പത്തനംതിട്ട : മദ്യപിച്ച് ബൈക്കോടിച്ച് ആംബുലന്‍സിലിടിച്ച് അപകടമുണ്ടാക്കിയ സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ പ്രവീണ്‍ കുമാറാണ് അറസ്റ്റിലായത്. കോന്നി കൊന്നപ്പാറയില്‍ പ്രവീണ്‍കുമാര്‍ ഓടിച്ച ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സില്‍ ഇടിച്ചു കയറുകയായിരുന്നു.
രോഗിയുമായി മടങ്ങുകയായിരുന്നു ആംബുലന്‍സ്. ബൈക്കില്‍ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു പ്രവീണ്‍കുമാര്‍. അപകടത്തെത്തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ പൊലീസുകാരന്‍ മദ്യലഹരിയിലാണെന്ന് തിരിച്ചറിഞ്ഞതോടെ തടഞ്ഞുവെച്ച് പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയായിരുന്നു.
















