Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ശാപമോക്ഷം കാത്ത് ആലക്കോട് പോലീസ് ക്വാര്‍ട്ടേഴ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2018, 09:24 pm IST
in Kannur

ആലക്കോട്: ശാപമോക്ഷമോ ദയാവധമോ അഥവാ ഇവ രണ്ടും കൂടിയോ കാത്ത് ഒരു പോലീസ് ക്വാര്‍ട്ടേഴ്‌സ്. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ആലക്കോടാണ് ഇത്തരത്തിലുള്ള പോലീസ് ക്വാര്‍ട്ടേഴ്‌സ് ആണ് ജീര്‍ണ്ണിച്ചും കാലഹരണപെട്ടും രണ്ടു പതിറ്റാണ്ടായി ശാപമോക്ഷം കാത്ത് കഴിയുന്നത്. 

ആലക്കോട് അരങ്ങം പോലീസ് സ്റ്റേഷന്‍ പിറവിയെടുത്തിട്ട് അഞ്ച് പതിറ്റാണ്ടായി. അധികം വൈകാതെ തന്നെ പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് വിളിപ്പാടകലെ ക്വാര്‍ട്ടേഴ്‌സ് പണിയും പൂര്‍ത്തിയായി. ഏതാണ്ട് പതിനഞ്ചോളം പോലീസ് കുടുംബങ്ങള്‍ക്കും ബാച്ചിലര്‍ പോലീസുകാര്‍ക്കും താമസിക്കാന്‍ പറ്റിയതും ഇവയില്‍ സബ് ഇന്‍സ്‌പെക്ടറുടെ ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടെ വന്‍ തുക ചിലവഴിച്ച് ആറ് ക്വാര്‍ട്ടേഴ്‌സുകളാണ് നിര്‍മ്മിച്ചിരുന്നത്. എല്ലാം നല്ല രീതിയില്‍ ഭിത്തി കെട്ടി ഓട് മേഞ്ഞതായിരുന്നു. ഇവിടെ പോലീസ് കുടുംബങ്ങള്‍ ഉള്‍പ്പെടെ താമസവും തുടങ്ങിയിരുന്നു. ആലക്കോട് പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഓഫീസായി ഉയര്‍ത്തിയപ്പോള്‍ താല്‍ക്കാലികമായി സിഐ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നതും ഈ ക്വാര്‍ട്ടേഴ്‌സിന്റെ ഒരു ഭാഗത്തായിരുന്നു. പിന്നീട് മുന്നോട്ടുള്ള പ്രയാണത്തില്‍ ക്വാര്‍ട്ടേഴ്‌സിന്റെ തകര്‍ച്ചയും അരംഭിച്ചു. കാരണം കാലാകാലങ്ങളില്‍ നടത്തേണ്ട അറ്റകുറ്റപണികള്‍ നടത്തിയിട്ടില്ല. ക്വാര്‍ട്ടേഴ്‌സ് ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയതോടെ കുടുംബമായി താമസിച്ചിരുന്നവര്‍ ഒരോന്നായി വീടൊഴിയാന്‍ തുടങ്ങി. ജനാലകളും കട്ടിലകളും ചിതലെടുത്ത് തുടങ്ങി. ഓടുകള്‍ പൊട്ടി വെള്ളം ഇറങ്ങി മര ഉരുപ്പടികള്‍ എല്ലാം തന്നെ ജീര്‍ണ്ണിച്ച് തുടങ്ങി. മേല്‍ക്കൂര തകര്‍ന്ന് വീഴാറായതോട് കൂടി മുറികള്‍ എല്ലാം കാലിയായി. ആരും താമസമില്ലാതിരുന്ന ക്വാര്‍ട്ടേഴ്‌സില്‍ ഇഴ ജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറി. 

