ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്താല്‍ സിജെപിക്കാരും കോണ്‍ഗ്രസും പ്രതിപക്ഷവും ഇനി അഴിയെണ്ണേണ്ടിവരും. ഒരു ഭൂകമ്പം പോലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ്കുമാറിനെതിരെ നടന്ന ഇന്ത്യന്‍ എക്സ്പ്രസിന്റെയും കോണ്‍ഗ്രസിന്റെയും സിജെപിയുടെയും പ്രതിപക്ഷപാര്‍ട്ടികളുടേയും ഗൂഡാലോചന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊളിച്ചു. ഇതോടെ ഇനി ഗ്യാനേഷ്കുമാറിന്റെ രാജിക്കായി മുറവിളി കൂട്ടുന്നവര്‍ അഴിയെണ്ണേണ്ടിവരും.
മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും ചേര്‍ന്ന് ശനിയാഴ്ച നടത്തിയ യോഗത്തിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിൽ, കമ്മീഷന്റെ അനുമതിയോടെയാണ് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ‘സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ’ (SIR) നടപടികൾ ആരംഭിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) വ്യക്തമാക്കി. 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും SIR-നുള്ള സമയക്രമം 2025 ഒക്ടോബർ 27-നും, 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉള്ള സമയക്രമം 2026 മെയ് 14-നും കമ്മീഷന്റെ ഏകകണ്ഠമായ അംഗീകാരത്തോടെയാണ് പുറപ്പെടുവിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ശനിയാഴ്ച അറിയിച്ചു. കമ്മീഷനെതിരെ കോൺഗ്രസും പ്രതിപക്ഷവും ഉന്നയിച്ച ആരോപണങ്ങളെയും ജ്ഞാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന ആവശ്യത്തെയും തുടർന്നാണ് ഈ വിശദീകരണം.
48 മണിക്കൂറിനുള്ളില്‍ ഗ്യാനേഷ് കുമാറിനെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നാണ് സിജെപി നേതാവ് അഭിജിത് ദീപ്കെ അന്ത്യശാസനം നല്‍കിയിരുന്നത്. വെറും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടിന്മേലായിരുന്നു സിജെപിയുടെ എടുത്തുചാട്ടം. ആ റിപ്പോര്‍ട്ടില്‍ വിശ്വാസ്യതയുണ്ടോ എന്ന് കൂടി പരിശോധിക്കാതെയാണ് അവര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ സമരപ്രഖ്യാപനം നടത്തിയത്. പക്ഷെ സത്യസന്ധനായ ഗ്യാനേഷ് കുമാറിനെ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും ശനിയാഴ്ച പിന്തുണയ്‌ക്കുകയായിരുന്നു. ഇതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു എന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഗ്യാനേഷ് കുമാര്‍ രാജിവെയ്‌ക്കുമെന്ന് ആവശ്യപ്പെട്ടിരുന്നു. തൃണമൂല്‍ നേതാവ് മമത ബാനര്‍ജി പറഞ്ഞത് ബംഗാളില്‍ നടത്തിയ എസ് ഐ ആര്‍ മുഴുവന്‍ തട്ടിപ്പാണെന്നായിരുന്നു. അതിനാല്‍ ബംഗാളില്‍ വീണ്ടും നിയമസഭാതെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ആവശ്യം എന്നാല്‍ ബംഗാളിലെ അതിതീവ്രവോട്ടര്‍പരിശോധനയായ എസ് ഐ ആര്‍ മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും ഏകസ്വരത്തില്‍ പൂര്‍ത്തീകരിച്ചതാണെന്ന വെളിപ്പെടുത്തല്‍ ശനിയാഴ്ച പുറത്തുവന്നതോടെ മമതയുടെ ഈ വാദവും പൊളിഞ്ഞു.
കമ്മീഷൻ യോഗത്തിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിൽ, കമ്മീഷന്റെ അനുമതിയോടെയാണ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും SIR നടപടികൾ ആരംഭിച്ചതെന്ന് ECI വ്യക്തമാക്കി.
“സമീപ മാസങ്ങളിൽ, രാജ്യമൊട്ടാകെ SIR നടപ്പിലാക്കുന്നത് ഉൾപ്പെടെ നിരവധി തീരുമാനങ്ങൾ കമ്മീഷൻ കൈക്കൊണ്ടിട്ടുണ്ട്. ബിഹാറിൽ തുടങ്ങി പശ്ചിമ ബംഗാളും മറ്റ് 30 സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്ന എല്ലാ പ്രദേശങ്ങൾക്കുമായി 2025 ജൂൺ 24-ന് പുറപ്പെടുവിച്ച SIR ഉത്തരവ് കമ്മീഷന്റെ ഏകകണ്ഠമായ അംഗീകാരത്തോടെയാണ് ഇറക്കിയത്. 2026 മെയ് 27-ലെ ഉത്തരവിലൂടെ ബഹുമാനപ്പെട്ട സുപ്രീം കോടതിയും ഇത് ശരിവെച്ചിട്ടുണ്ട്. 12 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ള SIR സമയക്രമം 2025 ഒക്ടോബർ 27-നും, 19 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ളത് 2026 മെയ് 14-നും കമ്മീഷന്റെ ഏകകണ്ഠമായ അംഗീകാരത്തോടെ പുറപ്പെടുവിച്ചു. മൂന്നാം ഘട്ടത്തിൽ ഉൾപ്പെട്ട ബാക്കിയുള്ള 12 സംസ്ഥാനങ്ങളിൽ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രമേ വോട്ടർമാരുടെ എണ്ണത്തിലുള്ള അന്തിമ കണക്ക് ലഭ്യമാകൂ,” പത്രക്കുറിപ്പിൽ പറയുന്നു.
സ്‌പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) പ്രക്രിയയിൽ എടുത്ത തീരുമാനങ്ങളെ മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർമാരിൽ രണ്ടുപേർ എതിർത്തതായി ‘ഇന്ത്യൻ എക്സ്പ്രസ്’ ഈ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. “കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും തങ്ങളുടെ അറിവില്ലാതെ എടുത്ത തീരുമാനങ്ങളെയും പുറപ്പെടുവിച്ച ഉത്തരവുകളെയും കുറിച്ച് കഴിഞ്ഞ 10 മാസത്തിനിടെ കുറഞ്ഞത് 14 തവണയെങ്കിലും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്,” എന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ടിൽ വിമര്‍ശിച്ചിരുന്നു. . SIR നടപടികളുടെ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്ന ശേഷിക്കുന്ന 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർ പട്ടിക അന്തിമമായി പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രമേ വോട്ടർമാരുടെ ആകെ എണ്ണം അറിയാൻ കഴിയൂ എന്ന് കമ്മീഷൻ കൂട്ടിച്ചേർത്തു. ബിഹാറും പശ്ചിമ ബംഗാളും ഉൾപ്പെടെ 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും SIR നടപടികൾ ഇതിനകം പൂർത്തിയായതായി ECI അറിയിച്ചു.
















