Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment
Mollywood

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

ആദ്യ സിനിമയില്‍ അഭിനയിച്ചത് 16-ാം വയസ്സില്‍, ഡബിങ് കലാകാരിയായും തിളങ്ങി

കെ.വി. ഹരിദാസ്byകെ.വി. ഹരിദാസ്
Sep 28, 2026, 02:26 pm IST
inMollywood, Kottayam, Entertainment
ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വടവാതൂര്‍ (കോട്ടയം): സ്ത്രീകള്‍ സിനിമയിലും നാടകത്തിലുമൊക്കെ അഭിനയിക്കുന്നത് വലിയ തെറ്റായി കണ്ടിരുന്ന ഒരുകാലത്ത് മലയാള സിനിമയില്‍ ചുവടുവെച്ച നടിമാരുടെ കൂട്ടത്തില്‍ മറക്കാന്‍ പാടില്ലാത്ത പേരാണ് മുതുകുളം ജഗദമ്മയുടേത്. ആദ്യമായി സിനിമയില്‍ അഭിനയിക്കുമ്പോള്‍ ജഗദമ്മയ്‌ക്ക് 16 വയസ്സ്. അഭിനയം മാത്രമല്ല മലയാള സിനിമയിലെ ആദ്യകാല ഡബിങ് ആര്‍ട്ടിസ്റ്റുമാണ് ജഗദമ്മ. ജീവതനൗക എന്ന സിനിമയില്‍ ബി.എസ്. സരോജത്തിന് ശബ്ദം നല്‍കി. ഇന്നത്തെ പോലെ ആധുനിക സംവിധാനങ്ങളോ ശബ്ദക്രമീകരണ സജ്ജീകരങ്ങളോ ഇല്ലാത്ത കാലത്തായിരുന്നു ശ്രമകരമായ ഈ ദൗത്യം ജഗദമ്മ ഏറ്റെടുത്ത് വിജയിപ്പിച്ചത്. വളരെ പരിമിതമായ അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ളിലായിരുന്നു അന്നത്തെ സിനിമാ ചിത്രീകരണം പോലും.

1950-ല്‍ നല്ല തങ്ക എന്ന സിനിമയിലൂടെയാണ് മുതുകുളം ജഗദമ്മ അഭിനയരംഗത്തേക്ക് കടന്നത്. കുഞ്ചാക്കോയും കെ.വി. കോശിയും ചേര്‍ന്നു നിര്‍മ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് പി.വി. കൃഷ്ണയ്യരാണ്. അഗസ്റ്റിന്‍ ജോസഫ്, വൈക്കം മണി, മിസ്സ് കുമാരി, ഓമന, എസ്.പി. പിള്ള, ബേബി ഗിരിജ എന്നിവരാണ് ചിത്രത്തിലെ മറ്റ്അഭിനേതാക്കള്‍. സംഗീതസംവിധാനം വി. ദക്ഷിണാമൂര്‍ത്തിയും ഛായാഗ്രഹണം പി.കെ. മാധവന്‍ നായരും നിര്‍വഹിച്ചു. ‘നല്ല തങ്കള്‍’ എന്ന തമിഴ് ഐതിഹ്യത്തെ ആസ്പദമാക്കി മുതുകുളം രാഘവന്‍ പിള്ളയാണ് ചിത്രത്തിന്റെ രചനയും സംഭാഷണവും ഒരുക്കിയത്. മിസ് കുമാരിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ഗായകനും നടനുമായ അഗസ്റ്റിന്‍ ജോസഫും വൈക്കം മണിയും പ്രധാനകഥാപാത്രങ്ങള്‍ക്ക് ജീവന്‍പകര്‍ന്നു.

