പാലക്കാട്: കിഫ്ബിയുടെ അനുമതി ലഭിച്ചയുടന്‍ ഭൂമി ഏറ്റെടുക്കും അകത്തേത്തറ നടക്കാവ് മേല്‍പ്പാലം നിര്‍മാണത്തിന് കിഫ്ബി അന്തിമ അംഗീകാരം നല്‍കിയാലുടന്‍ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ തുടങ്ങാന്‍ ജില്ലാ ഭരണകാര്യാലയത്തിന് നിര്‍ദേശം നല്‍കുമെന്ന് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.
റോഡ്‌സ് ആന്‍ഡ് ബ്രിജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ കിഫ്ബിക്ക് സമര്‍പ്പിച്ച 38.88 കോടിയുടെ വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ടിന് കിഫിബി ഉപാധികളോടെ താത്കാലിക അംഗീകാരം ലഭിച്ചിട്ടുണ്ട്. ഡെപ്പോസിറ്റ് വ്യവസ്ഥയില്‍ നിര്‍മിക്കുന്ന പാലത്തിന്റെ റെയില്‍വെ ട്രാക്കിന് മുകളിലുള്ള സ്പാനിന്റെ നിര്‍മാണ ചെലവ് വഹിക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്.തുടര്‍നടപടികള്‍ക്കായി 16.50 ലക്ഷം സെന്റേജ് ചാര്‍ജായി റെയില്‍വെ ആവശ്യപ്പെട്ടിട്ടുണ്ട്.
















