ന്യൂദൽഹി : കൈയിലിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി വ്യോമസേനാ ഉപമേധാവിക്ക് പരിക്കേറ്റു. വ്യോമസേനാ ഉപമേധാവിയായ എയർ മാർഷൽ ഷിരീഷ് ബാബൻ ഡിയോയ്‌ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തുടയിൽ വെടിയേറ്റതിനെ തുടർന്ന് ദൽഹിയിലെ ആർ.ആർ. ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കുകയും ചെയ്തു.
കഴിഞ്ഞ ജൂലായിൽ എയർമാർഷൽ ബി.എസ്. ധനോവയ്‌ക്ക് വ്യോമസേന മേധാവിയായി സ്ഥാനക്കയറ്റം ലഭിച്ചതിനു പിന്നാലെയാണ് ഡിയോ ഉപമേധാവിയായത്.
















