Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2026, 02:15 pm IST
inKerala, Kollam

ശാസ്താംകോട്ട: മാസങ്ങള്‍ക്ക് മുന്‍പ് സിപിഎം-കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നും ക്ഷേത്രഭരണം വോട്ടെടുപ്പിലൂടെ പിടിച്ചെടുത്ത മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ ഡിവൈഎഫ്‌ഐ നേതാവായ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ സിപി എം ഗുണ്ടാ സംഘങ്ങളുടെ ഭീകര അഴിഞ്ഞാട്ടം.

15 പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി രാത്രി 12ന് തുടങ്ങിയ തേര്‍വാഴ്ച ഒന്നര മണിക്കൂറോളം നീണ്ടു. വടിവാളുകള്‍ റോഡില്‍ ഉരച്ചും കൊലവിളി നടത്തിയും അഴിഞ്ഞാടിയ സംഘം പ്രദേശത്തെ ഏറെ നേരം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. മാരകായുധങ്ങളുമായി എത്തിയ അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടം കണ്ടു പ്രദേശത്തെ വീട്ടുകാരും വഴിയാത്രക്കാരും അക്ഷരാര്‍ത്ഥത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയായിരുന്നു. പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ വഞ്ചിയും അതില്‍ സ്ഥാപിച്ചിരുന്ന കൃഷ്ണവിഗ്രഹവും നശിപ്പിച്ചു. ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ ശിരസ് വെട്ടി മാറ്റിയ നിലയിലാണ്. ക്ഷേത്ര കാര്യങ്ങളില്‍ സജീവമായി രംഗത്ത് നിന്നിരുന്ന സൈനികന്റേത് ഉള്‍പ്പെടെ രണ്ട് വീടുകള്‍ അടിച്ചു തകര്‍ത്തു. ഇരുവീടുകളുടെയും ജനാലച്ചില്ലുകളും പൂച്ചട്ടികളും ഇരുചക്ര വാഹനങ്ങളും അക്രമസംഘം അടിച്ചു തകര്‍ത്തു.

അക്രമസംഭവത്തില്‍ പിടിയിലായ എം. അരവിന്ദ്, ഗൗതം പുഷ്പന്‍, ശരത് ശശി

ഭക്തജന കൂട്ടായ്‌മ സ്ഥാപിച്ചിരുന്ന പ്രതിമഅടിച്ചുപൊട്ടിച്ചു
ഭക്തജന കൂട്ടായ്‌മ ഇടിഞ്ഞ കുഴിയില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ആനയുടെ പ്രതിമയും അക്രമിസംഘം വന്‍ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു നിലംപരിശാക്കി. ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും ക്ഷേത്രത്തിനു മുന്നിലെ കൊടികളും കൊടിമരവും ആക്രമസംഘം തകര്‍ത്തു. പൈപ്പ്മുക്കിലെ ഗ്യാസ് ഏജന്‍സിക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന ബിഎംഎസിന്റെ കൊടിമരവും അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടത്തില്‍ നിലംപൊത്തി. ഡിവൈഎഫ്‌ഐ നേതാവും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എം. അരവിന്ദിന്റെ നേതൃത്വത്തില്‍ കാറിലും സ്‌കൂട്ടറിലുമായാണ് സംഘം എത്തിയത്. സിനിമാപറമ്പ് കൊട്ടാരക്കര റൂട്ടില്‍ വന്ന വഴിയാത്രക്കാര്‍ അക്രമം നടത്തുന്നത് കണ്ട് വാഹനം നിര്‍ത്തിയെങ്കിലും വടിവാള്‍ വീശി അക്രമിസംഘം ഇവരെയും ഭയപ്പെടുത്തി ഓടിച്ചു.

സംഭവം അറിഞ്ഞ് സമീപവാസികള്‍ സംഘടിച്ചതോടെ കാറില്‍ രക്ഷപ്പെട്ട സംഘത്തെ നാട്ടുകാര്‍ പിന്തുടര്‍ന്നു. തുരുത്തിക്കരയില്‍ ഒരു ഡിവൈഎഫ്‌ഐ നേതാവിന്റെ വീട്ടിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ അക്രമികള്‍ വീട്ടില്‍ ഒളിച്ചു. തൊട്ടുപിന്നാലെ ശാസ്താംകോട്ട പോലീസും സ്ഥലത്തെത്തി സംഘത്തിലുണ്ടായിരുന്ന മൂന്നുപേരെ ഈ വീട്ടില്‍നിന്നും പോലീസ് പിടികൂടി. ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ഡിവൈഎഫ്‌ഐ നേതാവുമായ അരവിന്ദും പി ടിയിലായി. ഒപ്പമുള്ളവര്‍ രക്ഷപ്പെട്ടതിനാ ല്‍ പോലീസിനെ പിടികൂടാനായില്ല. സമീപപ്രദേശങ്ങളില്‍ സിസിടിവിയുടെ സഹായത്താല്‍ പ്രതികളെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ശേഖരിക്കുകയാണ് പോലീസ്. ഈ വീട്ടിനുള്ളിലും കാറിലും ഒളിപ്പിച്ച വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളും പോലീസ് പിടിച്ചെടുത്തു.

പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്നില്‍ ഒരു വര്‍ഷം മുന്‍പ് തിരുവോണ നാളില്‍ ഇട്ട പൂക്കളത്തില്‍ രാജ്യത്തന്റെ അഭിമാനമായ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് എഴുതിയതിന് പ്രതി ചേര്‍ക്കപ്പെട്ട സൈനികന്‍ അശോക് കുമാറിന്റെ വീടാണ് പ്രധാനമായി അടിച്ചു തകര്‍ത്തത്. കാര്‍പോര്‍ച്ചില്‍ നിന്ന് വാഹനങ്ങളും ജനാലച്ചില്ലുകളും പൂച്ചട്ടിയും തകര്‍ത്തു. സമീപത്തുള്ള ഇന്ദ്രജിത്ത് എന്ന യുവാവിന്റെ വീടും അക്രമികള്‍ അടിച്ചു തകര്‍ത്തു. ജനല്‍ചില്ലുകളും, പുറത്തുണ്ടായിരുന്ന കസേരകളും ചെടിച്ചട്ടികളും നശിപ്പിച്ചു. ശാസ്താംകോട്ട പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിടുണ്ട്. വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

അക്രമസംഭവവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗവും ഡിവൈഎഫ്‌ഐ നേതാവുമായ പെരുവേലിക്കര ആലപ്പുറത്ത് എം അരവിന്ദ് (26), കരുനാഗപ്പള്ളി അയണിവേലികുളങ്ങര കൈരളി വീട്ടില്‍ ഗൗതം പുഷ്പന്‍ (24), കൊല്ലം മുണ്ടയ്‌ക്കല്‍ പുതുവല്‍ ശരത് ശശി (25) എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Tags: cpmattackMuthupilakkad Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

Kerala

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

പുതിയ വാര്‍ത്തകള്‍

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.