നഗോയ: ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഭാരത പുരുഷ, വനിതാ ടീമുകള്‍ തുടക്കം മുതല്‍ തുടരുന്ന പഞ്ച് വിടാതെ കുതിപ്പ് തുടരുന്നു, ഇനി സ്വര്‍ണപ്പോരാട്ടം. ഇന്ന് രാവിലെ 9.30ന് വനിതകളും ഉച്ചയ്‌ക്ക് 2.30ന് പുരുഷ ടീമും ഫൈനലിനിറങ്ങും. രണ്ടിലും എതിരാളികള്‍ ഇറാന്‍. ഇന്നലെ സെമിയില്‍ പുരുഷ ടീം തായ്‌ലന്‍ഡിനെ 66-28ന് നിഷ്പ്രഭരാക്കിയപ്പോള്‍ വനിതകള്‍ നേപ്പാളിനെ 48-24ന് തകര്‍ത്തു.
രണ്ട് മത്സരങ്ങളിലും തുടക്കം മുതലേ ആധികാരികതയോടെ പൊരുതിയാണ് ഭാരതം മുന്നേറ്റം തുടര്‍ന്നത്. വനിതാ സെമിയില്‍ 1-0 എന്ന നിലയില്‍ തുടങ്ങിയ ആധിപത്യം 4-1, 11-6, 15-10 എന്ന തരത്തില്‍ ഘട്ടംഘട്ടമായി മുന്നേറി ആദ്യ പകുതി തീരുമ്പോള്‍ 31-17 എന്ന വ്യക്തമായ മുന്‍തൂക്കം കൈവരിച്ചു. രണ്ടാം പകുതിയില്‍ ഭാരത താരങ്ങളുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. ഭാരതം 48 പോയിന്റുകളിലേക്ക് കുതിച്ചപ്പോള്‍ നേപ്പാള്‍ 24 വരെ നേടാനേ സാധിച്ചുള്ളൂ.
പുരുഷ സെമിയില്‍ മത്സരത്തിന്റെ ഒരുവസരത്തില്‍പ്പോലും തായിലാന്‍ഡിന് വിദൂര സാധ്യത നല്‍കാതെയാണ് ഭാരതം മുന്നേറിക്കൊണ്ടിരുന്നത്. 4-0 എന്ന നിലയില്‍ തുടങ്ങിയ മത്സരം ആദ്യ പകുതി പിന്നിടുമ്പോള്‍ ഭാരതത്തിന്റെ മുന്നേറ്റം 37-18 ആയി ഉയര്‍ന്നു. രണ്ടാം പകുതിയിലും ആ കുതിപ്പിന് യാതൊരു കോട്ടവും സംഭവിച്ചില്ല. ഒടുവില്‍ 66-28 എന്ന വമ്പന്‍ വിജയവുമായി ഭാരതം ഫൈനലിലെത്തുക്കുകയായിരുന്നു.
















