Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആലപ്പുഴയില്‍ 3786 പേര്‍ കൊറോണ നിരീക്ഷണത്തില്‍; സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കുട്ടികള്‍ക്ക് നിയന്ത്രണം; സാധനങ്ങള്‍ പൂഴ്‌ത്തിവച്ചാല്‍ കര്‍ശന നടപടി

പുതുതായി 1314 പേരെ നിരീക്ഷണത്തിലുള്‍പ്പെടുത്തി. വണ്ടാനം ടിഡി മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലായി എട്ടു പേരുണ്ട്. പരിശോധനയ്‌ക്കയച്ച 132 സാമ്പിളുകളില്‍ പരിശോധനാഫലം ലഭിച്ച 121 എണ്ണം നെഗറ്റീവ് ആണ്. മൂന്നു സാമ്പിള്‍ ഇന്നലെ പരിശോധനയ്‌ക്ക് അയച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2020, 09:38 pm IST
in Alappuzha

ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലാകെ 3786 പേര്‍ നിരീക്ഷണത്തിലാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പുതുതായി 1314 പേരെ നിരീക്ഷണത്തിലുള്‍പ്പെടുത്തി.  വണ്ടാനം ടിഡി മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലായി എട്ടു പേരുണ്ട്. പരിശോധനയ്‌ക്കയച്ച 132 സാമ്പിളുകളില്‍ പരിശോധനാഫലം ലഭിച്ച 121 എണ്ണം നെഗറ്റീവ് ആണ്. മൂന്നു സാമ്പിള്‍ ഇന്നലെ പരിശോധനയ്‌ക്ക് അയച്ചു. ജില്ലയിലാകെ 1025 കൈകഴുകല്‍ കേന്ദ്രങ്ങളുണ്ട്.വിവിധ സ്ഥലങ്ങളിലായി 226 ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.  ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും പെട്രോള്‍ പമ്പ് മാനേജര്‍മാര്‍ക്കും പരിശീലനം നല്‍കി. വിവിധ തലങ്ങളില്‍ വ്യത്യസ്ത മാര്‍ഗങ്ങളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

ജില്ലയിലുടനീളം  ഹെല്‍പ് ഡെസ്‌ക്കുകള്‍

 കൊറോണ വ്യാപനത്തിനെതിരെ പൊതുജനങ്ങളെ സഹായിക്കാന്‍ ജില്ലയിലെ റെയില്‍െവ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഹെല്‍പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചു. ആലപ്പുഴ, ചേര്‍ത്തല, കായംകുളം, ചെങ്ങന്നൂര്‍, മാവേലിക്കര തുടങ്ങിയ റെയില്‍വെ സ്റ്റേഷനുകളിലും ആലപ്പുഴ, ചേര്‍ത്തല, കായംകുളം, ചെങ്ങന്നൂര്‍, മാവേലിക്കര, എടത്വ തുടങ്ങി ബസ് സ്റ്റാന്‍ഡുകളിലുമാണ് ഹെല്‍പ്  ഡെസ്‌ക്  സൗകര്യം ആരംഭിച്ചത്.

രോഗലക്ഷണമുള്ളവരെ സ്‌ക്രീന്‍ ചെയ്യാനും യാത്രികരുടെ ശരീരോഷ്മാവ് പരിശോധിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹെല്‍പ് ഡെസ്‌ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. വിദേശത്തുനിന്ന് വരുന്നവരെയും ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവരെയും പ്രത്യേകം നിരീക്ഷിക്കുന്നു.  

ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ആര്‍ബിഎസ്‌കെ നേഴ്‌സ്, ആശ പ്രവര്‍ത്തകര്‍ എന്നിങ്ങനെ നാലുപേരടങ്ങുന്ന സംഘങ്ങള്‍  മൂന്നു ഷിഫ്റ്റ് ആയിട്ടാണ് ഹെല്‍പ് ഡെസ്‌ക് കൈകാര്യം ചെയ്യുന്നത്. ബോധവല്‍ക്കരണ നോട്ടീസും ലഘു ലേഖകളും വിതരണം നടത്തുന്നു.  

യാത്രക്കാരില്‍ രോഗലക്ഷണങ്ങള്‍ കാണുന്നവരെ ഉടന്‍ തന്നെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ക്രമീകരങ്ങളും ഡെസ്‌ക്കില്‍ ഏര്‍പ്പെടുത്തും. ചെറിയ രീതിയില്‍ രോഗ ലക്ഷണങ്ങള്‍ കാണിക്കുന്ന യാത്രികരുടെ വിവരങ്ങളും മേല്‍വിലാസവും ശേഖരിച്ചു വീടിന് ഏറ്റവും അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ വിവരങ്ങള്‍ നല്‍കുകയും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ വീട്ടില്‍ ഐസൊലേഷന്‍ ഇരിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.  നല്ലൊരു കൂട്ടം യാത്രക്കാര്‍ സംശയ നിവാരണത്തിനായും ഹെല്‍പ് ഡെസ്‌ക് ഉപയോഗിക്കുന്നുണ്ട്.

സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കുട്ടികള്‍ക്ക് നിയന്ത്രണം

കോവിഡ് 19 ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നഗരസഭാധ്യക്ഷന്‍ അവലോകനയോഗം വിളിച്ചു ചേര്‍ത്തു. നഗരത്തിലെ വീടുകളില്‍ നിരീക്ഷണത്തിലുള്ള മുഴുവന്‍ ആളുകള്‍ക്കും എല്ലാ അടിയന്തര സഹായങ്ങളും നല്‍കുവാന്‍ മൂന്നുപേരടങ്ങുന്ന പത്ത് ടീമിനെ ഓരോ വാര്‍ഡുകളിലും രൂപീകരിച്ചു.  

നഗരസഭാ പരിധിയിലുള്ള എടിഎം കൗണ്ടറുകളുടെ മുമ്പില്‍ കൈ കഴുകുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. എല്ലാ പാരാമെഡിക്കല്‍ സ്ഥാപനങ്ങളും ആശുപത്രികളും പകര്‍ച്ചവ്യാധി നിയന്ത്രണ പ്രോട്ടോക്കോള്‍ പാലിക്കുവാന്‍ ഉത്തരവ് നല്‍കി.  

അവധി ദിവസങ്ങളിലുള്‍പ്പടെ ഹെല്‍ത്ത് വിഭാഗം കണ്‍ട്രോള്‍ റൂം ഹെല്‍പ്

ഡെസ്‌ക് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സജീവമായി ഉണ്ടാകും. മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും പത്ത് വയസിന് താഴെയുള്ള കുട്ടികളെ നിര്‍ബന്ധമായും കൊണ്ടു വരാന്‍ പാടില്ല. ഇവിടങ്ങളില്‍ കൂടുതല്‍ ആളുകള്‍ എത്തുന്നത് നിയന്ത്രണ വിധേയമാക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. ആവശ്യമായ അണുനാശിനികള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. അറുപത്തഞ്ച് വയസില്‍ കൂടുതലുള്ളവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ തീരുമാനിച്ചു.

സാധനങ്ങള്‍ പൂഴ്‌ത്തിവച്ചാല്‍ കര്‍ശന നടപടി

ആലപ്പുഴ: നിത്യോപയോഗസാധനങ്ങള്‍ പൂഴ്‌ത്തി വയ്‌ക്കരുതെന്നും, കരിഞ്ചന്ത, പൂഴ്‌ത്തി വയ്‌ക്കല്‍ എന്നിവയ്‌ക്കെതിരെ ആവശ്യസാധന നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഭക്ഷണസാധനങ്ങള്‍ക്ക് യാതൊരു ദൗര്‍ലഭ്യവും ഉണ്ടാകാതിരിക്കുന്നതിനായി ജില്ലയിലെ വ്യാപാരി വ്യവസായി സംഘടനകളുടെയും ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികളുടെയും യോഗം വിളിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ സപ്ലൈ ഓഫീസര്‍.  

ജില്ലയിലെ എല്ലാ വ്യാപാരികളും മുന്‍കരുതല്‍ എടുക്കണമെന്നും എല്ലാവരും സ്റ്റോക്ക് ബോര്‍ഡ്, വിലവിവരപ്പട്ടിക എല്ലാ ദിവസവും പ്രദര്‍ശിപ്പിക്കണമെന്നും സ്റ്റോക്കിന്റെ നിലവാരം എല്ലാ ദിവസവും ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസില്‍ നല്‍കണമെന്നും സപ്ലൈ ഓഫീസര്‍ പറഞ്ഞു.  

സംസ്ഥാനത്തെ കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 13 രൂപ നിരക്കില്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടുള്ളതാണെന്നും ജില്ലയിലെ എല്ലാ വ്യാപാരികളും കുപ്പിവെള്ളത്തിന് 13 രൂപ മാത്രമേ ഈടാക്കാവൂ എന്നുംസപ്ലൈ ഓഫീസര്‍ വ്യക്തമാക്കി. ഇതില്‍ കൂടുതല്‍ ഈടാക്കുന്നവര്‍ക്കെതിരെ ക്രമിനില്‍ നടപടി നിയമ സംഹിതം പ്രകാരം കേസ് ചാര്‍ജ് ചെയ്യുമെന്നും അറിയിച്ചു.

Tags: alappuzhacovidcoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

Kerala

വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

Kerala

തുറവൂരില്‍ ഉയരപ്പാതയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു; രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത ഓഗസ്റ്റിൽ പൂർത്തിയാക്കും

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

വൃശ്ചികരാശിയിൽ ജനിച്ച ജാതകര്‍ക്ക് വ്യാഴത്തിന്റെ അമൃതദൃഷ്ടി ജീവിതത്തില്‍ സുവർണ്ണ കാലത്തിന് വഴിതെളിക്കും

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.