ആലപ്പുഴ: സീവ്യു വാര്‍ഡ് ശ്രീ ദുര്‍ഗാ ദേവീക്ഷേത്രം, ശ്രീരാമകൃഷ്ണ ചൈതന്യ മഠം എന്നിവയുടെ ആഭിമുഖ്യത്തില്‍ 181-ാമത് ശ്രീമകൃഷ്ണ ജയന്തി മഹോത്സവം 26 മുതല്‍ 28 വരെ നടക്കും. 28ന് രാവിലെ 6. 30ന് വേദപാരായണം. 11ന് തളിച്ചുകൊടയും വൃക്ഷപൂജയും. 12.30ന് പിറന്നാള്‍ സദ്യ. രാത്രി 8.30ന് ജയന്തി സമ്മേളനത്തിന് നെട്ടൂര്‍ ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി സംപൂര്‍ണാനന്ദ ദീപം തെളിയിക്കും. ചൈതന്യമഠം പ്രസിഡന്റ് ആര്‍. രുദ്രന്‍ അദ്ധ്യക്ഷത വഹിക്കും. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സി. എം. അജിത് കുമാര്‍, പി. പി. സജീവന്‍, പി. പി. അനില്‍കുമാര്‍, വി. ആര്‍. എം. ബാബു, ശങ്കര്‍ ബാബു എന്നിവര്‍ പ്രസംഗിക്കും.
















