Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2026, 03:40 pm IST
inKerala

തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ ലഭ്യമാക്കേണ്ട ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ കേരളത്തിന് കോടികളുടെ അധിക ബാധ്യത വരുത്തിവെച്ചത് പിണറായി സർക്കാരും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനും തമ്മിലുള്ള ഒത്തുകളിയുടെ ഫലമാണെന്ന് ബിജെപി ദേശീയ നിർവാഹസമിതി അംഗം കുമ്മനം രാജശേഖരൻ ആരോപിച്ചു.

2014-ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ജാബുവ പവർ, ജിൻഡാൽ പവർ തുടങ്ങിയ കമ്പനികളുമായി ഒപ്പുവെച്ച ദീർഘകാല വൈദ്യുതി കരാറുകൾ പ്രകാരം അടുത്ത 25 വർഷത്തേക്ക് യൂണിറ്റിന് 4.26 രൂപ മുതൽ 4.29 രൂപ വരെ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കേണ്ടതായിരുന്നു. എന്നാൽ നടപടിക്രമങ്ങളിലെ സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടി 2023 മേയിൽ കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഈ കരാറുകൾ റദ്ദാക്കി. കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകൾ നിലനിർത്തുന്നതിനുള്ള അവസരങ്ങൾ ഉണ്ടായിരുന്നിട്ടും അവ പരിഗണിക്കാതെ കരാർ റദ്ദാക്കിയ നടപടി സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണെന്നും കുമ്മനം പറഞ്ഞു.

കരാർ റദ്ദാക്കരുതെന്ന് അന്നത്തെ ചീഫ് സെക്രട്ടറി പോൾ ആന്റണിയും കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്. പിള്ളയും സർക്കാരിനെയും വൈദ്യുതി മന്ത്രിയെയും റെഗുലേറ്ററി കമ്മിഷനെയും അറിയിച്ചിരുന്നു. എന്നിട്ടും കരാർ സംരക്ഷിക്കാൻ സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തിയില്ല. 2022 നവംബർ 24-ലെ മന്ത്രിസഭാ തീരുമാനപ്രകാരം വിരമിച്ച അഡീഷണൽ ചീഫ് സെക്രട്ടറി ടി. കെ. ജോസിനെ കേരള സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മിഷൻ ചെയർമാനായി നിയമിച്ചത് പിണറായി സർക്കാരാണ്. ഈ സാഹചര്യത്തിൽ കമ്മിഷന്റെ തീരുമാനത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. സർക്കാർ നിയമിച്ച ചെയർമാനും കമ്മിഷനും എടുത്ത തീരുമാനങ്ങളുടെ ഉത്തരവാദിത്തം കമ്മിഷന്റെ മേൽ മാത്രം ചുമത്തി കൈകഴുകാനുള്ള മുൻ വൈദ്യുതി വകുപ്പ് മന്ത്രിയുടെ ശ്രമം അംഗീകരിക്കാനാകില്ല.

ഡി.ബി.എഫ്.ഒ.ഒ വ്യവസ്ഥകളിലെ ഇളവുകൾ ഉൾപ്പെടെയുള്ള സാധ്യതകൾ പരിഗണിച്ച് കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകൾ നിലനിർത്താൻ അവസരമുണ്ടായിരുന്നിട്ടും അതിലേക്ക് പോകാതെ കരാർ റദ്ദാക്കുകയായിരുന്നു. ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കേണ്ട റെഗുലേറ്ററി കമ്മിഷൻ സ്വീകരിച്ച ഈ നിലപാട് സംബന്ധിച്ച് സമഗ്രമായ പരിശോധന അനിവാര്യമാണെന്നും കുമ്മനം പറഞ്ഞു.

കരാർ ഇല്ലാതായതോടെ കെ.എസ്.ഇ.ബിക്ക് വൈദ്യുതി എക്സ്ചേഞ്ചുകളിൽ നിന്നും പുറത്തുനിന്നും ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടിവന്നു. ചില ഘട്ടങ്ങളിൽ യൂണിറ്റിന് 7 മുതൽ 10 രൂപ വരെ നൽകേണ്ട സാഹചര്യമുണ്ടായി. കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക കണക്കുപ്രകാരം കരാർ റദ്ദാക്കിയതിനെ തുടർന്ന് ബോർഡിന് ഉണ്ടായ അധിക സാമ്പത്തിക ബാധ്യത 2,130 കോടി രൂപയിലേറെയാണ്.

കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന വൈദ്യുതിക്ക് പകരം ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടിവന്നതിന്റെ സാമ്പത്തിക ഭാരം ഒടുവിൽ സാധാരണക്കാരുടെ തലയിലാണ് എത്തിയത്. സർചാർജായും ഉയർന്ന വൈദ്യുതി ബില്ലുകളായും ജനങ്ങൾ ഈ ബാധ്യത വഹിക്കേണ്ടിവരുന്നു. കോടികളുടെ അധിക ബാധ്യതയ്‌ക്ക് ഇടയാക്കിയ തീരുമാനം എങ്ങനെ ഉണ്ടായി, ആരുടെ വീഴ്ചയാണ് ഇതിന് പിന്നിൽ, കരാർ സംരക്ഷിക്കാൻ സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും എന്ത് നടപടികളാണ് സ്വീകരിച്ചത് എന്നിവ സമഗ്രമായി അന്വേഷിക്കണം. തീരുമാനമെടുക്കുന്നതിലെ നടപടിക്രമങ്ങളും ഉദ്യോഗസ്ഥരുടെ വീഴ്ചയും പരിശോധിച്ച് ഉത്തരവാദിത്തം നിശ്ചയിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

അതേസമയം, ജനങ്ങൾക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണം നേരിടുന്ന അതേ നിയന്ത്രണ സംവിധാനത്തിന്റെ തുടർച്ചയും പുനഃപരിശോധിക്കണം. കമ്മിഷന്റെ തീരുമാനത്തിൽ വീഴ്ചയുണ്ടെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണം. സർക്കാരിന്റെ നേരിട്ടുള്ള നിയമനത്തിലൂടെ എത്തിയ ചെയർമാനും കമ്മിഷനും എടുത്ത തീരുമാനങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറാതെ മുഴുവൻ വിഷയവും അന്വേഷിക്കണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

സർക്കാർ നിയന്ത്രിക്കുന്ന റെഗുലേറ്ററി കമ്മിഷനെ മറയാക്കി ജനങ്ങളെ കബളിപ്പിക്കുന്നത് എന്തിനാണ്? 2,130 കോടിയിലേറെ രൂപയുടെ ബാധ്യത സംസ്ഥാനത്തിന് വരുത്തിവെച്ച വിഷയത്തിൽ കമ്മിഷൻ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, മുൻ സർക്കാർ–ഭരണതല തീരുമാനങ്ങൾ എന്നിവയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

Tags: bjpKummanam RajasekharanElectricityPower Cut
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.