മാവേലിക്കര: പാലക്കാട് സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ വിമല ദേവിയുടെ ചിതാഭസ്മയാത്രയുടെ ഭാഗമായുള്ള പോസ്റ്റര്‍ മഹിള മോര്‍ച്ച മണ്ഡലം കമ്മിറ്റിയുടേ നേതൃത്വത്തില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിച്ചു.
മഹിള മോര്‍ച്ച ജില്ലാ പ്രസിഡന്റ് ശാന്തകുമാരി, ശോഭ രവീന്ദ്രന്‍, ജനകകുമാരി, ജയശീ അജയകുമാര്‍, ഉമയമ്മ വിജയമാര്‍, ശോഭ ശ്രീകാന്ത്, വിജയമ്മ മാങ്കാംകുഴി, അംബിക, ലത, സുജാത ദേവി, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് മാരായ പാലമുറ്റത്ത് വിജയകമാര്‍, പി.കെ. വാസുദേവന്‍, നിയോജക മണ്ഡലം പ്രസിഡന്റ് വെട്ടിയാര്‍ മണികുട്ടന്‍, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ.കെ.കെ. അനൂപ് എന്നിവര്‍ നേതൃത്വം നല്‍കി.
വിമല ദേവിയുടെ ചിതാഭസ്മ യാത്ര മാര്‍ച്ച് ഒന്നിന് ഉച്ചയ്‌ക്ക് രണ്ടിന് മാവേലിക്കരയില്‍ എത്തിച്ചേരും.
















