Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

ദല്‍ഹി നിര്‍ഭയ കേസില്‍പോലും പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ലഭിച്ചിട്ടില്ല. കരുവാറ്റ കേസില്‍ മൂന്നുപേരെയും പോലീസ് കസ്റ്റഡിയില്‍ വിട്ടത് നീതിന്യായ വ്യവസ്ഥയുടെ ചരിത്രമായി മാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2026, 06:13 am IST
inKerala

ആലപ്പുഴ: കരുവാറ്റയില്‍ വയോധികന്‍ ശിവന്‍കുട്ടിയെ കൊന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ കുറ്റാരോപിതരായ മൂന്ന് ആണ്‍കുട്ടികളെയും തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വിടാന്‍ ആലപ്പുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ അസാധാരണ ഉത്തരവ്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ വ്യവസ്ഥകളില്ലെന്നും, അത്തരത്തിലുള്ള മുന്‍ കോടതി വിധികളില്ലെന്നുമുള്ള വാദം തള്ളിയാണ് ബോര്‍ഡിന്റെ നടപടി.

ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ കുട്ടികളെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ വ്യവസ്ഥ ഇല്ലെങ്കില്‍പ്പോലും, ക്രിമിനല്‍ നടപടി നിയമത്തില്‍ പറയുന്ന വ്യവസ്ഥകള്‍ അനുസരിച്ച് തെളിവെടുപ്പിനായി വിട്ടുകിട്ടണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. കുട്ടികളെ ലോക്കപ്പിലും ജയിലിലും പാര്‍പ്പിക്കരുതെന്ന് മാത്രമേ ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ പറയുന്നുള്ളൂ എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കുട്ടികള്‍ മാത്രം പ്രതികളായ, ദൃക്സാക്ഷികളില്ലാത്ത, അടച്ചിട്ട വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ നടത്തിയ കൊലപാതകത്തില്‍ പ്രതികളെ തെളിവെടുപ്പിന് വിട്ടുകിട്ടിയില്ലെങ്കില്‍ കേസ് ദുര്‍ബലപ്പെടുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു. കൊല്ലപ്പെട്ട ശിവന്‍കുട്ടിയുടെ ബന്ധുവായ പ്രധാനപ്രതി 13 വയസുകാരി ഉള്‍പ്പെടെ മുഴുവന്‍ പേരും പ്രായപൂര്‍ത്തിയാകാത്തവരായ ഈ കൊലക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. കുട്ടികളെ ദുരുപയോഗം ചെയ്ത് കൊലപാതകം നടത്തിയാല്‍ നിയമപരിരക്ഷ കിട്ടില്ല എന്ന സന്ദേശമാണ് ഈ വിധിയെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

കൊലപാതകത്തിനിടെ മോഷണംപോയ സ്വര്‍ണം പോലിസ് കണ്ടെത്തി, എന്നാല്‍ കൊലപാതകത്തിന് ഉപയോഗിച്ച കൈയുറകള്‍ കണ്ടെത്താനായിട്ടില്ല. ഇവ കണ്ടെത്തുന്നതിനും കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ക്കും ആണ്‍കുട്ടികളെ കസ്റ്റഡിയില്‍ ലഭിക്കണം. സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കാത്തപക്ഷം കുറ്റപത്രം കോടതിയില്‍ തെളിയിക്കാനാകില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കഴിഞ്ഞ മാസം പതിനഞ്ചിന് രാത്രിയാണ് ശിവന്‍കുട്ടിയുടെ ബന്ധുവായ പതിമൂന്നുകാരിയുടെ നിര്‍ദ്ദേശ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ കൊലപാതകം നടത്തിയശേഷം സ്വര്‍ണവും പണവും അപഹരിച്ചത്.

കുറ്റാരോപിതയായ പെണ്‍കുട്ടിയെ സാമൂഹിക ക്ഷേമവകുപ്പിന്റെ കോഴിക്കോട്ടെയും ആണ്‍കുട്ടികളെ ചേര്‍ത്തല മായിത്തറയിലെ സംരക്ഷണകേന്ദ്രത്തിലുമാണ് താമസിപ്പിച്ചിരിക്കുന്നത്. ദല്‍ഹി നിര്‍ഭയ കേസില്‍പോലും പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ലഭിച്ചിട്ടില്ല. കരുവാറ്റ കേസില്‍ മൂന്നുപേരെയും പോലീസ് കസ്റ്റഡിയില്‍ വിട്ടത് നീതിന്യായ വ്യവസ്ഥയുടെ ചരിത്രമായി മാറി. പ്രോസിക്യൂഷനായി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ മനു കല്ലമ്പള്ളി ഹാജരായി.

Tags: alappuzhaJuvenile justice actകരുവാറ്റ കൊലക്കേസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.