Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹര്‍ത്താല്‍: ഹൈക്കോടതി സ്വമേധയാ കേസെടുത്തു; ഉത്തരവിന്റെ ലംഘനമെന്നു നിരീക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2019, 01:38 am IST
in Kerala

കൊച്ചി: സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാ ക്കള്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, കാസര്‍കോട് ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ എം.സി. കമറുദ്ദീന്‍, ജില്ലാ യുഡിഎഫ് കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യക്കേസെടുത്തത്. ഫെബ്രുവരി 22 ന് നേരിട്ട് ഹാജരായി ഇവര്‍ വിശദീകരണം നല്‍കണം. ഇവര്‍ക്ക് പോലീസ് മുഖേന നോട്ടീസ് നല്‍കാനും ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.

പൊതു അവശ്യ സര്‍വീസുകളെ തടയുന്നതും കുട്ടികള്‍ക്ക് പഠിക്കാന്‍ പോകാനാവാത്ത സാഹചര്യവും അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. അംഗീകൃത സംഘടനകളും അംഗങ്ങളും നിയമത്തെ പിന്തുണയ്‌ക്കുകയാണ് വേണ്ടത്. ഇവര്‍ നിയമവിരുദ്ധ ഹര്‍ത്താലിന് മുതിര്‍ന്നാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും അയോഗ്യത കല്പിക്കാനും വ്യവസ്ഥയുണ്ടോ എന്ന് കോടതിയില്‍ ഹാജരുണ്ടായിരുന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ അഭിഭാഷകനോട് ഹൈക്കോടതി ആരാഞ്ഞു. തുടര്‍ന്നാണ് സ്വമേധയാ കേസ് എടുക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കിയത്.  നിയമവിരുദ്ധ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവര്‍ക്ക് നഷ്ടപരിഹാര ബാധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ത്താലനുകൂലികളുടെ  പ്രവൃത്തികള്‍ പോലീസ് നിരീക്ഷിച്ച് സംഭവങ്ങള്‍, നാശനഷ്ടങ്ങള്‍ എന്നിവയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആക്രമണത്തിനിരയാകുന്നവര്‍ക്കുള്ള നഷ്ടപരിഹാരം ഈടാക്കുന്നതിനും മറ്റും റിപ്പോര്‍ട്ട് അനിവാര്യമാണെന്നും കോടതി പറഞ്ഞൂ.

മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയുള്ള ഹര്‍ത്താല്‍ നിയമ വിരുദ്ധമാണെന്നും ഇത്തരം മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനങ്ങള്‍ കോടതിയുത്തരവിന് വിരുദ്ധമാണെന്നും ജനങ്ങളെ മാധ്യമങ്ങള്‍ അറിയിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഹര്‍ത്താലിന്റെ നിയമസാധുത സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കയകറ്റാന്‍ ഇതു സഹായിക്കും. പൊതു സേവന ദാതാക്കള്‍ ഹര്‍ത്താലിന് വഴങ്ങാതിരിക്കാനും ഇതു പ്രയോജനപ്പെടുമെന്നും കോടതി ചൂണ്ടിക്കാട്ടി. യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട കേസാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. 

ഹര്‍ത്താലും പൊതു പണിമുടക്കും നടത്തുന്നവര്‍ ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നും മിന്നല്‍ ഹര്‍ത്താലുകള്‍ നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി ഹൈക്കോടതി  ജനുവരി ഏഴിന് ഉത്തരവിട്ടിരുന്നു. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താല്‍ ഈ ഉത്തരവിന്റെ ലംഘനമാണെന്ന് വിലയിരുത്തിയാണ് ഡിവിഷന്‍ ബെഞ്ച് സ്വമേധയാ നടപടിയെടുത്തത്. ഹര്‍ജികളില്‍ ഡീന്‍ കുര്യാക്കോസിനെയും കമറുദ്ദീനെയും ഗോവിന്ദന്‍ നായരെയും കക്ഷി ചേര്‍ത്തിട്ടുമുണ്ട്. ഇവരുടെ ഹര്‍ത്താല്‍ ആഹ്വാനം നിര്‍ബന്ധ ബുദ്ധിയോടെയുള്ളതാണെന്നും പ്രഥമദൃഷ്ട്യാ ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. ഹര്‍ജി പരിഗണിക്കവെ കാസര്‍ഗോഡ് ജില്ലയിലെ യുഡിഎഫ് നേതാക്കള്‍ ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ ജില്ലയില്‍ ഹര്‍ത്താലിനു ആഹ്വാനം ചെയ്‌തെന്ന് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ഡീന്‍ കുര്യാക്കോസ് അര്‍ധരാത്രിയില്‍ ഫേസ് ബുക്കിലിട്ട പോസ്റ്റിന്റെ പകര്‍പ്പ്  സര്‍ക്കാര്‍ ഹാജരാക്കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനിരുദ്ധന്‍ തന്ത്രികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
Kerala

താന്ത്രിക പാരമ്പര്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം: ശശികല ടീച്ചര്‍

Kerala

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

Kerala

സ്വാമി ചിന്താലയേശ ജയന്തി ആഘോഷവും; മഹാസമാധി വാര്‍ഷികവും ഇന്നു മുതല്‍

Kerala

തൂഫാന്‍ വാരിയറായി മോഹന്‍ലാലും; ലഹരിക്കെതിരെ കേന്ദ്ര ഏജന്‍സികളുമായി മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട്

Kerala

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.