ന്യൂദല്ഹി: ഇന്ത്യയിൽ അശാന്തിയും അരാജകത്വവും സൃഷ്ടിക്കാനുള്ള ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (CJP) ശ്രമങ്ങൾക്ക് പിന്തുണയുമായി ബംഗ്ലാദേശിലെ ഇസ്ലാമിക മതമൗലിക വിദ്യാര്ത്ഥിസംഘടനയുടെ നേതാവ്. . ബംഗ്ലാദേശില് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഷേഖ് ഹസീന സര്ക്കാരിനെ അട്ടിമറിച്ച കലാപത്തിന് നേതൃത്വം നൽകിയ ബംഗ്ലാദേശി ‘വിദ്യാർത്ഥി നേതാവ്’ നഹിദ് ഇസ്ലാം കഴിഞ്ഞ ദിവസം ഇന്ത്യയിലെ സി.ജെ.പി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ ഇന്ത്യയിലെ സിജെപി സമരത്തിന് പിന്നില് ഇസ്ലാമിക മതമൗലികവാദ സംഘടനകളുടെ പിന്തുണയുണ്ടെന്ന് വെളിവായിരിക്കുകയാണ്. .
ഒക്ടോബർ 10-ന് സി.ജെ.പി ജന്തര്മന്തറില് നടത്തിയ സമരത്തിനും ബംഗ്ലാദേശി ‘വിദ്യാർത്ഥി നേതാവ്’ നഹിദ് ഇസ്ലാം നേരത്തെ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. സിജെപിക്കാരെ അറസ്റ്റ് ചെയ്ത ദൽഹി പോലീസിന്റെ മുൻകരുതൽ നടപടികളെ ഇസ്ലാം വിമർശിച്ചിരുന്നു. .
“ഈ പോരാട്ടം നിങ്ങളുടേത് മാത്രമായല്ല. ഉത്തരവാദിത്തമുള്ള സര്ക്കാര്, ജനാധിപത്യ സ്ഥാപനങ്ങൾ, മാനുഷിക അന്തസ്സ് എന്നിവയ്ക്കായി സമരം ചെയ്യുന്ന സുഹൃത്തുക്കളെന്ന നിലയിൽ ധാക്കയിൽ നിന്ന് ഞങ്ങൾ നിങ്ങൾക്കൊപ്പം നിൽക്കുന്നു,” – സമൂഹമാധ്യമമായ ‘എക്സ്’ (X) പ്ലാറ്റ്ഫോമിൽ നഹിദ് ഇസ്ലാം കുറിച്ചതാണിത്. യാതൊരു ജനാധിപത്യസംവിധാനങ്ങളെയും അംഗീകരിക്കാത്ത ബംഗ്ലാദേശ് എന്ന രാജ്യത്തെ ഒരു കലാപകാരിയാണ് ഇന്ത്യയിലെ ജനാധിപത്യവിരുദ്ധതയെ വിമര്ശിക്കുന്നത് എന്നത് എത്രത്തോളം വിരോധാഭാസമാണെന്ന് സാമൂഹ്യവിമര്ശകര് തുറന്നുകാട്ടുന്നു.
ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടമെന്ന വ്യാജേന ഇന്ത്യയിൽ കലാപവും അരാജകത്വവും ആളിക്കത്തിക്കാനുള്ള സി.ജെ.പിയുടെ കലാപശ്രമങ്ങലെ ബംഗ്ലാദേശിലെ ‘വിദ്യാർത്ഥി വിപ്ലവവുമായി താരതമ്യം ചെയ്ത് രണ്ടും ഒന്നാണെന്ന് പറയുകയാണ് നഹിദ് ഇസ്ലാം. ഇതോടെ ഇന്ത്യയിലെ ഭരണമാറ്റം തന്നെയായിരുന്നു സിജെപിയുടെ ഗൂഢ അജണ്ടയെന്ന കാര്യവും പുറത്തുവന്നിരിക്കുകയാണ്.
100 ദിവസത്തിലധികം ഭരണകൂടത്തെ സമ്മർദ്ദത്തിലാക്കുകയും പൗരത്വ ഭേദഗതി നിയമം (CAA), നിർദ്ദിഷ്ട ദേശീയ പൗരത്വ രജിസ്റ്റർ (NRC) എന്നിവയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത ഷഹീൻ ബാഗില് 2020ല് നടന്ന നിയമവിരുദ്ധ പ്രതിഷേധങ്ങളെയും നഹിദ് ഇസ്ലാം പ്രശംസിച്ചു; ഇതിനെ “ഇന്ത്യയുടെ സമ്പന്നമായ ജനാധിപത്യ പ്രതിരോധ പാരമ്പര്യത്തിന്റെ” അടയാളം എന്നാണ് നഹിദ് ഇസ്ലാം വിശേഷിപ്പിച്ചത്.
ഹിന്ദുത്വ ഭൂരിപക്ഷവാദവും ഫാസിസവും” ദക്ഷിണേഷ്യയുടെ ഭാവി നിർണ്ണയിക്കില്ലെന്നും നഹിദ് ഇസ്ലാം പറയുമ്പോള് മോദി സര്ക്കാരിനെ വീഴ്ത്താന് ഇസ്ലാമിക മതമൗലികശക്തികളുടെ കൂട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. “ബംഗ്ലാദേശിലെന്നപോലെ ഇന്ത്യയിലും സ്വേച്ഛാധിപത്യത്തെയും വർഗീയ വിദ്വേഷത്തെയും രാഷ്ട്രീയ അസഹിഷ്ണുതയെയും ഞങ്ങൾ തള്ളിക്കളയുന്നു. ,” നഹിദ് ഇസ്ലാം പറഞ്ഞു.
ഷേഖ് ഹസീനയെ അട്ടിമറിക്കാന് രൂപീകരിക്കപ്പെട്ട ‘വിവേചന വിരുദ്ധ വിദ്യാർത്ഥി പ്രസ്ഥാന’ത്തിന്റെ (Anti-Discrimination Student Movement) 157 കൺവീനർമാരിൽ ഒരാളായിരുന്നു നഹിദ് ഇസ്ലാം. ബംഗ്ലാദേശിലെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് 2024 ഓഗസ്റ്റ് 4 മുതൽ ‘നടത്തിയ കലാപത്തില് മുഖ്യപങ്കാളിയുമായിരുന്നു. ഇയാള്. .
ഷെയ്ഖ് ഹസീന സർക്കാരിന് പകരമായി വന്ന, മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് നയിച്ച ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിൽ വിവരസാങ്കേതിക ഉപദേഷ്ടാവായും നഹിദ് ഇസ്ലാം പിന്നീട് സേവനമനുഷ്ഠിച്ചു. ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന ഭരണകൂടം അട്ടിമറിക്കപ്പെട്ടതിനെത്തുടർന്ന് ഇസ്ലാമിക മൗലികവാദം അവിടെ ശക്തിപ്രാപിച്ചു എന്ന് മാത്രമല്ല, ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ കടുത്ത ആക്രമണത്തിന് നേതൃത്വം നല്കുകയുമാണിപ്പോള്.
















