Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെപിസിസിയില്‍ ഇനി ‘മല്ലന്‍’മാരുടെ യുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2018, 01:12 am IST
inKerala

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിനെയും വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചതിനു പിന്നാലെ കോണ്‍ഗ്രസ്സില്‍ പോരു മുറുകുന്നു. ഉമ്മന്‍ചാണ്ടിയെ ആന്ധ്രയിലേക്ക് കെട്ടുകെട്ടിച്ചതോടെ കെപിസിസി പുനഃസംഘടനയില്‍ എ ഗ്രൂപ്പിനെ തഴയുകയും ചെയ്തു. സ്ഥാനംകിട്ടാത്ത പലരും അടുത്ത പട്ടികയില്‍ ഇടംകിട്ടുമെന്ന പ്രതീക്ഷയില്‍ പരസ്യ പോരിന് ഇറങ്ങിയിട്ടില്ല. എഐസിസി തെരഞ്ഞെടുപ്പ് നടത്തിയതിന് പ്രത്യുപകാരമായാണ് ഗ്രൂപ്പിന് അതീതനെന്ന നിലയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ കേന്ദ്രനേതൃത്വം കെപിസിസി പ്രസിഡന്റായി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ വര്‍ക്കിങ് പ്രസിഡന്റുമാരെ കൂടി നിയമിച്ചതാണ് പോരിന് തുടക്കമായത്.

 സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇതുവരെയും പരീക്ഷിച്ചിട്ടില്ലാത്ത വര്‍ക്കിങ് പ്രസിഡന്റ് പദത്തിലേക്ക് കെ. സുധാകരന്‍, എം.ഐ. ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെയാണ് നിയമിച്ചത്. എ ഗ്രൂപ്പിന് പ്രാതിനിധ്യമില്ലാതെയാണ് നിയമനം. ഐ ഗ്രൂപ്പുകാരനാണെങ്കിലും അടുത്തകാലത്തായി രമേശ് ചെന്നിത്തലയുമായി നീരസത്തിലാണ് കെ. സുധാകരന്‍. കെപിസിസി പ്രസിഡന്റ് സ്ഥാനമാണ് സുധാകരന്‍ ആഗ്രഹിച്ചിരുന്നതെങ്കിലും പാര്‍ട്ടിയില്‍ ഉണ്ടായേക്കാവുന്ന കലാപം ഭയന്നാണ് വര്‍ക്കിങ് പ്രസിഡന്റാക്കിയത്. വര്‍ക്കിങ് പ്രസിഡന്റുമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ല. എന്നാല്‍ തന്റെ കാര്യത്തില്‍ അങ്ങനെയൊരു നിലപാടില്ലെന്ന് അധികാരം ഏറ്റെടുക്കുന്നതിനു മുമ്പേ സുധാകരന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് എ, ഐ ഗ്രൂപ്പുകളില്‍ പയറ്റിത്തെളിഞ്ഞ ശേഷം  ഇരുഗ്രൂപ്പുകളിലും പെടാതെ നില്‍ക്കുകയാണ്. എം.ഐ. ഷാനവാസ് തികഞ്ഞ ഐ ഗ്രൂപ്പുകാരനും. എന്നാല്‍ ഇവര്‍ മൂന്ന് പേരും നേതൃത്വങ്ങളെ വകവയ്‌ക്കാതെ സ്വതന്ത്രമായ അഭിപ്രായം പറയുന്നവരാണ്. ഇത് മുല്ലപ്പള്ളിയെ വെട്ടിലാക്കും. വര്‍ക്കിങ് പ്രസിഡന്റുമാരെ സഹായിക്കാന്‍ ഇനി വൈസ് പ്രസിഡന്റുമാരെ നിയമിക്കുമെന്നാണ് വിവരം. എങ്കില്‍ വര്‍ക്കിങ് പ്രസിഡന്റുമാരുടെ പണിസംബന്ധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ക്ലാസ് എടുക്കേണ്ടതായി വന്നേക്കും.  

