തൃശൂര്‍: മുദ്രാ ലോണിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ സീരിയല്‍ നടന് പിടിയിലായി. തൃശൂര്‍ പഴയങ്ങാടി പാലിയൂര്‍ വീട്ടില്‍ വിജോ പി. ജോണ്സണ് (33) ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴ സൗത്ത് മാറാടി കരയില്‍ മഞ്ചരിപ്പടി സ്വദേശിനിയായ യുവതിയുടെ 10.5 ലക്ഷം രൂപ തട്ടിയെടുത്ത അന്വേഷത്തിലാണ് അറസ്റ്റ്.
സിനിമാ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കുമൊക്കെ മുദ്ര വായ്പ ശരിയാക്കി നല്‍കാമെന്നു വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവതിയെ സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ്് വിജോ പരിചയപ്പെട്ടത്.
യുവതി സാമ്പത്തികാവശ്യം പറഞ്ഞപ്പോള്‍ വിജോ മുദ്രാ ലോണ്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു. മുദ്രാ വായ്പയ്ക്ക് അപേക്ഷിക്കുന്നതിനുള്ള രേഖകളും മറ്റും വിജോ തന്നെ ശരിയാക്കി യുവതിയുടെ പേരില്‍ സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ വായ്പ ലഭിച്ച തുക വിജോ തട്ടിയെടുത്തെന്നു യുവതി പരാതിപ്പെട്ടു.
സമാനമായ ഒട്ടേറെ തട്ടിപ്പുകള്‍ വിജോ ഇതിനുമുന്‍പും നടത്തിയിട്ടുണ്ട്. തൃശൂര്‍ പേരാമംഗലം പൊലീസ് സ്റ്റേഷന് പരിധിയില്‍ മാത്രം വിജോയ്ക്കെതിരെ മൂന്ന് വായ്പ്പാ തട്ടിപ്പ് കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: