Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഛത്രപതി ശിവാജിയെപ്പോലെ ബൂത്തുകള്‍ കേന്ദ്രീകരിക്കുക: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2018, 12:03 pm IST
in India

ന്യൂദല്‍ഹി: ഛത്രപതി ശിവാജി, വിജയത്തിന് ഗ്രാമങ്ങള്‍ അടിസ്ഥാനമാക്കിയതുപോലെ, ബൂത്തുതലതില്‍ പ്രവര്‍ത്തിച്ച് അടുത്ത തെരഞ്ഞെടുപ്പിലും വിജയിക്കാന്‍ ബിജെപി പ്രവര്‍ത്തകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. രാജ്യത്തെ അഞ്ച് വിവിധ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തുകയായിരുന്നു.

ഛത്രപതി ശിവാജി ചെറിയ ചെറിയ ഗ്രാഗങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചത്. അതുപോലെ ഗ്രാമങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തകര്‍ വിജയം കൈവരിക്കാന്‍ പ്രവര്‍ത്തിക്കണം. ലോകം മുഴുവന്‍ ഇന്ത്യയുടെയും ബിജെപിയുടെയും വളര്‍ച്ചയും മഹിമയും പറയുന്നു. ചിലര്‍ ഇതിന് നേതാക്കളെ പ്രശംസിക്കുന്നു, ചിലര്‍ മോദിയെ പുകഴ്‌ത്തുന്നു, ചിലര്‍ സംഘടനയെ വാഴ്‌ത്തുന്നു. എന്നാല്‍, ഗ്രാമഗ്രാമാന്തരങ്ങളിലുള്ള ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ സങ്കല്‍പ്പവും വിശ്വാസവും സമര്‍പ്പണവും സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തനവുമാണ് അടിസ്ഥാന കാരണം, മോദി പറഞ്ഞു.

ആദര്‍ശം വിടാതെ, ജയപരാജയങ്ങള്‍ നോക്കാതെ ദേശഭക്തിയും രാജ്യത്തിന്റെ വികാസവും മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുക, വിജയം നമുക്ക് ഉറപ്പായിരിക്കും, മോദി പറഞ്ഞു. ”എന്റെ ബൂത്ത് ഏറ്റവും ശക്തമായത്, മികച്ചത്” ആക്കുമെന്ന ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുക, വിജയം പിന്നാലെ വരും. കാരണം മികച്ച വിത്താണ് വിതച്ചിരിക്കുന്നത്, അത് നട്ടു നനച്ചാല്‍ വന്‍ വൃക്ഷമാകുമെന്ന് വ്യക്തമായിരിക്കുന്നു. ആ വന്‍ വൃക്ഷമാകാന്‍ സംഘടനയെ സഹായിച്ചത് പ്രവര്‍ത്തകരാണ്, ആ പ്രവര്‍ത്തകര്‍ക്ക് ദൃഢനിശ്ചയവും വിശ്വാസവും സങ്കല്‍പ്പവും ഉണ്ടെങ്കില്‍ സാധിക്കാത്തതായി ഒന്നുമില്ല, മോദി വിവരിച്ചു. 

നാലുവര്‍ഷം മുമ്പ് ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദി തിരഞ്ഞെടുക്കപ്പെട്ട സെപ്തംബര്‍ 13 നായിരുന്നു പരിപാടി. ഘാസിയാബാദില്‍നിന്നുള്ള പ്രവര്‍ത്തകര്‍ സംവാദത്തിനിടെ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇക്കാര്യം പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍ പെട്ടത്. അഞ്ച് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍നിന്നുള്ളവരായിരുന്നു ഇന്ന് പങ്കെടുത്തത്. 

അജയ്യ ഭാരതം, അടല്‍ ബിജെപി എന്ന മുദ്രാവാക്യം ഉയര്‍ത്തി അടുത്ത തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകര്‍ രാജ്യമെമ്പാടും പോകുമ്പോള്‍ രാജ്യത്തിന്റെ വികാസം മാത്രമായിരിക്കണം ലക്ഷ്യം, അത് പ്രചരിപ്പിക്കുകയാണ് മാര്‍ഗം എന്ന് മോദി പറഞ്ഞു. വിജയലക്ഷ്യം കാണുംവരെ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാന്‍ മോദി ആഹ്വാനം ചെയ്തു. ബിജെപി ജനങ്ങള്‍ക്കൊപ്പം, എപ്പോഴും എന്ന മുദ്രാവാക്യം മുഴക്കുന്നവരാണ്. അത് പോളിങ് ബൂത്തില്‍ എത്തി വോട്ടുകുത്തുംവരെ മാത്രമല്ല, ആയിരിക്കരുത്. ഏതു സമയത്തും ജനങ്ങള്‍ക്കൊപ്പമുണ്ടാകണം. 

വികാസത്തിന്റെ മാര്‍ഗത്തില്‍ ബിജെപി മുന്നേറുമ്പോള്‍ മറ്റു ചില പാര്‍ട്ടികള്‍ വോട്ടിനു വേണ്ടി മതവും ജാതിയും ഉപജാതിയും തുടങ്ങി ഓരോരോ ചെറു ഘടകങ്ങളില്‍ സംഘടിക്കുന്നുവെന്ന് വരുത്തി രാജ്യത്തെ വിഘടിക്കുകയാണ ചെയ്യുന്നത്, മോദി പറഞ്ഞു.

ബിജെപി ഭരണത്തിന്റെ നേട്ടങ്ങള്‍ ഏറെ നിരത്താനുണ്ടെന്ന് പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. 

– മുമ്പ് അഴിമതിയായിരുന്നു മുഖ്യം, ഇപ്പോള്‍ അഴിമതിയെന്ന് കേള്‍ക്കാനേ ഇല്ല.

– മുമ്പ് എത്ര കോടി രൂപയുടെ നഷ്ടം അഴിമതിയിലൂടെ ഖജനാവിനുണ്ടായി എന്നാണ് ചോദിച്ചിരുന്നത്, ഇന്ന് ചോദിക്കുന്നത് അഴിമതിപ്പണം എത്രകോടി ഖജനാവില്‍ തിരിച്ചെത്തിയെന്നാണ്.

– മുമ്പ് എത്രപേര്‍ക്ക് പാചക വാതക കണക്ഷന്‍ കിട്ടിയെന്നായിരുന്നു അന്വേഷണം, ഇന്നാകട്ടെ ഗ്യാസ് കിട്ടാതെ ആരെങ്കിലും ഉണ്ടോ എന്നാണ് അന്വേഷിക്കുന്നത്.

– മുമ്പ് വൈദ്യുതി എത്താന്‍ ഇനിയെത്ര ഗ്രാമങ്ങള്‍, വീടുകള്‍ എന്നായിരുന്നു ചോദിച്ചിരുന്നത്. ഇന്ന് വൈദ്യുതി എത്താത്തത് എവിടൊക്കെയെന്നാണ് ചോദിക്കുന്നത്. ഇങ്ങനെ ഓരോ മേഖലയിലുണ്ട്, മോദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

Kerala

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)
India

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

India

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

World

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

പുതിയ വാര്‍ത്തകള്‍

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.