മാറി മാറി വരുന്ന എസ്‌ഐമാരും സിഐമാരും പോലീസ് ക്വാര്‍ട്ടേഴ്‌സിന്റെ ശോചനീയവസ്ഥ മേലധികാരികളെ അറിയിച്ചു കൊണ്ടിരുന്നെങ്കിലും ഉന്നതങ്ങളില്‍ നിന്ന് യാതെരൂ നടപടിയും ഉണ്ടായില്ല. ക്വാര്‍ട്ടേഴ്‌സും പരിസരവും രണ്ടാള്‍ ഉയരത്തില്‍ കാട്കയറി മൂടി. ഇതോടെ ഈ ക്വാര്‍ട്ടേസുകള്‍ വാസയോഗ്യമല്ലായെന്ന് ഉത്തരവ് വന്നത് ആശ്വാസമായി. ഇനി ഈ ക്വാര്‍ട്ടേഴ്‌സ് പൊളിച്ചുമാറ്റാനും പുതുക്കിപ്പണിയാനുമുള്ള ഉത്തരവുകള്‍ ഉന്നതങ്ങളില്‍ നിന്ന് എത്തണം.

ആലക്കോടിന്റെ ശില്‍പ്പിയായിരുന്ന പി.ആര്‍ രാമവര്‍മ്മരാജ അക്കാലത്ത് എല്ലാ പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ആവശ്യമായ സ്ഥലങ്ങള്‍ സൗജന്യമായി സംഭാവന നല്‍കിയ കുട്ടത്തില്‍ ആലക്കോട് പോലീസ് സ്റ്റേഷനും രണ്ടേക്കര്‍ സ്ഥലം സൗജന്യമായി നല്‍കിയ സ്ഥലത്താണ് പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ആലക്കോട് പോലീസ് സ്റ്റേഷനില്‍ ഒരു സിഐ, ഒരു എസ്‌ഐ, രണ്ട് അഡീഷണല്‍ എസ്‌ഐമാര്‍, അഞ്ച് വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ 36 പേരാണ് ജോലി ചെയ്യുന്നത്. ക്വാര്‍ട്ടേഴ്‌സ് ഇല്ലാത്തത് കൊണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് നിത്യേന ഡ്യൂട്ടിക്കെത്തുന്നത്. ഇവര്‍ക്ക് ഒരു മാസം വീട്ടുവാടകയായി 1250 രൂപ ലഭിക്കും. സ്റ്റേഷന്‍ വിട്ടുപോകാന്‍ പറ്റാത്തതിനാല്‍ സിഐക്കും എസ്‌ഐക്കുമാണ് ഏറെ ദുരിതം. ക്വാര്‍ട്ടേഴ്‌സ് ഇല്ലാത്തതു കൊണ്ട് പോലീസുകാര്‍ക്ക് ഒന്ന് വിശ്രമിക്കാന്‍ പോലും പറ്റത്ത അവസ്ഥയാണുള്ളത്.

മാവോയിസ്റ്റ് ഭീഷണി നേരിടുന്ന മലയോര മേഖയിലെ പോലീസ് സ്റ്റേഷനുകളിലൊന്നാണ് ആലക്കോട്. ഇവിടെ രാത്രി കാലങ്ങളില്‍ ജനങ്ങള്‍ക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാകുമ്പോള്‍ ആവശ്യത്തിനുള്ള പോലീസുകാരുടെ എണ്ണം കുറവായിരിക്കും. ഇതിനെല്ലാം പരിഹാരം ക്വാര്‍ട്ടേഴ്‌സ് പുനര്‍നിര്‍മ്മിക്കുക എന്നതാണ്. രണ്ടേക്കര്‍ വിസ്തീര്‍ണ്ണമുള്ള സ്റ്റേഷന്‍ വളപ്പില്‍ പോലീസ് പരേഡ് ഗ്രൗണ്ടും കായികപരിശീലനത്തിനള്ള ഗ്രൗണ്ടും വിശ്രമസ്ഥലവും ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കുന്നതിനോടെപ്പം നിര്‍മ്മിക്കാന്‍ കഴിയും. 

സ്റ്റേഷന്‍ വളപ്പ് ഇപ്പോള്‍ പിടിച്ചെടുത്ത വാഹനങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണ്. ഇവയും തുരുമ്പെടുത്ത് നശിച്ചു കൊണ്ടിരിക്കുന്നു. ഈ വാഹനങ്ങള്‍ ഇവിടെ നിന്ന് മാറ്റുന്നതിനും നടപടിയുണ്ടാകണം. ആവശ്യമായ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തി ആലക്കോട് സ്റ്റേഷനെ മലയോരമേഖലയിലെ മാതൃക പോലീസ് സ്റ്റേഷനാക്കി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍
Kerala

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

India

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍
India

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.