ഹൈദരാബാദ്: പട്ടികജാതിക്കാരനായ 22 കാരനെ ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു. തെലങ്കാനയിലെ മിരിയാളഗുഡയിലാണ് സംഭവം. ഭാര്യയുടെ ബന്ധുക്കളാണ് കൊല നടത്തിയത്. പെണ്‍കുട്ടി തിരുനഗരു അമൃതവര്‍ഷിണി ഉന്നത ജാതിക്കാരിയാണ്. പെരുമല്ല പ്രണയ് പട്ടികജാതിക്കാരനും.
ബാല്യകാല സുഹൃത്തുക്കളായ ഇവര്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. മാതാപിതാക്കളെ എതിര്‍ത്ത് വിവാഹം കഴിച്ച ഇവരെ പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും മറ്റു ചില ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴി വെട്ടിക്കൊല്ലുകയായിരുന്നു. ഇവര്‍ ഒളിവിലാണ്.
