      കെ. മുരളീധരനെ പ്രചരണ വിഭാഗം അധ്യക്ഷനാക്കിയതാണ് മറ്റൊരു പ്രഖ്യാപനം. ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാരനായാണ് മുരളീധരനെ നിലവില്‍ അറിയപ്പെടുന്നത്. കെപിസിസിയില്‍ നല്ലൊരു സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉമ്മന്‍ചാണ്ടിയുമായി കൂട്ടുകൂടിയത്. ചാരക്കേസുമായി ബന്ധപ്പെട്ട് നമ്പിനാരായണന്‍ ഉന്നയിച്ച ആക്ഷേപങ്ങളില്‍ പിതാവിനെ തള്ളിപ്പറഞ്ഞതും ഇതിനാലായിരുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെയുള്ള പ്രചരണ വിഭാഗത്തിന്റെ ചുമതലയാണ് മുരളീധരന് നല്‍കിയിരിക്കുന്നത്. നേതൃത്വത്തെ കണക്കിലെടുക്കാതെ വാര്‍ത്താസമ്മേളനം നടത്തുന്നയാളാണ് മുരളീധരന്‍. സുധീരന്റെ രാജിയുമായി ബന്ധപ്പെട്ടും നേതൃത്വത്തെ വെല്ലുവിളിച്ച് പരസ്യപ്രസ്താവന ആവര്‍ത്തിച്ചു. ഇത് തുടര്‍ന്നാല്‍ മുല്ലപ്പള്ളിയെ അസ്വസ്ഥനാക്കിയേക്കും.

  എ ഗ്രൂപ്പിനെ തൃപ്തിപ്പെടുത്താനാണ് ബെന്നി ബെഹന്നാന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം നല്‍കിയത്. തനിക്ക് നേതൃ സ്ഥാനം വഹിക്കാന്‍ കുഴപ്പമൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്ന യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയാതെയാണ് ബെന്നിബെഹന്നാനെ നിയമിക്കുന്നത്. പ്രത്യേകിച്ച് റോള്‍ ഒന്നും ഇല്ലാത്തതിനാല്‍ ചെന്നിത്തലയുടെ കൂടെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്താല്‍ മാത്രം മതിയാകും. വെറുതെ ഇറങ്ങി പോകേണ്ട അവസ്ഥയിലാണ് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് എം.എം. ഹസന്‍. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനവും കൈവിട്ടു പോയി. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

Kerala

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

India

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

India

ദേശീയ സാമൂഹിക സഹായ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

India

കോടതി ഉത്തരവ് ‘അക്ഷരാര്‍ത്ഥത്തില്‍’ പാലിച്ചുവെന്ന് മെട്രോ , സര്‍വീസുകള്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയില്ല

പുതിയ വാര്‍ത്തകള്‍

കത്തോലിക്കാ പുരോഹിതരുടെ സ്വത്തുക്കള്‍ സഭയുടേത്, ബന്ധുക്കള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്ന് കോടതി

ദല്‍ഹി പ്രതിഷേധം: സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട 15 ഓളം ഹര്‍ജികളില്‍ കെ.യു.ഡബ്ല്യു.ജെ.യുടേതും

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

മദ്യവില്‍പ്പനശാലകളില്‍ പ്രായ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന്‌റെ മറുപടി തേടി സുപ്രീം കോടതി

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടന: വിദഗ്ധ സമിതി റിപ്പോര്‍ട്ട് വ്യാഴാഴ്ച നിയമസഭയില്‍

ആര്‍എസ്എസ് റൂട്ട് മാര്‍ച്ചുകളെ പേടിയാണോ? ഇതുവരെ അക്രമം ഉണ്ടായിട്ടുണ്ടോ ? കോടതിയുടെ ചോദ്യത്തിനുമുന്നില്‍ വിയര്‍ത്ത് സര്‍ക്കാര്‍

ബംഗളൂരുവില്‍ ഊബര്‍ ടാക്‌സിയുടെ മറവില്‍ എംഡിഎംഎ വില്‍പന: കാട്ടാക്കട സ്വദേശി പിടിയില്‍

‘ഗ്യാനേഷ് കുമാറിനെ രാജി വയ്‌പ്പിക്കാൻ നടക്കും മുൻപ് ആദ്യം രാഹുലും, പ്രിയങ്കയും രാജി വയ്‌ക്കണം : നിങ്ങളും ഇതേ തിരഞ്ഞെടുപ്പിലൂടെ ജയിച്ചവരാണല്ലോ ‘

ജിദ്ദ വിമാനത്താവളത്തില്‍ വയനാട് സ്വദേശിനിയെ കാണാതായ സംഭവം: ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയില്‍

സിജെപി നേതാക്കള്‍ (ഇടത്ത്) ബംഗ്ലാദേശില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഷേഖ് ഹസീന സര്‍ക്കാരിനെ താഴെവീഴ്ത്തിയ ഇസ്ലാമിക മതമൗലികവാദ സംഘടനയുടെ നേതാവ് നഹീദ് ഇസ്ലാം (വലത്ത്).

ബംഗ്ലാദേശില്‍ സര്‍ക്കാരിനെ അട്ടിമറിച്ച കലാപത്തിന് നേതൃത്വം നൽകിയ ബംഗ്ലാദേശി ‘വിദ്യാർത്ഥി നേതാവ്’ നഹിദ് ഇസ്‌ലാം സി.ജെ.പിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.