പത്തനംതിട്ട : വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടര്‍ മിഥുന്‍ അശോകിനെ ആക്രമിച്ച കട്ടച്ചിറ സ്വദേശി നിതിന്‍ രാജ് (27) പിടിയിലായി.
വെള്ളിയാഴ്ച വൈകിട്ട് 6 മണി കഴിഞ്ഞാണ് സംഭവം. വാഹന പരിശോധന നടക്കവെ അതുവഴി മദ്യപിച്ച് സ്‌കൂട്ടറില്‍ എത്തിയ ഇയാളുടെ വാഹനം പൊലീസ് സംഘം പരിശോധിച്ചു. പ്രകോപിതനായ പ്രതി എസ്‌ഐയുടെ മൂക്കിന് ഇടിക്കുകയും യൂണിഫോം വലിച്ച് കീറുകയും ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
പെരുനാട് പൊലീസ് സ്റ്റേഷനില്‍ എസ് ഐയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
















