കൊച്ചി: കഥ മോഷ്ടിച്ചെന്ന പരാതിയില്‍ ആഷിഖ് അബുവിന്റെ പുതിയചിത്രമായ വൈറസിന് കോടതി സ്റ്റേ നല്‍കി പകര്‍പ്പവകാശലംഘനം കാണിച്ച് സംവിധായകന്‍ ഉദയ് ആനന്ദ് നല്‍കിയ പരാതിയില്‍ എറണാകുളം ജില്ലാ കോടതിയുടേതാണ് സ്റ്റേ ചെയ്തിരിക്കുന്നത്. കേസ് ഫെബ്രുവരി 16ന് വീണ്ടും പരിഗണിക്കും.
വൈറസ് എന്ന പേരും കഥയും താന്‍ ഇട്ടതാണെന്ന് ഉദയാ ആനന്ദ് അറിയിച്ചു. മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്ന് എഴുതിയ വൈറസ് നിര്‍മ്മിച്ചിരിക്കുന്നത് ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ്. ഏപ്രില്‍ 11ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രന്‍സ്, റഹ്മാന്‍, ഇന്ദ്രജിത്ത്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്, രേവതി, റിമ കല്ലിങ്കല്‍, ആസിഫ് അലി, രമ്യ നമ്ബീശന്‍, ശ്രീനാഥ് ഭാസി, സൗബിന്‍ ശാഹിര്‍, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, മഡോണ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
















