തിരുവനന്തപുരം : സബ്കളക്ടറോട് അപമര്യാദയിയി പെരുമാറിയ സംഭവത്തില്‍ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നിലവില്‍ സിപിഎം രാഷ്‌ട്രീയ ധാര്‍മികതയില്ലാത്ത പാര്‍ട്ടിയായി മാറിക്കഴിഞ്ഞു. എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
മൂന്നാറിലെ അനധികൃത കെട്ടിട നിര്‍മാണം നിര്‍ത്തിവെയ്‌ക്കാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് സബ് കളക്ടര്‍ രേണുരാജിനെ പൊതുജനങ്ങളുടെ സാന്നിധ്യത്തില്‍ എംഎല്‍എ അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് മുല്ലപ്പള്ളി കേസെടുക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
















