തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം.9.96 കോടി രൂപയാണ് അനുവദിച്ചത്. കോവിഡില്‍ കുടുംബത്തിലെ മുഖ്യ വരുമാനദായകര്‍ മരിച്ച ബിപിഎല്‍ കുടുംബങ്ങള്‍ക്കാണ് ധനസഹായം.
ഇത്തരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി പ്രതിമാസം 5,000 രൂപ വീതം മൂന്ന് വര്‍ഷത്തേക്ക് നല്‍കുന്ന പദ്ധതിയാണിത്.കോഴിക്കോട്, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ കളക്ടര്‍മാരുടെ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക അനുവദിച്ചത്.
സാമ്പത്തിക പ്രയാസത്തിലായ നിരവധി കുടുംബങ്ങള്‍ക്ക് ഈ തുക വലിയ ആശ്വാസമാകും.
















