Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2026, 02:35 pm IST
inKerala, Alappuzha

ആലപ്പുഴ: കളക്ട്രേറ്റിലെ മരം വീണ് പരിക്കേറ്റവര്‍ക്ക് രണ്ട് മാസം പിന്നിട്ടിട്ടും പ്രഖ്യാപിച്ച ധനസഹായം നല്‍കാതെ ജില്ലാ ഭരണകൂടം കബളിപ്പിക്കുന്നു. അനുവദിച്ച തുച്ഛമായ തുക പോലും നല്‍കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ഉയരുന്നു. കഴിഞ്ഞ ജൂണ്‍ 25 നാണ് ആലപ്പുഴ കളക്ട്രേറ്റ് പരിസരത്ത് മരം ഒടിഞ്ഞുവീണ് പഴവീട് സായികൃപയില്‍ സരസമ്മയ്‌ക്കും(85), പഴവീട് ചങ്ങഞ്ചിറ വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്ന ലതയ്‌ക്കും(58) പരിക്കേറ്റത്. അപകടം നടന്ന് രണ്ടുമാസം കഴിഞ്ഞിട്ടും, റവന്യൂ അധികൃതരുടെ ഭാഗത്ത് നിന്നും സാമ്പത്തിക സഹായം ലഭിച്ചിട്ടില്ല.

പരാതികളെ തുടര്‍ന്ന് 5,400 രൂപ അനുവദിച്ചുവെന്ന് അറിയിച്ചിട്ട് ഒരു മാസം കഴിഞ്ഞു. ഓണക്കാലത്ത് പോലും നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ച തുച്ഛമായ തുക പോലും നല്‍കാത്ത ജില്ലാ ഭരണകൂടത്തിന്റെ നടപടി പൊതുസമൂഹത്തോടുള്ള നിസംഗ മനോഭാവം ആണെന്നാണ് ആക്ഷേപം. മരം വീണ് ഒരു ഓട്ടോറിക്ഷയും തകര്‍ന്നിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും, ട്രഷറി ജീവനക്കാരനും നിസാര പരിക്കേറ്റു. സ്വകാര്യ ഭൂമിയിലെ മരം വീണ് മറ്റൊരാള്‍ക്ക് നഷ്ടമുണ്ടായാല്‍ റവന്യൂ വകുപ്പ് ഉടന്‍ നഷ്ടം വിലയിരുത്തി നിയമനടപടികള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരിധിയിലുള്ള മരങ്ങള്‍ വീണ് പൊതുജനങ്ങള്‍ക്ക് പരിക്കോ സ്വത്തുനാശമോ സംഭവിക്കുമ്പോള്‍ സര്‍ക്കാര്‍ അതേ ഉത്തരവാദിത്തം ഏറ്റെടുക്കാതെ ഇരട്ടനീതിയാണ് നടപ്പാക്കുന്നതെന്നാണ് വിമര്‍ശനം.

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരിധിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുകയും, ജീവഹാനി, പരിക്ക്, സ്വത്തുനാശം എന്നിവയ്‌ക്ക് വ്യക്തവും സമയബന്ധിതവുമായ നഷ്ടപരിഹാര സംവിധാനം ഉണ്ടാകണമെന്നാണ് ആവശ്യം ഉയരുന്നത്. കളക്ട്രേറ്റ് ജീവനക്കാരുടെ നിരുത്തരവാദ സമീപനത്തിന്റെ ബാക്കിപത്രമാണ് മരം വീണുള്ള അപകടം. വെട്ടിമാറ്റാന്‍ നിര്‍ദേശിക്കപ്പെട്ട മരങ്ങളുടെ കൂട്ടത്തില്‍പ്പെട്ട മരമല്ല ഒടിഞ്ഞുവീണതെങ്കില്‍ കുറ്റക്കാരുടെ മേല്‍ നടപടി സ്വീകരിക്കേണ്ടതായിരുന്നു.

കളക്ട്രേറ്റ് വളപ്പില്‍ അപകടസാധ്യതയുള്ള മരങ്ങള്‍ ഇനിയും ഏറെയുണ്ട്. ശരിയായ സമയത്ത് ട്രീ കട്ടിങ് കമ്മിറ്റി കൂടുകയോ, വനംവകുപ്പില്‍ നിന്ന് വില നിര്‍ണയത്തിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്നതാണ് മരങ്ങള്‍ വീണ് അപകടങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്ന് സാമൂഹിക പ്രവര്‍ത്തകനായ ചന്ദ്രദാസ് കേശവപിള്ള പറഞ്ഞു. ഈ വിഷയത്തില്‍ ജില്ലാ കളക്ടറുടെ അടിയന്തര ഇടപെടലുകള്‍ ഉണ്ടാകണമെന്നും മരം വീണു പരിക്കേറ്റ നിര്‍ദ്ധനരായ ആളുകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും
ആവശ്യപ്പെട്ടു.

Tags: alappuzhaAlappuzha Collectorate complexfalse promises of financial aidrevanue department
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

Kerala

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.