1951 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ജീവിതനൗക എന്ന സിനിമയിലാണ് രണ്ടാമതായി മുതുകുളം ജഗദമ്മ അഭിനയിച്ചത്. കെ ആന്‍ഡ് കെ പ്രൊഡക്ഷന്‍സ് ബാനറില്‍ എം.കുഞ്ചാക്കോയും കെ.വി.കോശിയും നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് കെ.വേമ്പുവാണ്. തിരക്കഥയും സംഭാഷണവും രചിച്ചത് മുതുകുളം രാഘവന്‍പിള്ളയായിരുന്നു. ഗാനരചന അഭയദേവും സംഗീത സംവിധാനം വി. ദക്ഷിണാമൂര്‍ത്തിയുമായിരുന്നു. തിക്കുറിശ്ശി സുകുമാരന്‍ നായര്‍, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞുഭാഗവതര്‍, ബി.എസ്. സരോജ, മുതുകുളം രാഘവന്‍പിള്ള,എസ്.പി. പിള്ള, പൊന്നപ്പന്‍ ആറുകാട്ടി, നാണുക്കുട്ടന്‍, മാത്തപ്പന്‍, പങ്കജവല്ലി, ചെങ്ങൂര്‍ ജാനകി, ഗുരുഗോപിനാഥ്, ബേബിഗിരിജ എന്നിങ്ങനെ അന്നത്തെ പ്രമുഖ നടീനടന്മാര്‍ക്കൊപ്പമാണ് മുതുകുളം ജഗദമ്മ അഭിനയിച്ചത്.

1951-ല്‍ ഇറങ്ങിയ വിശപ്പിന്റെ വിളി എന്ന സിനിമയില്‍ പ്രേംനസീറിനൊപ്പമായിരുന്നു ജഗദമ്മയുടെ അഭിനയം. മുതുകുളം രാഘവന്‍പിള്ള രചിച്ച് മോഹന്‍ റാവു സംവിധാനം ചെയ്ത കുഞ്ചാക്കോയും കെ.വി കോശിയും ചേര്‍ന്നു നിര്‍മ്മിച്ചതായിരുന്നു. ഉദയായുടെ ബാനറിലാണ് പുറത്ത് വന്നത്. പ്രേംനസീര്‍, തിക്കുറിശ്ശി, കുമാരി തങ്കം, പങ്കജവല്ലി, നാണുക്കുട്ടന്‍, മാത്തപ്പന്‍, എസ്.പി. പിള്ള ബേബി ഗിരിജ തുടങ്ങിയവരായിരുന്നു അഭിനയിച്ചത്. ചെറിയ ബജറ്റില്‍ ചെയ്ത ചിത്രമാണെങ്കിലും വന്‍ വിജയമായി.

1953-ല്‍ ഇറങ്ങിയ വേലക്കാരന്‍ എന്ന സിനിമയിലും ജഗദമ്മ അഭിനയിച്ചു. ജഗദമ്മയുടെ ഭര്‍ത്താവ് വാസുദേവന്‍ നായരും ചെറിയ വേഷത്തിലുണ്ട്. അദ്ദേഹം ഉദയ സ്റ്റുഡിയോയില്‍ ടെക്‌നീഷ്യനായിരുന്നു അന്ന്. ഭദ്രാ പ്രൊഡക്ഷന്റെ ബാനറില്‍ ഇ.ആര്‍. കൂപ്പറാണ് ചലച്ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. കെ.ജി. ശ്രീധരന്‍നായരാണ് സിനിമ നിര്‍മ്മിച്ചത്. മുതുകുളം രാഘവന്‍ പിള്ള കഥയും സംഭാഷണവും നിര്‍വഹിച്ചു. വി. ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തിന് അഭയദേവ്, തിരുനായനാര്‍ക്കുറുച്ചി മാധവന്‍നായര്‍ എന്നിവര്‍ ഗാനങ്ങളെഴുതി. പി. ലീല, സി.കെ. രേവമ്മ, ജാനമ്മ ഡേവിഡ്, എം.എല്‍. വസന്തകുമാരി, അഗസ്റ്റ്യന്‍ ജോസഫ്, ജോസ്പ്രകാശ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. തിക്കുറിശ്ശി സുകുമാരന്‍നായര്‍, വാണക്കുറ്റി രാമന്‍ പിള്ള, എസ്.ആര്‍. പല്ലാട്ട് ശങ്കര്‍, കെ.പി. കേശവന്‍, പങ്കജവല്ലി, കെ.ജി. ശ്രീധരന്‍നായര്‍, നാണുക്കുട്ടന്‍നായര്‍, സുമതി,പി.കെ.സരസ്വതി, മുതുകുളം അഗസ്റ്റ്യന്‍ ജോസഫ്, എന്‍.ആര്‍.തങ്കം, എസ്. പി.പിളള എന്നിവരായിരുന്നു അഭിനനേതാക്കള്‍.

