തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് കാലാവധി തികയ്‌ക്കുമെന്ന വെല്ലുവിളിയുമായി എ. പദ്മകുമാര്‍. പ്രസിഡന്റ് സ്ഥാനത്ത് നവംബര്‍ വരെ തുടരുമെന്നും പദ്മകുമാര്‍ പറഞ്ഞു. ബോര്‍ഡില്‍ ഇപ്പോള്‍ തര്‍ക്കമില്ല.
ബോര്‍ഡിലെ ഐക്യം തകര്‍ക്കാമെന്ന് ആരും കരുതേണ്ട. ദേവസ്വം കമ്മിഷണറോട് വിശദീകരണം ചോദിച്ചിട്ടില്ല. റിപ്പോര്‍ട്ട് കിട്ടട്ടെയെന്നാണ് പറഞ്ഞത്. മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തു. സുപ്രീംകോടതി വിധി യുവതീ പ്രവേശനത്തിന് അനുകൂലമെങ്കില്‍ എന്തു വേണമെന്ന് ആലോചിച്ചു തീരുമാനിക്കും.
















