Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഷ്ടലക്ഷ്മികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2018, 02:48 am IST
inSamskriti

ഹൈന്ദവ വിശ്വാസ പ്രകാരം, ഐശ്വര്യദേവതയായ ലക്ഷ്മീദേവിയുടെ  എട്ട് അവതാരരൂപങ്ങളെയാണ് അഷ്ടലക്ഷ്മികള്‍ എന്ന് വിശേഷിപ്പിക്കുന്നത്. സമ്പത്തിന്റെ എട്ടു സ്രോതസ്സുകളാണ് അഷ്ടലക്ഷ്മികള്‍. അഷ്ടലക്ഷ്മി പൂജ അനുഷ്ഠിക്കുന്നവര്‍ക്ക് സര്‍വൈശ്വര്യ ലബ്ധി സുനിശ്ചിതമാണ്.

ആദി ലക്ഷ്മി

അഷ്ടലക്ഷ്മികളില്‍ ആദ്യത്തേത് ആദിലക്ഷ്മിയാണ്. സര്‍വസൃഷ്ടികളുടെയും ആദിരൂപമാണ് ആദിലക്ഷ്മി. മഹാലക്ഷ്മി എന്ന് വിശേഷിപ്പിക്കുന്നതും ആദിലക്ഷ്മിയെത്തന്നെ. അനന്തമായ സമ്പത്ത് പ്രദാനം ചെയ്യുന്ന ആദിലക്ഷ്മി, ഭൃഗു മുനിയുടെ പുത്രിയായി ജന്മം കൊണ്ടവളാണ് എന്നും പറയപ്പെടുന്നു. താമരമേല്‍ ഇരിക്കുന്ന ദേവി നാലു കരങ്ങളോടുകൂടിയവളാണ്. ചുവന്ന ഉടയാടയണിഞ്ഞ് സര്‍വാഭരണ വിഭൂഷിതയായി ഒരു കൈയില്‍ താമരയും മറ്റൊന്നില്‍ വെളുത്ത പതാകയുമേന്തിയിരിക്കുന്നു. മറ്റുരണ്ട് കരങ്ങളിലാകട്ടെ അഭയ, വരദ മുദ്രകളും. നാരായണപത്‌നിയായ മഹാലക്ഷ്മി വൈകുണ്ഠവാസിനിയാണ്. ആനന്ദപ്രദായിനിയായ ആദി ലക്ഷ്മിക്ക് രമ എന്നൊരു പേരുമുണ്ട്. ശ്രീമന്‍ നാരായണന്റെ മടിയിലാണ് ആദി ലക്ഷ്മിയുടെ ഇരിപ്പിടം എന്നാരു വിശ്വാസം കൂടിയുണ്ട്. സ്‌നേഹത്തെ സൂചിപ്പിക്കുന്ന ചുവന്ന പുഷ്പങ്ങള്‍ ദേവിക്ക് സമര്‍പ്പിക്കുന്നത് അതിശ്രേഷ്ഠമാണ്. ആദിമരൂപത്തോടുകൂടിയ ദേവിയെ മനഃശുദ്ധിയോടെയും പൂര്‍ണവിശ്വാസത്തോടെയും വേണം പൂജിക്കുവാന്‍.

ധനലക്ഷ്മി

അഷ്ടലക്ഷ്മികളില്‍ രണ്ടാമത്തേതാണ് ധനലക്ഷ്മി. പണം, സ്വര്‍ണം തുടങ്ങി എല്ലാ പ്രത്യക്ഷ ധനത്തിന്റെയും ദേവതയാണ് ധനലക്ഷ്മി. ചുവന്ന ഉയാടയണിഞ്ഞ് താമരപ്പൂവില്‍ വാഴുന്ന ദേവി, ആറു കരങ്ങളോടുകൂടിയവളാണ്. ശംഖ്, ചക്രം, കലശം, പത്മം, ധനുര്‍ എന്നിവ ധരിച്ച ദേവിയുടെ അഭയമുദ്രയിലുള്ള കരത്തില്‍ നിന്ന് ധനം വര്‍ഷിക്കുന്നു. ദീപാവലി, ധന്‍തേരസ് ആഘോഷവേളകളില്‍ ഐശ്വര്യലബ്ധിക്കായി പലയിടങ്ങളിലും ധനലക്ഷ്മിപൂജ നടത്തിവരുന്നു. 

ധാന്യലക്ഷ്മി

ലക്ഷ്മിദേവിയുടെ മൂന്നാമത്തെ അവതാരരൂപമായ ധാന്യലക്ഷ്മി ഭൂമിയിലെ സര്‍വചരാചരങ്ങളുടെയും അന്നദായിനിയാണ്. ഹരിതവര്‍ണ വസ്ത്രധാരിണിയായ ധാന്യലക്ഷ്മി എട്ടുകരങ്ങളോടുകൂടിയവളാണ്. ചുവന്ന താമരമേല്‍ ഇരിക്കുന്ന ദേവി, ഗദ, ധാന്യക്കതിര്‍, കരിമ്പ്, കദളീഫലം, താമര, അഭയമുദ്ര, വരദമുദ്ര എന്നിവ എട്ടുകരങ്ങളിലായേന്തിയിരിക്കുന്നു. ധാന്യസമൃദ്ധിയുടെ ദേവതയായ ധാന്യലക്ഷ്മി കടാക്ഷിച്ചാല്‍ കര്‍ഷകന് നല്ല വിളവെടുപ്പ് ലഭിക്കും.  ധാന്യലക്ഷ്മി അനുഗ്രഹിക്കാതെ ജീവന് നിലനില്‍പ്പില്ല. ദേവിയുടെ മാഹാത്മ്യം പറയുന്ന ഒരു കഥ നോക്കാം. 

പാവപ്പെട്ടവന്‍, പണക്കാരന്‍, നല്ലവന്‍, ദുഷ്ടന്‍, ഇങ്ങനെ എല്ലാത്തരം ആളുകളുമായും ഇടപഴകുന്ന ധാന്യലക്ഷ്മിയുടെ സ്വഭാവത്തില്‍ ബലരാമന് അതൃപ്

തി തോന്നി. ബലരാമന്റെ നിര്‍ബന്ധത്തിന് വഴങ്ങി ശ്രീകൃഷ്ണന്‍ ധാന്യലക്ഷ്മിയെ തന്റെ ദേശത്തു നിന്നും അകറ്റി. അധികം വൈകാതെ ആര്‍ക്കും കഴിക്കാന്‍ ഭക്ഷണമില്ലാതായി. തനിക്കു പറ്റിയ തെറ്റു മനസ്സിലാക്കിയ കൃഷ്ണന്‍ ധാന്യ ലക്ഷ്മിയോട് പ്രാര്‍ത്ഥിച്ചു ഒടുവില്‍ ദേവി കടാക്ഷിച്ചു. പട്ടിണിയകന്നു. അങ്ങനെ ധാന്യലക്ഷ്മിയുടെ മഹത്വം എന്തെന്ന് ഭഗവാന് ബോധ്യമായി. 

ഗജലക്ഷ്മി

 മൃഗസമ്പത്തിന്റെ ദേവതയായ ഗജലക്ഷ്മി, സമൃദ്ധിയും സന്തോഷവും പ്രദാനം ചെയ്യുന്ന ഭാഗ്യദേവതയാണ്. പത്മാസനസ്ഥയായ ദേവിയുടെ ഇരുവശങ്ങളിലുമായി രണ്ട് ഗജങ്ങള്‍ നില്‍ക്കുന്നു. ഗജങ്ങളുടെ തുമ്പിക്കൈയില്‍ നിന്നും ജലധാര പ്രവഹിക്കുന്നു. 

നാലുകരങ്ങളുണ്ട്. രണ്ടുകരങ്ങളില്‍ താമരയും രണ്ടെണ്ണത്തില്‍ അഭയ, വരദ മുദ്രകളുമാണ്. കന്നുകാലികള്‍, ഗജങ്ങള്‍ തുടങ്ങിയ മൃഗസമ്പത്ത് പ്രദാനം ചെയ്യുന്ന ഗജലക്ഷ്മി പ്രീതിക്കായി ഭാദ്രപാദശുക്ല ദശമിയില്‍ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. 

