Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇതുവരെ ആശുപത്രിയില്‍ എത്തിച്ചത് നൂറിലേറെ കോവിഡ് രോഗികളെ; കരുതലും കാരുണ്യവുമായി ബിജെപി പ്രവര്‍ത്തകന്‍ കിഷോര്‍ കുമാര്‍

രാത്രിയെന്നോ പകലെന്നോ ഇല്ലാതെ എപ്പോള്‍ വിളിച്ചാലും കിഷോര്‍ തന്റെ ഓട്ടോയുമായി അടുത്തെത്തും. നാട്ടുകാരും വീട്ടുകാരും അയല്‍വാസികളും പകച്ച് മാറിനില്‍ക്കുന്ന വേളയിലാണ് ഒരു മടിയോ ഭയമോ കൂടാതെ കോവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2021, 09:37 pm IST
in Kerala

കോട്ടയം: കരുതലും കാരുണ്യവും താങ്ങും തണലുമായി തിരുവഞ്ചൂര്‍ മധുനിലയത്തില്‍ കിഷോര്‍കുമാറിന്റെ ഓട്ടോറിക്ഷ ഓടുകയാണ്. കോവിഡിന്റെ ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിലുമായി നൂറിലേറെ കോവിഡ് രോഗികളെയാണ് കിഷോറിന്റെ ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിച്ചത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ എപ്പോള്‍ വിളിച്ചാലും കിഷോര്‍ തന്റെ ഓട്ടോയുമായി അടുത്തെത്തും. നാട്ടുകാരും വീട്ടുകാരും അയല്‍വാസികളും പകച്ച് മാറിനില്‍ക്കുന്ന വേളയിലാണ് ഒരു മടിയോ ഭയമോ കൂടാതെ കോവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നത്.

ചിലര്‍ പണം തരും, ചിലര്‍ കുറച്ച് പണം തരും, മറ്റുചിലര്‍ പണം തരാറില്ല. എന്നാലും പരാതിയോ പരിഭവമോ ഇല്ലാതെ കിഷോര്‍ കര്‍മ്മനിരതനാണ്. ഇദ്ദേഹം അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തിലാണ് താമസിക്കുന്നതെങ്കിലും തിരുവഞ്ചൂരിന്റെ സമീപ പ്രദേശമായ വിജയപുരം, മണര്‍കാട് എന്നി പഞ്ചായത്തിലെ രോഗികളെയും ആശുപത്രിയില്‍ എത്തിക്കുന്നു.ഏകദേശം ഏഴ് വാര്‍ഡിലെ ജനങ്ങളാണ് കിഷോറിനെ ആശ്രയിക്കുന്നത്. ചിലപ്പോള്‍ ദൂരെ സ്ഥലത്തുനിന്നും പോലും  സഹായം അഭ്യര്‍ത്ഥിച്ച് വിളിക്കാറുണ്ടെന്നും  രോഗികളെ ആശുപത്രിയില്‍ എത്തിച്ച് തിരികെ വീട്ടിലെത്തിക്കാന്‍ മണിക്കൂറുകളോളം  കാത്തുനില്‍ക്കേണ്ടി വരുമെന്നും കിഷോര്‍ പറഞ്ഞു.  ഓരോ രോഗിയേയും കൊണ്ടുപോയതിന് ശേഷം തിരികെ എത്തി ഓട്ടോ അണുവിമുക്തമാക്കും.

വീട്ടിലെത്തിയാല്‍ ഷര്‍ട്ടും മുണ്ടും നല്ലപോലെ സോപ്പിട്ട് കഴുകി കുളിയും കഴിഞ്ഞാണ് വീട്ടിനുള്ളിലേക്ക് പ്രവേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അയര്‍ക്കുന്നം പഞ്ചായത്ത് 27ാം ബൂത്ത് ജനറല്‍ സെക്രട്ടറിയായ കിഷോര്‍ ഇതിനിടയില്‍ കോവിഡ് രോഗികള്‍ ഉള്ള വീടുകളില്‍ ഭക്ഷ്യക്കിറ്റ് വിതരണത്തിനും നേതൃത്വം നല്‍കുന്നു. എട്ടുവര്‍ഷമായി ഓട്ടോറിക്ഷ ഓടിക്കുന്ന കിഷോര്‍ മികച്ച പാചക വിദഗ്‌ദ്ധനാണ്. കോവിഡിന് ശേഷമാണ് മുഴുവന്‍ സമയവും ഓട്ടോറിക്ഷ ഓടിക്കുന്നത്. മഹിളാ മോര്‍ച്ച അയര്‍ക്കുന്ന പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയായ ഭാര്യ രമ്യ ഭര്‍ത്താവിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. മഹിളാ മോര്‍ച്ചയുടെ രക്തദാന പരിപാടിയുടെ പ്രധാന സംഘാടകയാണ് രമ്യ. രണ്ട് മക്കള്‍. വിദ്യാര്‍ത്ഥികളായ അക്ഷയ, അനാമിക. എല്ലാവരും അച്ഛന്റെ നല്ല പ്രവൃത്തിയെ പിന്തുണക്കുന്നു. കിഷോറിന്റെ അച്ഛന്‍ ഒന്നര വര്‍ഷം മുമ്പ് മരിച്ചു. അമ്മ പ്രഭാവതി ഇവര്‍ക്കൊപ്പമാണ് താമസിക്കുന്നത്.

Tags: bjpcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)
Kerala

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

Thiruvananthapuram

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

Kerala

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

പുതിയ വാര്‍ത്തകള്‍

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.