തിരുവനന്തപുരം: മന്നത്ത് പദ്മനാഭന്റെ കുത്തക ആരും ഏറ്റെടുക്കേണ്ടെന്ന് മന്ത്രി എ.കെ. ബാലൻ. സാഹിത്യ അക്കാദമി ഡയറിയിൽ നിന്നും മന്നത്ത് പദ്മനാഭന്റെ ചിത്രം ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
മന്നത്തിന്റെ ചിത്രം ഡയറിയിൽ മനപൂർവം ഉൾപ്പെടുത്താത്തതല്ല. ജീവനക്കാർക്ക് സംഭവിച്ച പിഴവാണ്. നവോത്ഥാന പ്രസ്ഥാനങ്ങളെ മുൻനിരയിൽനിന്ന് നയിച്ച ആളാണ് മന്നം. എന്നാൽ ചിലർ മന്നത്തെ അവരുടെ കക്ഷത്തിനടിയിൽ തിരുകാനുള്ള ശ്രമം നടത്തുന്നതായും മന്ത്രി പറഞ്ഞു.
















