കൊച്ചി: കളമശ്ശേരി സ്പാ കൂട്ടബലാത്സംഗക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി. കേസില്‍ അറസ്റ്റിലായ സ്ത്രീയായ അമ്മു എന്ന ശരണ്യ ശശി ക്രൂരമായി ഉപദ്രവിച്ചുവെന്നാണ് യുവതി പറയുന്നത്. ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ അഭിമുഖത്തിന് പോയത്.
എന്നാൽ പ്രതി ശരണ്യയും ക്രൂരമായ ലൈംഗിക അതിക്രമം നടത്തി. എംഡിഎംഎ ശരീരത്തിനുള്ളില്‍ ചെന്നിട്ടുണ്ട് . വെള്ളത്തില്‍ ലഹരി കലക്കി നല്‍കി. ഈ വെള്ളം കുടിച്ചശേഷം പിന്നെ എന്താണ് നടക്കുന്നത് എന്ന് അറിയില്ലെന്നും യുവതി പറഞ്ഞതായി ഭര്‍ത്താവ് വെളിപ്പെടുത്തി. ശരണ്യയും സഞ്ജയും ലിവിങ് ടുഗതർ ബന്ധത്തിൽ കഴിയുന്നവരാണെന്നു പൊലീസ് പറഞ്ഞു. ബിരുദധാരിയായ ശരണ്യ 2 വർഷമായി സ്പാകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ട്. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിട്ടുള്ളതെന്നും ജോലിക്കായി പുറമേനി
യുവതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു. കേസില്‍ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്നാം പ്രതിയുടെയും കൂട്ടാളികളുടേയും അഞ്ച് സ്പാ തിരിച്ചറിഞ്ഞു. അവയില്‍ പരിശോധന നടത്തി. അവ അടപ്പിക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
പീഡനം നടന്ന വട്ടേക്കുന്നത്തെ ലോഡ്ജ് അനാശാസ്യ പ്രവർത്തനങ്ങളും ലഹരിമരുന്നു കൈമാറ്റവും കൊണ്ടു കുപ്രസിദ്ധമായ ലോഡ്ജാണ്. പതിനഞ്ചോളം പ്രാവശ്യം ഇവിടെനിന്നു ലഹരിമരുന്നു പിടികൂടിയിട്ടുണ്ട്. ഈ ലോഡ്ജിൽ ഒരാളെ ബന്ദിയാക്കി താമസിപ്പിക്കുകയും പൊലീസെത്തി മോചിപ്പിക്കുകയും ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്.
















