ന്യൂദല്‍ഹി: ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുക, അവയെ നിരന്തരം ആക്രമിക്കുക, അവയെ നയിക്കുന്നവരെ വ്യക്തിപരമായി തകര്‍ക്കുക… മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ നീക്കവും തെര. കമ്മീഷനെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യങ്ങളോടെയാണ്. നേരത്തെ അയോധ്യയടക്കമുള്ള വിവാദ വിഷയങ്ങളില്‍ സുപ്രീം കോടതി വിധി വന്നപ്പോള്‍ കോടതിയുടെ വിശ്വാസ്യത തകര്‍ക്കാനായിരുന്നു ശ്രമം. അത് അല്പം പോലും വിജയിച്ചില്ല.
പിന്നീട്ട് വോട്ട് ചോരി, വോട്ടിങ്ങ് യന്ത്രങ്ങള്‍ എന്നിവയുടെ പേരില്‍ തെര. കമ്മീഷനെതിരെ നീക്കം തുടങ്ങി. പക്ഷെ അത്തരം കുപ്രചാരണങ്ങളും സമരങ്ങളും പൊളിഞ്ഞു. ഇപ്പോള്‍ ഒരിടവേളയ്‌ക്കു ശേഷം വീണ്ടും കമ്മീഷനെതിരെ, മുഖ്യ തെര. കമ്മീഷണര്‍ക്ക് എതിരെ നീക്കം തുടങ്ങിയിരിക്കുകയാണ്. ലക്ഷ്യം കമ്മീഷനെങ്കിലും ഉന്നം മോദി സര്‍ക്കാര്‍ തന്നെ. മോദിയുടെ വിജയം മോശമായി ചിത്രീകരിക്കുക തന്നെ. കമ്മീഷനില്‍ ഭിന്നതയുണ്ടെന്ന് വരുത്താനുള്ള ശ്രമമാണ് തുടങ്ങിയത്. എന്നാല്‍ കമ്മീഷണന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. എന്നിട്ടും പ്രതിപക്ഷം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് സമരം നടത്തുകയാണ്. ഗ്യാനേഷ്‌കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആകുന്നതിനു മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളെ പോലും സംശയത്തിന്റെ മുനയില്‍ നിര്‍ത്തുകയാണ്. അതേസമയം ഗ്യാനേഷ് കുമാര്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കെ എസ്‌ഐആര്‍ നടപ്പിലാക്കിയ ശേഷം കേരളം, തമിഴ്‌നാട്, പഞ്ചാബ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് പ്രതിപക്ഷത്തിന് മൗനമാണ്.
ക്രോച്ച് പാര്‍ട്ടിയെ മുന്നില്‍ നിര്‍ത്തി കലാപം അഴിച്ചുവിടാനാണ് നീക്കം. വാര്‍ത്താസമ്മേളനങ്ങളില്‍ കോക്രോച്ച് പാര്‍ട്ടിയും കോണ്‍ഗ്രസയും തെളിവില്ലാത്ത ഒരേ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മാത്രമല്ല മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് എതിരെ പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിച്ച് ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. എന്നാല്‍ അതിനു തയ്യാറാകാത്ത കോണ്‍ഗ്രസും സിജെപി യും തെരുവില്‍ ഇറങ്ങുകയാണ്. നേരത്തെ കോക്രോച്ച് പാര്‍ട്ടി നടത്തിയ ജന്തര്‍ മന്തിര്‍ സമരത്തില്‍ തീവ്രവാദികളുടെ സാന്നിധ്യവും രാജ്യദ്രോഹ സംഘടനകളുടെ സാന്നിധ്യവും പോലീസ് തിരിച്ചറിഞ്ഞിരുന്നു. അതോടെയാണ് തീവ്രവാദ, രാജ്യവിരുദ്ധ സംഘടനകളുമായി ചേര്‍ന്ന് കലാപമുണ്ടാക്കാനുള്ള നീക്കം പൊളിഞ്ഞത്.
















