Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നല്ലകാലം മത്സ്യ തൊഴിലാളിക്കും മീനിനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2017, 02:06 am IST
inErnakulam

കൊച്ചി: കടലില്‍ മീന്‍ലഭ്യത കൂടുതലുള്ള സ്ഥലം ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് പ്രവചിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ബഹിരാകാശ ഗവേഷണ കേന്ദ്രവുമായി (ഐഎസ്ആര്‍ഒ) കൈകോര്‍ക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനപ്രദമാകുന്നതാണ് ഇരു സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ‘സമുദ്ര’ ഗവേഷണ പദ്ധതി. ഓരോ സീസണുകളിലും കടലില്‍ ഏതൊക്കെ ഭാഗങ്ങളിലാണ് മീന്‍ ലഭ്യത കൂടുതലെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രവചിക്കാനുള്ള സംവിധാനം വികസിപ്പിക്കുന്നതിന് സിഎംഎഫ്ആര്‍ഐയും ഐഎസ്ആര്‍ഒയുടെ സ്‌പേസ് അപ്ലിക്കേഷന്‍ സെന്ററും സംയുക്തമായ പഠനം ആരംഭിച്ചു. തത്സമയം മീന്‍ലഭ്യത അറിയാനുള്ള സംവിധാനം മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. എന്നാല്‍ ഈ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതോടെ, വരും ദിവസങ്ങളില്‍ എവിടെയൊക്കെ മത്സ്യലഭ്യതയുണ്ടാകുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനാകും. ഇതുവഴി മത്സ്യത്തൊഴിലാളികള്‍ക്ക് കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ മീന്‍ ലഭിക്കാനും ഇന്ധനച്ചെലവ് വന്‍തോതില്‍ കുറയ്‌ക്കാനും സാധിക്കും. വിവിധ കാലാവസ്ഥകളിലും സീസണുകളിലും മീനുകള്‍ കൂടുതലുള്ള സ്ഥലങ്ങള്‍ കൃത്യമായി മുന്‍കൂട്ടി പ്രവചിക്കുന്നതോടൊപ്പം, ചുഴലിക്കൊടുങ്കാറ്റ് പോലുള്ള പ്രതിഭാസങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനും കഴിയും. കേരളത്തിന്റെ തനത് മത്സ്യ ഇനങ്ങളെ വംശനാശത്തില്‍ നിന്ന് രക്ഷിക്കാനുള്ള സമഗ്ര പരിപാടിക്ക് തുടക്കമായി. കുഫോസിന്റെ പനങ്ങാടുള്ള ജലാശയങ്ങളില്‍ കേരളത്തിലെ നാടന്‍ മത്സ്യയിനങ്ങളുടെ ജേം പ്ളാസം സംരക്ഷിക്കുന്നതാണ് പദ്ധതി. ജേംപ്ളാസം രൂപീകരിക്കുന്നതിനായി കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ വിവിധയിനം നാടന്‍ മത്സ്യക്കുഞ്ഞുങ്ങളെ ശേഖരിക്കും.

കേരളത്തിലാകെ 189 മത്സ്യ ഇനങ്ങളാണുളളത്. ഇതില്‍ 57 ഇനങ്ങള്‍ കേരളത്തിലെ ജലാശയങ്ങളില്‍ മാത്രം കണ്ടുവരുന്ന തനത് മത്സ്യങ്ങളാണ്. ഇതില്‍ വരാലും കാരിയും ഉള്‍പ്പടെ 12 നാടന്‍ മത്സ്യങ്ങളുടെ ജേംപ്ളാസം സംരക്ഷിക്കാനും കൃത്രിമ പ്രജനനം വഴി ഇവയെ വംശനാശത്തില്‍ നിന്ന് രക്ഷിക്കാനും കുഫോസിലെ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

നദികള്‍ക്കും കായലുകള്‍ക്കും പുറമേ 66,000 ഹെക്ടര്‍ ജലാശയങ്ങളാണ് സംസ്ഥാനത്തുള്ളത്. ഈ ജലാശയങ്ങള്‍ പ്രയോജനപ്പെടുത്തി ഉള്‍നാടന്‍ മത്സ്യകൃഷിയിലൂടെ വന്‍സാമ്പത്തിക മുന്നേറ്റത്തിനാണ് കേരളം ലക്ഷ്യമിടുന്നത്. ഗ്രാമീണ ജനതയുടെ തൊഴിലിലായ്‌മയ്‌ക്ക് തടയിടാനും ഇതിലൂടെ കഴിയും. കേരളത്തിന്റെ സാമ്പത്തിക രംഗത്തിന്റെ മുഖച്ഛായ മാറ്റുന്ന അക്വാകള്‍ച്ചര്‍ വികസനത്തിന്റെ അടിസ്ഥാന ശിലയായി കുഫോസിലെ നാടന്‍ മത്സ്യ ഇനങ്ങളുടെ ജേംപ്ളാസം മാറും.

നൈല്‍ നദിയില്‍ കണ്ടുവരുന്ന തിലോപ്പിയയില്‍ നിന്ന് വികസിപ്പിച്ച ഗിഫ്റ്റ് തിലാപ്പിയ ആണ് ഇപ്പോള്‍ ഇന്ത്യയില്‍ വ്യാപകമായി കൃഷിചെയ്യുന്ന മത്സ്യങ്ങളിലൊന്ന്. ഗിഫ്റ്റിന്റെ സ്ഥാനത്ത് കരിമീനും വരാലും കാരിയും നമ്മുടെ കുളങ്ങളില്‍ വ്യാപകമായി കൃഷി ചെയ്യുന്ന കാലം വിദൂരമല്ലെന്ന് ഡോ.എ.രാമചന്ദ്രന്‍ പറഞ്ഞു.

കൊച്ചിയിലെ പനങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയും (കുഫോസ്) ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ കീഴില്‍ ലക്നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്സ് റിസോഴ്സസും (എന്‍.ബി.എഫ്.ജി.ആര്‍) സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)
India

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

New Release

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

Entertainment

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.