ന്യൂദൽഹി: ഭീകരനെന്ന് സംശയിക്കുന്നയാളെ ജമ്മുകശ്മീർ പോലീസ് അറസ്റ്റ് ചെയ്തു. ബിലാൽ അഹമ്മദ് ബിലാനിയാണ് പോലീസ് പിടിയിലായത്. ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ഡേ പരേഡിനിടയിലും അക്ഷർധാം ക്ഷേത്രത്തിലും ആക്രമണത്തിന് പദ്ധതി ഇയാൾ പദ്ധതിയിട്ടെന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്.
മധുരയിൽ അറസ്റ്റ് ചെയ്ത ഇയാളുടെ പക്കൽ നിന്നും ആധാർ കാർഡ് ഉൾപ്പെടെ നിരവധി രേഖകൾ പോലീസ് പിടിച്ചെടുത്തു. തീവ്രവാദ വിരുദ്ധ സേന നടത്തിയ ചോദ്യം ചെയ്യലിലാണ് ഭീകരാക്രമണത്തിന്റെ പദ്ധതിയെക്കുറിച്ച് ബിലാനി വിവരങ്ങൾ കൈമാറിയത്. ഇയാൾക്കൊപ്പം മറ്റ് രണ്ട് ഭീകരരെന്ന് സംശയിക്കുന്നവരുടെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
