സന്താനലക്ഷ്മി

സന്താനലബ്ധിദേവതയാണ് സന്താനലക്ഷ്മി. ആറുകരങ്ങളോടു കൂടിയാണ് സന്താനലക്ഷ്മിയെ ചിത്രീകരിക്കാറുള്ളത്. രണ്ടു കരങ്ങളില്‍ കലശം. രണ്ടെണ്ണത്തില്‍ വാളും പരിചയും.  മറ്റൊരു കൈകൊണ്ട് മടിത്തട്ടിലിരുത്തിയിരിക്കുന്ന ശിശുവിനെ ചേര്‍ത്തു പിടിച്ചിരിക്കുന്നു. ഒരു കൈയില്‍ അഭയമുദ്രയും. 

മടിയില്‍ ഇരിക്കുന്ന ശിശുവിന്റെ കൈയിലാകട്ടെ ഒരു താമരപ്പൂവും കാണാം. സന്താനങ്ങള്‍ക്ക് ആയുരാരോഗ്യസൗഖ്യമേകുന്ന ദേവി അവരെ എല്ലാ രോഗങ്ങളില്‍ നിന്നും കാത്തുരക്ഷിക്കുന്നു.

വീരലക്ഷ്മി( ധൈര്യലക്ഷ്മി) 

ധൈര്യത്തിന്റെയും കരുത്തിന്റെയും ദേവതയാണ് വീരലക്ഷ്മി. ധൈര്യലക്ഷ്മിയെന്നും പേരുണ്ട്. എട്ടുകരങ്ങളോടുകൂടിയ ദേവി ശംഖ്, ചക്രം, അമ്പ്, വില്ല്, ത്രിശൂലം, ഗ്രന്ഥം, അഭയ മുദ്ര, വരദമുദ്ര എന്നിവയേന്തിയിരിക്കുന്നു. പത്മാസനസ്ഥയായ വീരലക്ഷ്മി, തന്റെ ഭക്തര്‍ക്ക് ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും ധൈര്യപൂര്‍വം നേരിടാനുള്ള കരുത്തേകുന്നു.

വിജയലക്ഷ്മി

വിജയദേവതയാണ് വിജയലക്ഷ്മി. പോര്‍ക്കളത്തിലെ വിജയം മാത്രമല്ല, ജീവിതം വിജയം പ്രദാനം ചെയ്യുന്നവളാണ് വിജയലക്ഷ്മി. എട്ടുകരങ്ങളുള്ള ദേവി, ശംഖ്, ചക്രം, വാള്‍, പരിച, പത്മം, പാശം എന്നിവയേന്തിയിരിക്കുന്നു. രണ്ടു കരങ്ങലളില്‍ അഭയ, വരദ മുദ്രകളും. മറ്റുള്ളവര്‍ക്കുമേല്‍ വിജയം നേടും മുന്‍പ് തന്നെത്തന്നെ ഓരോരുത്തര്‍ക്കും ജയിക്കേണ്ടതുണ്ട്. അവിടെയും നമ്മെ വിജയത്തിലേക്കെത്തിക്കുക വിജയലക്ഷ്മി തന്നെ. 

വിദ്യാലക്ഷ്മി

ലക്ഷ്മീദേവിയുടെ അവതാരരൂപങ്ങളില്‍ അവസാനത്തേതാണ് വിദ്യാലക്ഷ്മി. സര്‍വധനങ്ങളിലേക്കും വെച്ച് ഏറ്റവും ശ്രേഷ്ഠമായ വിദ്യയുടെ-അറിവിന്റെ ദേവതയാണ് വിദ്യാലക്ഷ്മി. എട്ടുകൈകളില്‍ രണ്ടെണ്ണത്തില്‍ കമലം, മറ്റുള്ളവയില്‍  വാള്‍, പരിച, ശംഖ്, ചക്രം, അഭയ, വരദ മുദ്രകള്‍ എന്നിവയാണുള്ളത്. ഏതു സമ്പത്തും നേടണമെങ്കില്‍ വിദ്യ കൂടിയേ തീരൂ. അതിനാല്‍ വിദ്യാലക്ഷ്മിയുടെ കടാക്ഷമില്ലാതെ ജീവിത വിജയം അസാധ്യമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

Kerala

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

Kerala

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.