Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നേതാക്കളുടെ പേരുകൾ ഉള്ളതുകൊണ്ടാണ് യുഡിഎഫ് സർക്കാർ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടി സ്വീകരിക്കാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2026, 11:57 pm IST
inKerala

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നേതാക്കളുടെ പേരുകൾ ഉള്ളതുകൊണ്ടാണ് യുഡിഎഫ് സർക്കാർ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടി സ്വീകരിക്കാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാഷ്‌ട്രീയ സൗകര്യത്തിനനുസരിച്ച് അന്വേഷണവും നിയമനടപടികളും തീരുമാനിക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മാസപ്പടി കേസിൽ പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങളും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നിട്ടും വി.ഡി. സതീശൻ സർക്കാർ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തത് എന്ന് ജനങ്ങളോട് വ്യക്തമാക്കണം. മാസപ്പടി കേസിൽ പണം വാങ്ങിയവരുടെ പട്ടികയിൽ കോൺഗ്രസ് നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും ഉൾപ്പെടുന്നതുകൊണ്ടാണോ പിണറായി വിജയനെതിരെ നടപടിയെടുക്കാൻ യുഡിഎഫ് സർക്കാർ മടിക്കുന്നത്? ഇക്കാര്യം മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കണം.

പിണറായി വിജയനെതിരെ നടപടി സ്വീകരിച്ചാൽ അതിന്റെ രാഷ്‌ട്രീയ പ്രത്യാഘാതം കോൺഗ്രസിനും മുസ്ലിം ലീഗിനും ഉണ്ടാകുമെന്ന ഭയമാണോ യുഡിഎഫ് സർക്കാരിനുള്ളത്? അങ്ങനെയാണെങ്കിൽ അത് രാഷ്‌ട്രീയ ഒത്തുതീർപ്പാണ്. അഴിമതി കേസുകളിൽ ആരാണ് ഉൾപ്പെട്ടിരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനോ നിർത്തിവയ്‌ക്കാനോ പാടില്ല.

അന്വേഷണം പിണറായി വിജയനിലേക്കെത്തുമ്പോൾ കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നേതാക്കളുടെ പേരുകൾ ഉയരുന്നു എന്ന കാരണത്താൽ അന്വേഷണം അട്ടിമറിക്കപ്പെടുന്ന സാഹചര്യമുണ്ടാകരുത്. അഴിമതിക്കെതിരെ നിയമം ഒരുപോലെ ബാധകമാകണം.

അതുപോലെ ഹവാലാ ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും സമഗ്രമായ അന്വേഷണം വേണം. ഹവാലാ കേസിൽ അന്വേഷണം മുന്നോട്ടുപോയാൽ മുസ്ലിം ലീഗ് നേതാക്കൾ പ്രതിക്കൂട്ടിലാകുമെന്ന രാഷ്‌ട്രീയ ഭയമാണോ യുഡിഎഫ് സർക്കാരിനെ പിന്നോട്ടടിപ്പിക്കുന്നത് എന്നും വ്യക്തമാക്കണം.

അഴിമതി കേസുകളിൽ രാഷ്‌ട്രീയ സൗകര്യം നോക്കി നടപടി സ്വീകരിക്കുന്നതല്ല നിയമവാഴ്ച. ആരായാലും, ഏത് പാർട്ടിക്കാരനായാലും അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. രാഷ്‌ട്രീയ ബന്ധങ്ങളുടെ പേരിൽ ആരെയും സംരക്ഷിക്കാൻ ബിജെപി അനുവദിക്കില്ല.

പത്ത് വർഷം അധികാരത്തിലിരുന്ന സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളിൽ ഇപ്പോൾ തെളിവുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ, അതിനെ രാഷ്‌ട്രീയ ഒത്തുതീർപ്പിലൂടെ മറച്ചുവയ്‌ക്കാനുള്ള ശ്രമം അനുവദിക്കാനാകില്ല. രാഷ്‌ട്രീയ അഴിമതിക്ക് ബിജെപിയുടെ നിലപാട് സീറോ ടോളറൻസാണ്.

മാസപ്പടി കേസിൽ കോൺഗ്രസിനും മുസ്ലിം ലീഗിനും എന്തെങ്കിലും മറച്ചുവയ്‌ക്കാനുണ്ടോ? പിണറായി വിജയനെതിരെ നടപടി എടുക്കാത്തതിന് യുഡിഎഫ് സർക്കാരിന്റെ രാഷ്‌ട്രീയ കാരണം എന്താണ്? ഈ ചോദ്യങ്ങൾക്ക് വി.ഡി. സതീശൻ മറുപടി പറയണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

Tags: Pinarayi VijayanRajeev ChandrasekharMuslim LeagueCMRLEDLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

India

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.