെറ്റായ ധാരണകള്‍ നീക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഡോക്ടര്‍ജി ആരംഭിച്ചു.

ഇന്ന്, രാജ്യത്ത് 90,000ത്തിലധികം ശാഖകളും അഞ്ച് ദശലക്ഷത്തിലധികം സ്വയംസേവകരും ഒരു പൊതു ലക്ഷ്യത്തോടെ ദേശീയ താല്‍പ്പര്യത്തിനായി തങ്ങളുടെ സമയം ചെലവഴിക്കുന്നു. സാമൂഹ്യപരിവര്‍ത്തനത്തിനായി സ്വയംസേവകര്‍ നിരവധി സംഘടനകള്‍ നടത്തുന്നു. വിദ്യാഭ്യാസ മേഖലയില്‍ വിദ്യാഭാരതി, തൊഴിലാളികള്‍ക്കിടയില്‍ ഭാരതീയ മസ്ദൂര്‍ സംഘ്, സേവന മേഖലയില്‍ സേവാഭാരതി, ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ വനവാസി കല്യാണ്‍ ആശ്രമം തുടങ്ങി നിരവധി സംഘടനകള്‍ സാമൂഹിക അസമത്വം ഇല്ലാതാക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു, കൃഷ്ണഗോപാല്‍ ചൂണ്ടിക്കാട്ടി.

ഉപഭോഗസംസ്‌കാരത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും അസഹിഷ്ണുത അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1947ല്‍ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ലോകത്തിലെ പല രാജ്യങ്ങളും വിശ്വസിച്ചിരുന്നത് ഭാരതത്തിന് ഒരു രാഷ്‌ട്രമായി അധികകാലം നിലനില്‍ക്കാന്‍ കഴിയില്ലെന്നും അത് ശിഥിലമാകുമെന്നുമാണ്. എന്നാല്‍ ഇന്ന്, വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികവിദ്യ, വൈദ്യം എന്നീ മേഖലകളിലെ നമ്മുടെ മുന്നേറ്റം തടസ്സമില്ലാതെ തുടരുന്നു. കൊവിഡ് കാലത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് എല്ലാ ദിവസവും സൗജന്യ ഭക്ഷണം ലഭിച്ച ഒരേയൊരു രാജ്യം ഭാരതമായിരുന്നു.

ഈ രാജ്യത്തെ തങ്ങളുടെ മാതൃരാജ്യമായി കണക്കാക്കുകയും എല്ലാ മതങ്ങളെയും വിഭാഗങ്ങളെയും ബഹുമാനിക്കുകയും ചെയ്യുന്നവനാണ് ഹിന്ദു എന്ന് സഹസര്‍കാര്യവാഹ് പറഞ്ഞു.. അനന്തമായ വൈവിധ്യത്തെ സ്വീകരിക്കുന്ന ഒരു സാംസ്‌കാരിക അടിത്തറയാണ് ഹിന്ദുമതം. അത് ‘ജീവിതരീതി’യാണ്. ധര്‍മ്മം എന്നത് അടിസ്ഥാനപരമായി ഒരു കടമയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്മശ്രീ രാജേശ്വര്‍ ആചാര്യ അധ്യക്ഷത വഹിച്ചു.

Tags: BharathamRSSDr. Krishnagopalhindu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

പുതിയ വാര്‍ത്തകള്‍

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.