ഒട്ടേറെ കലാകാരന്മാരുടെ നാടുകൂടിയാണ് മുതുകുളം ഗ്രാമം. മുതുകുളം രാഘവന്‍ പിള്ളയാണ് ജഗദമ്മയെ സിനിമയിലേക്ക് കൈപിടിച്ചുകയറ്റിയത്. അന്ന് തിരക്കുള്ള സിനിമാക്കാരനായിരുന്നു രാഘവന്‍പിള്ള. മുതുകുളം ജഗദമ്മയ്‌ക്ക് സിനിമയില്‍ തിരക്കേറിവന്ന സമയത്താണ് വടവാതൂര്‍ സ്വദേശി വാസുദേവന്‍ നായര്‍ വിവാഹം കഴിച്ചത്. പിന്നീട് പല സിനിമകളിലും അവസരം വന്നെങ്കിലും ഭര്‍ത്താവ് സമ്മതിക്കാത്തതിനെ തുടര്‍ന്ന് അഭിനയം ഉപേക്ഷിക്കേണ്ടി വന്നു. മദ്രാസില്‍ നിന്നും രണ്ട് പ്രാവശ്യം സംവിധായകനും നിര്‍മ്മാതാവും വടവാതൂരിലെ വീട്ടിലെത്തി സിനിമയില്‍ പ്രധാനപ്പെട്ട വേഷം വാഗ്ദാനം ചെയ്തു. പക്ഷെ ഭര്‍ത്താവിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് സ്വീകരിച്ചില്ല. പിന്നീട് കുടുംബകാര്യം നോക്കി വീട്ടില്‍ ഒതുങ്ങിക്കൂടുകയായിരുന്നു.

ഒട്ടേറെ അംഗീകാരങ്ങള്‍ നേടി തിരക്കുള്ള സിനിമാ താരമായി അറിയപ്പെടേണ്ട മികച്ച കലാകാരിയാണ് ആരുടെയും കണ്ണില്‍പ്പെടാതെ വീട്ടിലൊതുങ്ങിക്കൂടിയത്. ആ ഉള്‍വലിയല്‍ മലയാള സിനിമാ ലോകത്തിന് നല്ലൊരു നടിയെ നഷ്ടമാക്കി. സ്വന്തം ചലച്ചിത്ര ജീവിതത്തിന്റെ സ്മരണകള്‍ പങ്കിടുന്ന ഒരു ഫോട്ടോ പോലും സൂക്ഷിക്കാതെയാണ് ആ വലിയ കലാകാരി വിടവാങ്ങിയത്. ആ അഭിനയ ജീവിതമുഹൂര്‍ത്തങ്ങള്‍ വാര്‍ത്തയാക്കാനായി ഈ ലേഖകന്‍ മുമ്പ് പലതവണ ജഗദമ്മയെ സമീപിച്ചിരുന്നു. എന്നാല്‍ ജീവിതവഴിയില്‍ മനസ്സില്ലാമനസ്സോടെ ഉപേക്ഷിക്കേണ്ടിവന്ന അഭിനയമെന്ന അടഞ്ഞ അധ്യായം തുറക്കാന്‍ ആ കലാകാരി തയ്യാറായിരുന്നില്ല.

Tags: cinemaMalayalamMuthukulam Jagadamma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Kerala

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.