കൊച്ചി: രാജ്യം ലോക്ഡൗണിലൂടെ കടന്നുപോകുമ്പോള്‍ കാര്‍ഷിക രംഗത്ത് വിപ്ലവകരമായ മാറ്റത്തിനു് തുടക്കം കുറിക്കുകയാണ് കര്‍ഷകമോര്‍ച്ച ജില്ലാ കമ്മിറ്റി. കൃഷിസ്ഥലമോ, മണ്ണോ, രാസവളമോ, വളക്കൂട്ടുകളോ ഇല്ലാതെ പോഷക സമൃദ്ധമായ ഇലക്കറികള്‍ ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കും ഉപയോഗിക്കാവുന്ന മൈക്രോ ഗ്രീന്‍ പദ്ധതിയാണ് കര്‍ഷകമോര്‍ച്ച വിഭാവനം ചെയ്തിട്ടുള്ളത്. കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എസ്. ജയസൂര്യന്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.എസ്. സത്യന് അധ്യക്ഷനായി. ബിജെപി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സുനില്‍കുമാര്‍ കളമശേരി, ജില്ലാ സെക്രട്ടറി കെ.കെ. മുരളീധരന്, ബിജെപി എറണാകുളം മണ്ഡലം പ്രസിഡന്റ് പി.ജി. മനോജ് കുമാര്‍, കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി കെ.പി. കൃഷ്ണ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: