പാലക്കാട്: അഖില ഭാരതീയ കണ്‍സ്ട്രക്ഷന്‍ മസ്ദൂര്‍ മഹാസംഘ് (ബിഎംഎസ്) ഏഴാം ദേശീയ സമ്മേളനം മാര്‍ച്ച് ഒന്നിനും രണ്ടിനും എറണാകുളം ഭാസ്‌ക്കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍. ഒന്നിന് രാവിലെ ബിഎംഎസ് അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി ബി. സുരേന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. 23 സംസ്ഥാനങ്ങളില്‍ നിന്നായി 600 പ്രതിനിധികള്‍ പങ്കെടുക്കും.
നിര്‍മാണ മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും സമ്മേളനത്തില്‍ ചര്‍ച്ച നടത്തും. സമ്മേളനത്തിന്റെ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ബിഎംഎസ് സംസ്ഥാന കാര്യാലയത്തില്‍ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം അഖില ഭാരതീയ കണ്‍സ്ട്രക്ഷന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ജനറല്‍ സെക്രട്ടറി ജയന്ത് ദേശ്പാണ്ഡെ ഉദ്ഘാടനം ചെയ്തു. കേരള നിര്‍മാണ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഇ.ദിവാകരന്‍ അധ്യക്ഷത വഹിച്ചു.
ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി. രാജേഷ്, സംസ്ഥാന സെക്രട്ടറി ആര്‍. രഘുരാജ്, ബിഎംഎസ് എറണാകുളം ജില്ലാ സെക്രട്ടറി കെ.വി. മധുകുമാര്‍, ജില്ലാ പ്രസിഡന്റ് കെ. വേണുഗോപാല്‍, ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സലീം തെന്നിലാപുരം, എറണാകുളം ജില്ലാ നിര്‍മാണ തൊഴിലാളി സംഘം ജനറല്‍ സെക്രട്ടറി വി.എസ്. ധനേഷ് എന്നിവര്‍ സംസാരിച്ചു.
















